പത്രാധിപര്‍ ആചാര്യ നരേന്ദ്രഭൂഷണ്‍
ഉപപത്രാധിപര്‍ രാജു പൂഞ്ഞാര്
ഉപപ്രസാധിക ഡി. കമലാഭായി
സഹപത്രാധിപര്‍ എന്‍. വേദപ്രകാശ്
അധിഷ്ഠാതാവ് കെ. കൃഷ്ണകുമാര്
വ്യവസ്ഥാപകന്‍ ഡി. വി. കുറുപ്പ്
ആര്‍ഷനാദം ധാര്‍മികസഭാസ്ഥാപനങ്ങള്‍
വേദപ്രചാരണ സഭ വൈദിക ഗ്രാമയൂഥം സരസ്വതീ വൈദികഗുരുകുലം ആര്‍ഷനാദം ബുക്സ് വൈദികസാഹിത്യപരിഷത്ത് നിത്യഭാരതി ബുക്സ്
വിലാസം ആര്‍ഷനാദം തപാല്‍പെട്ടി 28 ചെങ്ങന്നൂര്‍ 689 121 കേരളം
ഫോണ്‍ +914792452636 +919446314343
email :arshanadam@gmail.com
നിര്‍വാഹകസമിതി :
ഡോ. പി. വി. വിശ്വനാഥന്‍നമ്പൂതിരി, പി. കെ. ജയന്‍, പ്രവീണ്‍ ശങ്കരമംഗലം, സി.ആര്‍.രാജേഷ്
ഉപദേശകസമിതി :
ഗോവിന്ദഭൂഷണ്‍, ആര്യഭാസ്കര്‍, കീഴാനെല്ലൂര്‍ പരമേശ്വരന്‍നമ്പൂതിരി, ചിറ്റാറ്റിന്‍കര കൃഷ്ണപിള്ള, ഡോ.ആര്‍.കെ.നായര്‍, ഗോപാലകൃഷ്ണ വൈദിക്, പി.റ്റി.പവിത്രന്‍, എസ്സ്.ആര്‍.അജിത്, പ്രശാന്ത് ആര്യ, ശ്യാംബാബു, ശ്രീകുമാര്‍കൊല്ലം, ഒ.പി.രാജന്‍, ഹരികൃഷ്ണഭാരതി, അമൃതരാജ്, ബാലമുരളിവൈദ്യന്‍, രാമകൃഷ്ണന്‍, അനില്‍പറക്കോട്, എസ്.ആര്‍.അനില്‍, മോഹന്‍ദാസ്ദേശം, കെ.ഡി. വിശ്വനാഥന്‍.
ഋഷിവാണി -മഹര്‍ഷി ദയാനന്ദന്‍
വേദത്തിന്റെ സ്വരവും പാഠവും മാത്രം പഠിച്ച്അര്‍ഥം ഗ്രഹിക്കാതെ കഴിയുന്നവന്‍, ചെറിയചില്ലകള്‍, ഇലകള്‍, പൂവ്, കായ്, പഴം എന്നിവയെവഹിക്കുന്ന മരംപോലെയും ധാന്യാദിവസ്തുക്കള്‍ ചുമന്നു കൊണ്ടു പോകുന്നജന്തുവിനെപ്പോലെയും 'ഭാരവാഹി' അഥവാഭാരം വഹിക്കുന്നവന്‍ മാത്രമാണ്. യഥാവിധിവേദം പഠിച്ച് യഥാതഥമായ അര്‍ഥം ഗ്രഹിയ്ക്കുന്നവന്‍ ജീവിതത്തില്‍ തന്നെ പരിപൂര്‍ണമായആനന്ദം അനുഭവിച്ച്, മരണാനന്തരംതന്റെ ജ്ഞാനം കൊണ്ട് പാപങ്ങളെല്ലാംക്ഷയിപ്പിച്ച്, ധര്‍മാനുഷ്ഠാനത്തിന്റെ മഹത്ത്വത്താല്‍ പരമാനന്ദത്തെ പ്രാപിക്കുന്നതാണ്.ഋഗ്വേദം 10.71.4 ല്‍ പറയുന്നു പഠിപ്പില്ലാത്തവര്‍ കേള്‍ക്കുന്നുണ്ടെങ്കിലും കേള്‍ക്കുന്നില്ല; കാണുന്നുണ്ടെങ്കിലും കാണുന്നില്ല, സംസാരിക്കുന്നുണ്ടെങ്കിലും സംസാരിക്കുന്നില്ല.വിദ്യാഭ്യാസം ചെയ്യാത്തവര്‍ ഈ വാക്കുകളുടെഅര്‍ഥവും ഈ വിദ്യയുടെ രഹസ്യവുംഅറിയുവാന്‍ ശക്തരാകുന്നില്ല എന്നര്‍ഥം.ശബ്ദാര്‍ഥസംബന്ധമറിയുന്ന ഒരുവനാകട്ടെ,മോടിയായി ആടയും, ഭംഗിയില്‍ ആഭരണങ്ങളുമണിഞ്ഞ്, പതിയാല്‍ കാമിതയായി തന്റെശരീരത്തേയും സൌന്ദര്യത്തേയും പതിയുടെമുമ്പില്‍ പ്രകാശിപ്പിക്കുന്ന പത്നിയേപ്പോലെ,വിദ്യ തന്റെ സ്വരൂപത്തെ വിദ്വാന്‍മാര്‍ക്ക് സ്വയമേവപ്രകാശിപ്പിക്കുന്നു; പഠിപ്പില്ലാത്തവര്‍ക്ക്പ്രദര്‍ശിപ്പിക്ക ുകയില്ല.എങ്ങും നിറഞ്ഞിരിക്കുന്ന, എല്ലാവരേക്കാളുമുന്നതനായ ഈശ്വരനിലാണ് സകല വിദ്വജ്ജനങ്ങളും സൂര്യാദികളായ സകല ലോകങ്ങളും പ്രതിഷ്ഠിതമായിരിക്കുന്നത്. വേദങ്ങളുടെ മുഖ്യമായ പൊരുള്‍ മുഴുവനും ആ ജഗദീശ്വരനിലാണ് പര്യവസാനിക്കുന്നത്. അങ്ങനെയുള്ള ആ പരബ്രഹ്മത്തെ അറിയാത്തവന്‍ഋഗ്വേദാദികളാല്‍ തെല്ലു സൌഖ്യമെങ്കിലുംനേടുവാന്‍ ശക്തനോ? ഒരിക്കലും അല്ല.വേദാധ്യയനം ചെയ്ത്, ധാര്‍മാത്മാവും, യോഗിയുമായി. അവ്വണ്ണമെല്ലാമുള്ള ബ്രഹ്മത്തെആരാഞ്ഞറിയുന്നവരെല്ലാം ഈശ്വരനില്‍സ്ഥിതി ചെയ്ത് മോക്ഷമാകുന്ന പരമാനന്ദത്തെ പ്രാപിക്കുന്നു. അതിനാല്‍ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നത് മുഴുവനുംഅര്‍ഥജ്ഞാനത്തോടു കൂടി ആയിരിക്കണം.ഇങ്ങിനെ എല്ലാ വേദങ്ങളും അധ്യയനംചെയ്തശേഷം ആയുര്‍വേദം, ധനുര്‍വേദം,ഗാന്ധര്‍വ വേദം, ശില്പവിദ്യ അഥവാ അര്‍ഥവേദം, ജ്യോതിഃശാസ്ത്രമായ ബീജഗണിതം,അങ്കഗണിതം, ഭൂഗോളശാസ്ത്രം, ആകാശവിദ്യ,ഭൂഗര്‍ഭവിദ്യ, കൈത്തൊഴിലുകള്‍, യന്ത്രവിദ്യ എന്നിവയെ പറ്റി പൊതുവായി നല്ലഅറിവ് സമ്പാദിക്കണം. ഇങ്ങനെ സകല വിദ്യകളും അഭ്യസിച്ച് ഉത്തമ വിദ്യാഭ്യാസം നേടികൃതകൃത്യരായി സദാ ആനന്ദത്തില്‍ വര്‍ത്തിക്കണം.മഹര്‍ഷിമാര്‍ വലിയ വിദ്വാന്മാരും, സകലശാസ്ത്രവിശാരദന്മാരും ധര്‍മാത്മാക്കളുമായിരുന്നതുകൊണ്ടാണ് അവരുടെ ഗ്രന്ഥങ്ങളെഅധ്യയനം ചെയ്യണമെന്നു പറയുന്നത്. ഉത്തമവിദ്യ, ശ്രേഷ്ഠശിക്ഷണം, ഗുണം, കര്‍മം,സ്വഭാവം എന്നിവയാകുന്ന ഭൂഷണങ്ങളെക്കൊണ്ട് വിദ്യാര്‍ഥികളെ അലങ്കരിക്കുന്നത്മാതാപിതാക്കന്മാരുടെയും അധ്യാപകന്മാരുടെയും, ബന്ധുജനങ്ങളുടെയും കര്‍ത്തവ്യങ്ങളില്‍ പ്രധാനമാണ്. ആഭരണങ്ങള്‍ അണിയുന്നതുകൊണ്ട് മനുഷ്യന്റെ ആത്മാവ് ഒരിക്കലും അലംകൃതമാവുകയില്ല. വിദ്യാഭ്യാസത്തില്‍ ആസക്തിയുള്ള മനസ്സ്, സുന്ദരമായശീലവും, സ്വഭാവവും എന്നിവയോടുകൂടിയവരും, സത്യം പറയുക, തുടങ്ങിയ നിയമങ്ങളെ പരിപാലിക്കുന്നവരും, അഹങ്കാരം,അപവിത്രത മുതലായ ദോഷങ്ങളില്ലാത്തവരും,മറ്റുള്ളവരിലുള്ള മാലിന്യത്തെ അകറ്റിക്കളയുന്നവരും, സത്യോപദേശം കൊണ്ടുംവിദ്യാദാനം കൊണ്ടും ലോകത്തിലുള്ളജനങ്ങളുടെ ദുഃഖങ്ങളെ ദൂരീകരിക്കുന്നവരും,വേദവിഹിതമായ കര്‍മങ്ങളാല്‍ അന്യര്‍ക്ക് ഉപകാരം ചെയ്യുന്നവരുമായ ജനങ്ങളാണ് ഭാഗ്യവാന്മാരായിട്ടുള്ളവര്‍. വിദ്യാഭ്യാസംകൊണ്ട്ഇവയെല്ലാം സാധിച്ചെടുക്കാന്‍ സാധിക്കും..അരയന്നങ്ങളുടെമധ്യത്തിലെ കൊറ്റിയാക്കരുതേ!
മക്കളെ വേണ്ടവണ്ണം വിദ്യാഭ്യാസം ചെയ്യിക്കാത്തമാതാപിതാക്കന്മാര്‍ അവരുടെ പരമ ശത്രുക്കളാകുന്നു. അവരുടെമൂഢസന്തതികള്‍ വിദ്വാന്മാരുടെ സഭയില്‍ ചെന്നാല്‍, അരയന്നങ്ങളുടെ മധ്യത്തിലെ കൊറ്റിയെപ്പോലെ, ശോഭിക്കാതെതിരസ്കൃതരാകുന്നു. ശരീരം, മനസ്, ധനം എന്നിവയാല്‍സ്വസന്താനങ്ങളെ വിദ്വാന്മാരും ധര്‍മിഷ്ഠരും, സംസ്കൃതചിത്തരും, ശ്രേഷ്ഠശിക്ഷണം ലഭിച്ചവരും ആക്കുകയെന്നത് മാതാപിതാക്കന്മാരുടെ കര്‍ത്തവ്യവും പരമധര്‍മവും കേള്‍വികേട്ടകര്‍മവും ആകുന്നു. (ചാണക്യന്‍)മാതാശത്രുഃ പിതാ വൈരീ യേന ബാലോ ന പാഠിതഃ,ന ശോഭതേ സഭാമദ്ധ്യേ ഹംസമദ്ധ്യേ ബകോ യഥാഅമ്മയും അച്ഛനും അധ്യാപകനും അസൂയകൊണ്ടോ ദ്വേഷംകൊണ്ടോ കുട്ടികളെ അടിക്കരുത്.എന്നാല്‍ തെറ്റ് കണ്ടാല്‍ വേദനിക്കും വിധം തന്നെ സന്താനങ്ങളേയും ശിഷ്യന്മാരെയും താഡിക്കുന്ന മാതാപിതാക്കന്മാരും അധ്യാപകരും സ്വസന്താനങ്ങളേയും ശിഷ്യന്മാരെയും സ്വന്തം കൈകളാല്‍ അമൃതം കുടിപ്പിക്കുന്നു. തെറ്റ് കാണിക്കുമ്പോഴും സ്വസന്താനങ്ങളേയും ശിഷ്യന്മാരെയുംലാളിക്കുന്ന അച്ഛനമ്മമാരും ഗുരുനാഥന്മാരും അവരെ തങ്ങളുടെ കൈ കൊണ്ട് വിഷം കുടിപ്പിച്ചുനശിപ്പിക്കുന്നു. ലാളനം കൊണ്ട് സന്താനങ്ങളും ശിഷ്യന്മാരും ദുഷിച്ചുപോവുകയും താഡനംകൊണ്ട് നല്ലവരാകുകയും ചെയ്യുന്നു. സന്താനങ്ങളും ശിഷ്യന്മാരും തങ്ങളുടെ അച്ഛനമ്മമാരുംഅദ്ധ്യാപകരും തങ്ങളെ ശിക്ഷിച്ചു വളര്‍ത്തിയാല്‍ അതുകൊണ്ട് എല്ലായ്പോഴും സന്തോഷിക്കുകയും ഓമനിച്ച് വളര്‍ത്തുന്നതായാല്‍ അതുകൊണ്ട് ദുഃഖിക്കുകയും ചെയ്യേണ്ടതാണ്. എല്ലാവരുംഒന്നിച്ച് ശിക്ഷിക്കരുത്, അമ്മ ശിക്ഷ നല്‍കിയതിന് അച്ഛന്‍ വീണ്ടും ശിക്ഷിക്കരുത് ശിക്ഷനല്‍കുന്നതില്‍ പരിഭവവും ഇരുവരും പ്രകടിപ്പിക്കരുത്
പാരസമണി
ഭാരതംലോകത്തിലുളള ദേശങ്ങളെല്ലാം ഭാരതദേശത്തെ പുകഴ്ത്തുന്നു. പാരസമണിയെന്നൊരു
രത്നക്കല്ലിനെപ്പറ്റി ഒരുവിശ്വാസമുണ്ട് 'പാരസമണി തൊട്ട ലോഹം പോലെ' എന്ന പഴഞ്ചൊല്ല്
തന്നെ ആ വിശ്വാസത്തിന്റെ ഭാഗമാണ്. യഥാര്‍ഥത്തില്‍ അങ്ങനെ ഒരു രത്നക്കല്ലില്ല, അത്
ഒരു വിശ്വാസം മാത്രമാണ്. എന്നാല്‍ യഥാര്‍ഥ പാരസമണി ആര്യാവര്‍ത്തദേശമാണ്. ഇവിടെ
വരുന്ന ദരിദ്രരായ വിദേശികള്‍ പാരസമണി തൊട്ട ലോഹം പോലെ സ്വര്‍ണമായി, അതി സമ്പന്നരായി
മാറുന്നു. അക്രമി അലക്സാണ്ടറുടെകാലം മുതല്‍ ഭാരതത്തെ ഇവിടുത്തെ
സമ്പത്ത്ലക്ഷ്യമാക്കിയാണ് ആക്രമിക്കുന്നത്. തെളിവിനുവേണ്ടി ഭാരതത്തിന്റെ ചരിത്രമല്ല
പഠിക്കേണ്ടത് മറിച്ച് പകല്‍ കൊള്ളക്കാരായ യൂറോപ്പുകാരുടെ ചരിത്രമാണ് പഠിക്കേണ്ടത്.
സ്വന്തമായി ഒരുഭാഷപോലും സംസാരിക്കാനറിയാതിരുന്ന ഇവര്‍ വ്യാപാരത്തിന് എന്ന വ്യാജേന
ഒന്നുമില്ലാത്തവനെന്ന സഹതാപം പറ്റി ധനവാന്മാരായ ഭാരതരാജാക്കന്മാരുടെ ബലഹീനതകളെ
ഉപയോഗിച്ച് ആദ്യം വിധേയനായും പിന്നീട് സഹായിയായും പിന്നീട് പക്ഷപാതിയായും ക്രമേണ
രാജാവായും മാറുന്ന യൂറോപ്പിന്റെ രാജചരിത്രം വരികള്‍ക്കിടയിലൂടല്ലാതെ വരികളില്‍
തന്നെ വായിച്ചെടുക്കാം. സൃഷ്ടികാലം മുതല്‍ അയ്യായിരം കൊല്ലം മുമ്പു വരെ, ലോകത്തിലെ
സാര്‍വഭൌമന്മാര്‍ അഥവാ സര്‍വാധികാരികളായ ചക്രവര്‍ത്തിമാര്‍ ആര്യന്മാരായിരുന്നു.
ഇതരദേശങ്ങളില്‍ സാമന്തരാജാക്കന്മാര്‍ മാത്രമാണുണ്ടായിരുന്നത്. കൌരവ-പാണ്ഡവരുടെ കാലം
വരെ ഇവിടുത്തെ ഭരണത്തിലും അധീനതയിലുമാണ് ലോകത്തിലെ രാജാക്കന്മാരും പ്രജകളും
കഴിഞ്ഞിരുന്നത്. ഈ ചരിത്രം ലോകത്തില്‍ ഭാരതേതരാജ്യചരിത്രഗ്രന്ഥങ്ങളില്‍ സുലഭമാണ്.
ആര്യാവര്‍ത്തദേശത്തില്‍ ജനിച്ച ബ്രാഹ്മണരില്‍-വിദ്വാന്മാരില്‍- നിന്നുതന്നെ
ലോകത്തിലുളള മനുഷ്യര്‍-ബ്രാഹ്മണര്‍, ക്ഷത്രിയര്‍, വൈശ്യര്‍, ശൂദ്രര്‍, ദസ്യുക്കള്‍,
മ്ളേച്ഛര്‍ മുതലായവരെല്ലാം അവനവനു യോജിച്ച വിദ്യയും, സ്വഭാവസംബന്ധിയായ ശിക്ഷണവും,
വിദ്യാഭ്യാസവും ഗ്രഹിച്ചുകൊണ്ടിരുന്നുത്. യുധിഷ്ഠിര മഹാരാജാവിന്റെ രാജസൂയ
യജ്ഞപര്യന്തവും മഹാഭാരത യുദ്ധം വരെയും എല്ലാരാജ്യങ്ങളും ഇവിടുത്തെ
അധീനത്തിലായിരുന്നു. ചൈനയിലെ ഭഗദത്തന്‍, അമേരിക്കയിലെ ബഭ്രുവാഹനന്‍, യൂറോപ്പിലെ
വിഡാലാക്ഷന്‍ അഥവാ പൂച്ചക്കണ്ണന്‍, യവനനെന്നു പറയപ്പെട്ട യൂനാന്‍, ഇറാനിലെ ശല്യര്‍
മുതലായ രാജാക്കന്മാരെല്ലാം രാജസൂയ യജ്ഞത്തിലും മഹാഭാരതയുദ്ധത്തിലും ആജ്ഞാനുസരണം
പങ്കെടുത്തിരുന്നു. രാവണന്‍ ഇവിടുത്തെ അധീനതയിലായി രുന്നു. ശ്രീരാമന്റെ കാലത്ത്
വിരുദ്ധമായി പ്രവര്‍ത്തിച്ചതിന് ശിക്ഷ നല്‍കി രാജ്യം കീഴടക്കി വിഭീഷണനെ
രാജാവാക്കിയതാണ്.വൈദികസ്വരശാസ്ത്രംവാക്യാര്‍ഥത്തിലും പദത്തിന്റെ അര്‍ഥത്തിലും സ്വരത്തിന്റെ പങ്ക്: ആചാര്യ നരേന്ദ്രഭൂഷണ്‍
ആര്‍ഷഗ്രന്ഥങ്ങളുടെ ആധികാരികവ്യാഖ്യാനങ്ങള്‍ ഇക്കാലത്ത്ു പ്രചാരത്തിലിരിക്കുന്ന പ്രാദേശികഭാഷകളില്‍ സുലഭമല്ല. വേദഭാഷ്യങ്ങള്‍ മിക്കവയും സായണാചാര്യരുടെ യാജ്ഞിക ഭാഷ്യത്തെ അധികരിച്ചോ അതിന്റെ ചുവടുപിടിച്ചോ രചിച്ചവയാണ്ു. യജ്ഞസംബന്ധിയായ അര്‍ഥങ്ങളേ അതില്‍ ഉള്ളു. കല്പ ജ്യോതിഷഛന്ദാദി വേദാംഗങ്ങളുടെ വ്യാഖ്യാനങ്ങളും പ്രകാശനങ്ങളും പ്രാദേശികഭാഷകളില്‍ ഇല്ലെന്നു തന്നെ പറയാം. സ്വരശാസ്ത്രമെന്ന പേരില്‍ ആര്‍ഷനാദത്തില്‍ പ്രസിദ്ധം ചെയ്യുന്ന ശിക്ഷാഗ്രന്ഥം ഛന്ദശ്ശാസ്ത്രവുമായി വിദൂരബന്ധം ഉള്ളതാണ്ു. ഇതിന്റെ ആധികാരികമായ വ്യാഖ്യാനം ആധുനികകാലത്ത്ു പണ്ഡിറ്റ് യുധിഷ്ഠിരമീമാംസകരാണ്ു ശ്രദ്ധേയമായ രീതിയില്‍ എഴുതിയിട്ടുള്ളത്ു. അദ്ദേഹത്തിന്റെ വേദാംഗ വ്യാഖ്യാനങ്ങളും സംസ്കൃതസാഹിത്യ ചരിത്രവും (ഹിന്ദീ) പ്രശസ്തമാണ്ു. അദ്ദേഹത്തിന്റെ കൃതികളാണ്ു ഈ വിഷയത്തില്‍ ഈ ലേഖകന്‍ സ്വീകരിച്ചിട്ടുള്ളത്ു. ഉപനിഷദ്ഭാഷ്യങ്ങളില്‍ മഹാത്മാനാരായണസ്വാമി, ദര്‍ശന (ഉപാംഗം) ങ്ങളില്‍ പണ്ഡിറ്റ് ഉദയവീരശാസ്ത്രി പണ്ഡിറ്റ് ജഗദീഷ്ചന്ദ്രശാസ്ത്രി എന്നിവരെയും പിന്‍തുടരുന്നു. ശാസ്ത്രവ്യാഖ്യാനത്തില്‍ സിദ്ധാന്തഹാനിയും വൈരുധ്യവും വരരുതെന്ന ലക്ഷ്യത്തോടെയാണ്ു ഇങ്ങനെ മാനസഗുരുക്കന്മാരെ സ്വീകരിച്ചിരിക്കുന്നത്ു. മഹാത്മാനാരായണ സ്വാമി ഒഴികെയുള്ളവരുമായി നേരിട്ട് ആശയവിനിമയം നടത്തിയാണ്ു ഈ രീതി സ്വീകരിച്ചത്ു. അവരുടെ സമ്പൂര്‍ണ അംഗീകാരവും ആശീര്‍വാദവും കൂടി ലഭിച്ചെന്ന് ഇവിടെ സൂചിപ്പിക്കട്ടെ:നരേന്ദ്രഭൂഷണ്‍ ഇന്ദ്രശത്രു എന്ന പദം ആദ്യുദാത്തവും അന്തോദാത്തവും ആയി ഉച്ചരിച്ചാല്‍ വരുന്ന അര്‍ഥവ്യത്യാസത്തെപ്പറ്റി പ്രതിപാദിച്ചുവല്ലോ? ഇതുപോലെ അഷ്ടാധ്യായിയിലെ ക്ഷയോനിവാസേ, ജയഃ കരണമ് എന്നീ സൂത്രങ്ങളും (6.1.201,202) സ്പഷ്ടമാക്കുന്നത് ആദ്യുദാത്തമായ 'ക്ഷയ' സംജ്ഞ വീടും അന്തോദാത്തം നാശവുമാണെന്നും ആദ്യുദാത്ത 'ജയ' ജയത്തിനു കാരണമാകുന്ന അശ്വാദികളും അന്തോദാത്ത ജയം ജയിക്കലും ആണെന്നുമത്രേ. വാക്കിന്റെ അര്‍ഥത്തെ ബാധിക്കുന്ന സ്വരഭേദത്തിന്റെ സ്വാധീനം മനസ്സിലാകണമെങ്കില്‍ പദത്തിന്റെ സസ്വരരൂപം (വാക്യത്തിന്റെയും) എന്താണെന്ന് നിര്‍ദ്ദേശിച്ചേ തീരൂ. അതിനാല്‍ നമുക്ക് സ്വരചിഹ്നങ്ങള്‍ നോക്കാം. ഉദാത്താദി സ്വരചിഹ്നങ്ങള്‍: സ്വരചിഹ്നങ്ങള്‍ സാങ്കല്പികമാണ്. അവയുടെ രൂപം ആരാണോ അവ സങ്കല്പിച്ചത് അവരുടെ ബുദ്ധിക്കും സൌകര്യത്തിനും അനുസൃതമായിരിക്കുമെന്നതിനാല്‍ വൈദികഗ്രന്ഥങ്ങളിലെ സ്വരനിര്‍ദ്ദേശം ഒരേപോലെയല്ല. ഇതിനെപ്പറ്റി പിന്നീടു വിവരിക്കാം. ഇവിടെ സാധാരണരീതിയില്‍ നിര്‍ദ്ദേശിക്കപ്പെടുന്ന മൂന്നു സ്വരചിഹ്നങ്ങള്‍ മാത്രം നോക്കാം. 1. ഉദാത്തം: ഉദാത്തസ്വരത്തിന് ചിഹ്നമൊന്നും ഇടാറില്ല. അഗ്നിമ് എന്നതിലെ ഗ്നി ക്ക് ചിഹ്നമൊന്നും ഇട്ടിട്ടില്ല. അതിനാല്‍ ആ 'ഗ്നി' ഉദാത്തസ്വരമാണ്. സ്വരത്തിനേ ധര്‍മമുള്ളു. വ്യജ്ഞനത്തിനില്ല. അപ്പോള്‍ ഗ്നി യിലെ ഇകാരമാണ് ഉദാത്തമായി സ്വരിക്കേണ്ടത്. ഇത് സ്മരണയില്‍ വയ്ക്കണം. 2. അനുദാത്തം: വര്‍ണ്ണത്തിനടിയില്‍ ഒരു വര നീട്ടിയിട്ടിരിക്കുന്നത് അനുദാത്തത്തെ സൂചിപ്പിക്കുന്നു. അഗ്നിമ്, ഭാരദ്വാജഃ ഇവയില്‍ അ, ഭാ, ര, ദ്വ എന്നിവയ്ക്കടിയില്‍ വര നീട്ടിയിട്ടിരിക്കുന്നു. അതായത് ഇവ നാലും അനുദാത്തസ്വരത്തോടു കൂടിയതാണെന്ന് ഗ്രഹിക്കണം. 3. സ്വരിതം: സ്വരിതം സ്വരമായ വര്‍ണത്തിന്റെ മുകളില്‍ നാട്ടിയ വരയാണ് അടയാളം. അഗ്നി മീളേ, കാര്യമ്. ഇവയില്‍ അ കാ എന്നിവ അനുദാത്തമാണ്. മീ, ര്യ എന്നിവയ്ക്കു മുകളില്‍ നാട്ടിയ വരയുണ്ട്. അവ സ്വരിതമെന്നര്‍ഥം. ഇവയ്ക്കു പുറമേ നാലാം അധ്യായത്തില്‍ വിവരിച്ച ഏകശ്രുതിയെന്ന പ്രചയവും പ്രയോഗത്തിലുണ്ട്. സംഹിതയില്‍ ഏകശ്രുതി സ്വരത്തിന് ഉദാത്തസ്വരത്തെപ്പോലെ ചിഹ്നമൊന്നും ഇടാറില്ല. അഗ്നിമീളേയിലെ ളേ ഏകശ്രുതി സ്വരമുള്ളതാണ്. ഉദാത്തവും ഏകശ്രുതിയും ചിഹ്നമില്ലാതെ ഒരുപോലെ എഴുതുകയാല്‍ ഇവയുടെ വ്യത്യാസം ഗ്രഹിക്കേണ്ടതാണ്. അത് ഇപ്രകാരമാണ്- സ്വരിതം അനുദാത്തം എന്നീ സ്വരചിഹ്നങ്ങളോടുകൂടിയ വര്‍ണങ്ങള്‍ക്കു പൂര്‍വമായി-മുന്‍പ്-ഒന്നോ രണ്ടോ വര്‍ണ്ണം ചിഹ്നനിര്‍ദ്ദേശമില്ലാതെ വന്നാല്‍ അവ ഉദാത്തമായിരിക്കുമെന്ന് അറിയണം. സ്വരിതചിഹ്നമുള്ള വര്‍ണം കഴിഞ്ഞുവരുന്ന-പരമായ-വര്‍ണം ഏകശ്രുതിയാണെന്ന് അതിന് ചിഹ്നനിര്‍ദ്ദേശമില്ലാത്തപക്ഷം അറിഞ്ഞുകൊള്ളണം. സ്വരിതത്തിന്റെ ഒന്‍പതു ഭേദങ്ങളെപ്പറ്റി അഞ്ചാം അധ്യായത്തില്‍ വിശദീകരിച്ചതാണല്ലോ. ഇവിടെ നമുക്ക് രണ്ടു വിധത്തിലുള്ള സ്വരിതങ്ങളെയാണ് നോക്കേണ്ടത്. ഒന്ന് ഉദാത്തത്തിനു പരമായി വരുന്നത്. ഇതിന് സംഹിതജസ്വരമെന്നു പറയുന്നു. രണ്ട് അനുദാത്തത്തിനു പരമായി വരുന്നത്. ഇതിന് ജാത്യസ്വരിതമെന്നു പറയുന്നു. ഇവിടെ അനുദാത്തത്തിന് ആ സ്വരത്തോടുകൂടിയ വര്‍ണമെന്നാണര്‍ഥം. സ്വരിതം സമാനപദത്തില്‍ ഉദാത്തത്തിനു പരമായി വരുമ്പോള്‍ അത് യഥാര്‍ഥത്തില്‍ അനുദാത്തമാണ്. അതിനാല്‍ സംഹിതജസ്വരിതത്തിന് വാഗര്‍ഥത്തില്‍ സ്വാധീനമൊന്നും ഇല്ല. അനുദാത്തത്തിനു പരമായി ഒറ്റപദത്തിലോ ഏകാച്ചിലോ (ഒറ്റയക്ഷരപദത്തിലോ) (ക്വപോലെ) സ്വതന്ത്രരൂപത്തില്‍ പ്രയുക്തമാകുന്ന സ്വരിതം അഥവാ ജാത്യസ്വരിതം പദാര്‍ഥത്തില്‍ അല്പസ്വാധീനം ചെലുത്തുന്നതാണ്. അതിനാല്‍ ഒന്‍പതു സ്വരിതങ്ങളുണ്ടെങ്കിലും അര്‍ഥത്തിലുള്ള സ്വാധീനം ഗണിക്കുമ്പോള്‍ ജാത്യസ്വരിതത്തിനേ മഹത്ത്വമുള്ളു. ഉദാത്തസ്വരത്തിനു മാത്രം ചിഹ്നമിടുന്ന വൈദികഗ്രന്ഥങ്ങളില്‍ ജാത്യസ്വരിതത്തെ വേര്‍തിരിച്ച് കാണിക്കുന്നതിന് വിശേഷചിഹ്നം നിര്‍ദ്ദേശിക്കാറുണ്ട്. ഇതും ജാത്യസ്വരിതത്തിന്റെ പ്രാധാന്യം സൂചിപ്പിക്കുന്നു. ഉദാത്താദിസ്വരവും അര്‍ഥവും ഉദാത്ത അനുദാത്ത സ്വരിതസ്വരങ്ങളുടെ ധര്‍മത്തിന്റെ (അഥവാ ഉച്ചാരണ ധര്‍മത്തിന്റെ) ശബ്ദങ്ങളുടെ മേലുള്ള അര്‍ഥപരമായ സ്വാധീനം എന്തെന്ന് ചുരുക്കിയെഴുതാം. പദസ്വരം: പ്രാചീനവൈയാകരണന്മാരുടെയും നൈരുക്തരുടെയും അഭിപ്രായത്തില്‍ സംസ്കൃതഭാഷയില്‍ എത്ര നാമങ്ങളും ആഖ്യാതങ്ങളും (=ക്രിയാപദങ്ങള്‍) ഉണ്ടോ അവയെല്ലാം ധാതുപ്രത്യയങ്ങളുടെ ചേര്‍ച്ചയില്‍നിന്ന് ഉണ്ടാക്കിയെടുത്തതാണ്. ആധുനിക വൈയാകരണന്മാരില്‍ ചിലര്‍ രൂഢമായിരിക്കുന്ന ചില പദങ്ങള്‍ ധാതുവില്‍നിന്നു നിഷ്പന്നമായെന്ന പക്ഷക്കാരല്ല. എന്നാല്‍ പ്രാചീന പരമ്പരപ്രകാരം സംസ്കൃതത്തില്‍ രൂഢപദങ്ങളേ ഇല്ല. യദൃച്ഛാ എന്ന പദം സംസ്കതൃതത്തിലേതല്ല. ന സന്തി യദൃച്ഛാ ശബ്ദാഃ എന്ന് ഋല ഋക്സൂത്രത്തിന്റെ മഹാഭാഷ്യത്തില്‍ യദൃച്ഛാ ശബ്ദം ഇല്ലെന്നു പറഞ്ഞിരിക്കുന്നു. പ്രാചീന വൈയാകരണന്മാരുടെ അഭിപ്രായത്തില്‍ അവ്യയം, നിപാതം, ഉപസര്‍ഗം എന്നിവപോലും ധാതുവില്‍നിന്നുണ്ടായവയാണ്. പ്രായേണ ഒരു പദത്തില്‍ ഒരു വര്‍ണം മാത്രം ഉദാത്തവും ശേഷം അനുദാത്തവുമായിരിക്കും. ഉദാത്താനുദാത്തങ്ങളില്‍ ഉദാത്തമാണ് പ്രധാനം. അതിനാല്‍ ഒരു പദത്തില്‍ ഒറ്റ ഉദാത്തവും അനുദാത്തങ്ങള്‍ അനേകവും ആകാം. പദത്തിന്റെ പ്രകൃതി അല്ലെങ്കില്‍ പ്രത്യയരൂപീ ഭാഗത്ത് ഉദാത്തസ്വരം ഉണ്ടായിരിക്കുകയും ആ ഭാഗത്തിന്റെ അര്‍ഥം മുഖ്യമായിരിക്കുകയും ചെയ്യും. അതിനാലത്രേ യാസ്കാചാര്യര്‍ നിരുക്തത്തില്‍ തീവ്രാര്ഥതരമുദാത്തം, അല്പീയോളര്ഥതരമനുദാത്തമ് (4.25) ഉദാത്തത്തിന്റെ അര്‍ഥം കടുത്തതും (മുഖ്യവും) അനുദാത്തത്തിന്റെ അല്പവും (ഗൌണവും) ആയിരിക്കും, എന്നു നിര്‍ണയിച്ചത്. ഇതേ ആശയമാണ് പാണിനി ഉച്ചൈരുദാത്തഃ നീചൈരനുദാത്തഃ സമാഹാരഃ സ്വരിതഃ എന്നീ മൂന്ന് അഷ്ടാധ്യായീ സൂത്രങ്ങളിലൂടെ (1.2.29-31) വെളിവാക്കിത്തന്നത്. ഈ സൂത്രങ്ങള്‍ പല പ്രാതിശാഖ്യങ്ങളിലും ഉദ്ധൃതമാണ്. മാഘകവിയുടെ ശിശുപാലവധത്തില്‍ ഉദാത്തസ്വരത്തിന്റെ പ്രാധാന്യം വിവരിക്കുന്ന ഒരു ഉപമ സാന്ദര്‍ഭികമായി നല്കിയിട്ടുണ്ട്: അനല്പത്വാത് പ്രധാനത്വദംശസ്യേ വേതരേ സ്വരാഃ വിജിഗീഷോര്നൃപതയഃ പ്രയാന്തി പരിവാരതാമ്. ഇതിന്റെ വ്യാഖ്യാനം മല്ലീനാഥന്‍ അംശമെന്നതിനുപകരം വംശസ്യേവേതരേ സ്വരാഃ എന്ന പാഠത്തിനനുസൃതമായാണ് ചെയ്തിട്ടുള്ളത്. വല്ലഭദേവന്റെ വ്യാഖ്യാനം ഇപ്രകാരമാണ്- ക ഇവ ഇതരേ സ്വരാ ഇവ. യഥാ ളന്യേ സ്വര അനുദാത്താദയഃ അംശസ്യ അംശാഭിധാനസ്വരസ്യ ഉദാത്തസ്വരസ്യ ബഹുലധ്വനേഃ പരിവാരതാം ഗച്ഛന്തി. സോളപി സകൃദുച്ചാരണാദല്പോ ഭവതി. ഉക്തഞ്ച 'യോത്യന്തബഹുലോ യത്ര വാദീ ചാശംസ്യ തത്ര സഃ' ഇതി. അതഏവ പ്രധാനത്വമ് - എവ്വിധമോ അനുദാത്താദിസ്വരങ്ങള്‍ അവയവാര്‍ഥം പറയുന്ന ഉദാത്തസ്വരം ഉന്മധ്വനിയുടെ പരിവാരത്വം പ്രാപിക്കുന്നത് അതുപോലെ, ആ ഉദാത്തസ്വരം പദത്തില്‍ ഒരു പ്രാവശ്യം ഉച്ചരിക്കുന്നപക്ഷം അല്പമായിത്തീരുന്നു. (അനുദാത്താദികളെ അപേക്ഷിച്ച്). അത്ര മാത്രവുമല്ല - ഉച്ചധ്വനിയുള്ള സ്വരം വക്താവിന്റെ ഏത് അവയവാര്‍ഥത്തെ നന്നായി വെളിവാക്കുന്നതിന് ഇച്ഛിക്കുന്നുവോ അതു സംഭവിക്കുന്നു. അതിനാല്‍ അതിന് (ഉദാത്തസ്വരത്തിന്) പ്രാധാന്യമുണ്ട്. സമാസസ്വരം - ഒരു പദത്തില്‍ ഉദാത്തസ്വരത്തിന്റെ പ്രകൃതിക്കോ പ്രത്യയത്തിനോ അതടങ്ങുന്ന ഭാഗത്തിനോ അര്‍ഥത്തിനു പ്രാധാന്യം ഉണ്ടാകുന്നതുപോലെ സമാസത്തിലും ഏതു പദത്തിലാണോ ഉദാത്തത ഉള്ളത് ഉച്ചാരണത്തില്‍ ആ പദത്തിന്റെ അര്‍ഥത്തിന് പ്രാധാന്യം വരുന്നു. സ്വരാനുക്രമണീയെന്ന ഗ്രന്ഥത്തില്‍ വേങ്കടമാധവന്‍ എഴുതുന്നു: (1.3.2, 3.22) "തത്രോത്തരപദാര്ഥസ്യ പ്രാധാന്യം യത്രവര്തതോ. ഉദാത്തസ്തത്രഭവതി.. യദിസ്വരഃ പൂര്വചദേ തദര്ഥഃ പ്രസ്ഫുടോ ഭവേത്. സര്വേഷ്വേവ സമാസേഷു യത്രയത്ര സ്വരോഭവേത്. കാശംകുശം വാവലമ്ബ്യ സ്വരംതം സ്ഥാപയേദിതി..'' - ഉത്തരപദത്തിന് എവിടെ പ്രാധാന്യം ഉണ്ടോ അവിടെ ഉത്തരപദത്തില്‍ ഉദാത്തസ്വരം വരുന്നു-ഉദാത്തസ്വരം പൂര്‍വപദത്തിലാണെങ്കില്‍ അതിന്റെ അര്‍ഥം പ്രസ്ഫുടം - പ്രധാനം - ആയിരിക്കും. എല്ലാ ഉദാത്തസ്വരയുക്തമായ സമാസത്തിലും അര്‍ഥത്തിന്റെ പ്രധാനത ഏതെങ്കിലും പ്രകാരത്തില്‍ (കാശകുശാവലംബന്യായത്താല്‍) സ്പഷ്ടമാക്കണം. (കാശകുശ ആറ്റുദര്‍ഭയാണ്. വേഗം പിഴുതുപോരും. മുങ്ങിത്താഴാന്‍ പോകുന്ന ഒഴുക്കില്‍പെട്ടവന്‍ ദര്‍ഭയില്‍ പിടികൂടും. അതു പിഴുതുപോരും. വീണ്ടും വേറെ ഒന്നില്‍ പിടിക്കും. ദുര്‍ബലന്യായത്താല്‍ തടിതപ്പുക എന്നാണ് ഈ ന്യായത്തിന്റെ അര്‍ഥം) സര്വേഷ്വേവ സമാസേഷു കാര്യാ സൂക്ഷേമക്ഷികാബുധൈഃ പദേഷു ചാസമസ്തേഷു ശുദ്ധമര്ഥമ ഭീപ്സുഭിഃ (ടി.1.4.9) എല്ലാ സമാസിച്ച പദങ്ങളിലും അസമസ്തപദങ്ങളിലും ശുദ്ധാര്‍ഥം കാണാന്‍ ഇച്ഛിക്കുന്നവര്‍ സൂക്ഷ്മവിചാരം ചെയ്യേണ്ടതാകുന്നു. വാക്യസ്വരം - ഇതുപോലെ വാക്യത്തിലെ ക്രിയാദികളായ പദങ്ങളില്‍ ഉദാത്തതയോ അനുദാത്തതയോ കണ്ടാല്‍ അവയുടെ അര്‍ഥത്തില്‍ പ്രാധാന്യമോ അപ്രധാന്യമോ വരുന്നു. വേങ്കടമാധവന്‍ ഇതേപ്പറ്റി പറയുന്നതിങ്ങനെ: "ഏവം പദേ സമാസേച യത്രോദാത്തോ വ്യവസ്ഥിതഃ വര്ണേ പദേവാ തത്രാപി കാകുരസ്തീതി നിശ്ചയഃ'' -വാക്യത്തിന്റെയോ സമാസത്തിന്റെയോ ഏതെങ്കിലും പദത്തില്‍-വര്‍ണത്തില്‍-ഉദാത്തസ്വരം ഉണ്ടെങ്കില്‍ അതില്‍ കാകു (വിശേഷാര്‍ഥം ധ്വനിപ്പിക്കുന്ന ധ്വനിവിശേഷം) ഉണ്ടെന്നു നിശ്ചയമാണ്. (ടി.1.1.21) സമാസസ്വരവും വാക്യസ്വരവും സ്പഷ്ടമാക്കുന്നതിന് ഒരുദാഹരണം:- 1. ബ്രാഹ്മണ ഗ്രാമം ഗച്ഛ (ബ്രാഹ്മണാ! ഗ്രാമത്തില്‍ പോകൂ) 2. ബ്രാഹ്മണഗ്രാമം ഗച്ഛ (ബ്രാഹ്മണഗ്രാമത്തിലേക്കു പോകൂ) (ബ്രാഹ്മണര്‍ പാര്‍ക്കുന്ന ഗ്രാമത്തിലേക്കു പോകൂ) 3. ബ്രാഹ്മണ ഗ്രാമം ഗച്ഛ (ബ്രാഹ്മണസമുദായമുള്ള ഗ്രാമത്തിലേക്കു പോകൂ) (ബ്രാഹ്മണര്‍ക്ക് ആധിപത്യമുള്ള ഗ്രാമത്തില്‍ പോകൂ.) ഒന്നാംവാക്യത്തില്‍ ബ്രാഹ്മണ, ഗ്രാമം എന്നീ രണ്ടു പദത്തിലും ഉദാത്തതയുള്ളതിനാല്‍ രണ്ടു സ്വതന്ത്രപദങ്ങായി അവ. ബ്രാഹ്മണസംജ്ഞയില്‍ ആദ്യുദാത്തത കാണുന്നത് അത് സംബോധനയാകയാലാണ്. ബ്രഹ്മണസംജ്ഞ അന്തോദാത്തമാണ്. എന്നാല്‍ ഇവിടെ ആ മന്ത്രിതസ്യ ച എന്ന അഷ്ടാധ്യായീ സൂത്രത്താല്‍ (6.1.198) ആദ്യുദാത്തം വന്നു. അങ്ങനെ ബ്രാഹ്മണാ! ഗ്രാമത്തിലേക്കു പോകൂ എന്ന് അര്‍ഥം ലഭിക്കുന്നു. രണ്ടും മൂന്നും വാക്യങ്ങളില്‍ ബ്രാഹ്മണഗ്രാമം എന്നതില്‍ ഒരു ഉദാത്തമുണ്ട്. അതിനാല്‍ ഇവ രണ്ടും സമസ്തപദമായി. അനേകപദങ്ങളെ ഒറ്റപ്പദമാക്കുകയും പല സ്വരങ്ങളെ ഏകസ്വരമാക്കുകയം ആണ് സമാസത്തിന്റെ ഫലം. സമര്ഥഃ പദവിധിഃ എന്ന സൂത്രത്തിന്റെ (2.1.1) മഹാഭാഷ്യത്തില്‍ ഇത് നോക്കാവുന്നതാണ്. രണ്ടാം വാക്യത്തില്‍ അന്തോദാത്ത സ്വരമാകയാല്‍ അവിടെ ഷഷ്ഠീതത്പരുഷസമാസമാണെന്ന് അറിവാകുന്നു. ബ്രാഹ്മണരുടെ ഗ്രാമത്തില്‍ അവര്‍ പാര്‍ക്കുന്ന ഗ്രാമത്തില്‍ പോകൂ എന്ന് അര്‍ഥം വന്നു. മൂന്നാം വാക്യത്തിലാകട്ടെ, പൂര്‍വപദമായ ബ്രാഹ്മണയില്‍ ഉദാത്തതയുണ്ട്. അതിനാല്‍ ബ്രാഹ്മണ സമുദായത്തിന്റെ അഥവാ ബ്രാഹ്മണാധിപത്യമുള്ള ഗ്രാമത്തില്‍ പോകൂ എന്നര്‍ഥം വന്നു. ഗ്രാമോളനിവസന്തഃ (അഷ്ടാധ്യായി 6.2.84) വണിഗ്ഗ്രാമഃ, ഗ്രാമശബ്ദോളത്ര സമൂഹവാചീ. ദേവഗ്രാമഃ ദേവസ്വാമിക ഇത്യര്ഥഃ- കാശിക 6.2.84) ഉദാത്തസ്വരവും ശബ്ദാര്‍ഥവും ഉദാത്തസ്വരം ശബ്ദാര്‍ഥത്തില്‍ വരുത്തുന്ന സ്വാധീനത്തെപ്പറ്റി അറിയുവാന്‍ വിവിധ ഉദാഹരണങ്ങളാണ് സഹായകമാവുക. അതിനാല്‍ അവനോക്കാം. 1. പദസ്വരം: ഗന്താ, പക്താ തുടങ്ങിയ പദങ്ങള്‍ തൃച്, തൃന് പ്രത്യയങ്ങളില്‍നിന്നു നിഷ്പന്നമാകുന്നതാണെന്നത്രേ പാണിനിയുടെ മതം.തൃച് അന്തമായ ഗന്താ, പക്താ തുടങ്ങിയവ അന്തോദാത്തമാണ്. അതായത് അവയുടെ പ്രത്യയഭാഗത്തില്‍ ഉദാത്തസ്വരം ഉണ്ട്. തൃന് അന്തമായ ഗന്താ പക്താദികളില്‍ ആദ്യുദാത്തമാണുള്ളത്. അതിനാല്‍ അവയുടെ ധാതുഭാഗത്തായിരിക്കും ഉദാത്തത. അപ്പോള്‍ തൃജന്തമായ ഗന്താ, പക്താദി പദങ്ങളില്‍ ക്രിയചെയ്യുന്ന കര്‍ത്താവിനെ മുഖ്യമാക്കിവേണം അര്‍ഥകല്പന ചെയ്യേണ്ടത്. പോകല്‍ അല്ലെങ്കില്‍ പാകപ്പെടുത്തല്‍ ചെയ്യുന്നയാള്‍ മുഖ്യനാണ്. തൃന്നന്തത്തിലെ ഗന്താ-പക്താക്കളില്‍ ധാത്വര്‍ഥിനാണ് പ്രാധാന്യം. നന്നായി പോകുന്നവന്‍, നന്നായി പാചകം ചെയ്യുന്നയാള്‍ എന്നിങ്ങനെ ക്രിയയ്ക്കു പ്രാധാന്യം വരുന്നു. ഇതിനെ വേങ്കടമാധവന്‍ സ്പഷ്ടമാക്കുന്നു.(ടി.1.8.7) 1 വാക്യസ്വരം: ഈ പദങ്ങള്‍ രണ്ടും ഇനി വാക്യത്തില്‍ പ്രയോഗിക്കുക. വാക്യത്തില്‍ രണ്ടുവിധം ഇതു ചെയ്യാം. ആരംഭത്തില്‍ അഥവാ ക്രിയാന്തത്തില്‍. അതുമല്ലെങ്കില്‍ ക്രിയ തുടക്കത്തിലും ഗന്താ, പക്താ ഇത്യാദി ഒടുക്കവും. രണ്ടുപ്രകാരത്തിലും സ്വരങ്ങളില്‍ ഭേദം വരും. അര്‍ഥവും മാറും. എങ്ങനെയെന്നാല്‍ - ഗന്താ ഗച്ഛതി, പക്താ ഗച്ഛതി എന്നീ വാക്യങ്ങളിലെ ഗന്താ, പക്താ എന്നീ പദങ്ങളില്‍ പ്രത്യയഭാഗത്ത് ഉദാത്തമുണ്ട്. ഗച്ഛതി എന്ന പദം തീര്‍ത്തും അനുദാത്തമാണ്. അപ്പോള്‍ ഈ പദങ്ങളിലെ തൃച്പ്രത്യയത്തിന് അര്‍ഥകല്പനയില്‍ പ്രാധാന്യം വരുകയും ഗച്ഛതി എന്ന ക്രിയ ഗൌണമാവുകയും ചെയ്യും. അതനുസരിച്ച് അര്‍ഥം "പോകല്‍ അഥവാ പാകം ചെയ്യല്‍ എന്ന ക്രിയ ചെയ്യുന്നവന്‍ പോകുന്നു'' എന്നാകും. ഗന്താ ഗച്ഛതി പക്താ ഗച്ഛതി എന്നീ വാക്യങ്ങളില്‍ ഗന്താ, പക്താ എന്നിവയുടെ ധാതുക്കളില്‍ ഉദാത്തസ്വരവും ഗച്ഛതിയില്‍ അനുദാത്തവും ആകുന്നു. അപ്പോള്‍ ഇവയിലെ ഗന്താ, പക്താക്കളിലെ ധാത്വര്‍ഥത്തിനാണ് പ്രധാനത. നന്നായി ഗമിക്കല്‍ എന്ന ക്രിയ അഥവാ പാകംചെയ്യല്‍ എന്ന ക്രിയ ചെയ്യുന്നയാള്‍ പോകുന്നു എന്നാകും അര്‍ഥം. ഇനി ഈ വാക്യങ്ങള്‍ തിരിച്ചിടുക. ഗച്ഛതി എന്ന ക്രിയ ആദ്യം വരുമ്പോഴേ അത് ഉദാത്തമാകും. അതിന്റെ അര്‍ഥപ്രാധാന്യവും വ്യക്തമാകും-ഗച്ഛതി ഗന്താ, ഗച്ഛതി ഗന്താ ഗച്ഛതി പക്താ, ഗച്ഛതി പക്താ- എന്നീ വാക്യങ്ങളില്‍ ഗന്താ പക്താ പദങ്ങളുടെ അര്‍ഥം സ്വരഭേദം വരുന്നതിനു മുന്‍പുണ്ടായിരുന്നതുതന്നെയെങ്കിലും ഗച്ഛതിയില്‍ ഉദാത്തസ്വരം വരുകയാല്‍ ഗച്ഛതിക്രിയ പ്രധാനമാവുകയും അപ്രകാരം അതിന്റെ അര്‍ഥപ്രാധാന്യം വ്യക്തമാവുകയുമായി. മലയാളത്തില്‍ "പോകുകയാണ് ശങ്കരന്‍'' എന്നു പറയുമ്പോള്‍ പോകുകയാണ് എന്നതിന്റെ അര്‍ഥപ്രാധാന്യം പ്രകടമാണല്ലോ. ഇനി ഈ ഗച്ഛതി പദത്തില്‍ ഉദാത്തതയോടൊപ്പം കാകുധ്വനിക്കൂടി ചേര്‍ക്കുക. പോകുകയാണ്? എന്ന പ്രശ്നാത്മക ധ്വനി വരുന്നു. അര്‍ഥം വ്യാഖ്യാനിക്കേണ്ടല്ലോ. മറ്റൊരു ഉദാഹരണംകൂടി: ഹന്താരൌ ഹതഃ സര്പമ്. ഹതോ ഹന്താരൌ സര്പമ്. എന്നീ വാക്യങ്ങളില്‍ ആദ്യവാക്യത്തിന് കൊല്ലുന്നവന്‍ കൊല്ലുന്നൂ സര്‍പ്പത്തെ എന്നര്‍ഥം. ഇതില്‍ കൊല്ലല്‍ എന്ന ക്രിയ അപ്രധാനമാകയാല്‍ സര്‍പ്പത്തിന്റെ മരണം നിശ്ചിതമല്ല. രണ്ടാമത്തെ വാക്യത്തിന് 'കൊന്നല്ലോ കൊലയാളി സര്‍പ്പത്തെ' എന്നാണര്‍ഥം. ഇവിടെ കൊലയ്ക്ക് പ്രാധാന്യം ധ്വനിപ്പിക്കയാല്‍ സര്‍പ്പത്തെ നിശ്ചയമായും കൊല്ലുന്നു എന്ന കൊലക്രിയ നിശ്ചിതമായി. പറയുന്നയാളിന്റെ അഭിപ്രായവിശേഷത്തിനെ സ്വരമാണ് വിശേഷമായി ധ്വനിപ്പിക്കുന്നത്. ഈ ആശയം പ്രകടമാക്കുന്നതിനാണ് പതഞ്ജലീ മഹര്‍ഷി മഹാഭാഷ്യത്തിലെ വൃദ്ധിസൂത്രഭാഷ്യത്തില്‍ ഇങ്ങനെ പ്രവചിച്ചത്: "സംസ്കൃത്യ സംസ്കൃത്യ പദാന്യൂത്സൃജ്യന്തേ. തേഷാം യഥേഷ്ടമഭിസംബന്ധോ ഭവതി. തദ്യഥാ: ആഹരപാത്രമ് പാത്രമാഹരേതി '' (1.1.1) വ്യാകരണം പദത്തെ നന്നായി സംസ്കരിച്ച് വിട്ടുകളയുന്നു. അതിനെ യഥേഷ്ടം ഘടിപ്പിക്കാം. (പറയുന്നയാളിന്റെ അഭിപ്രായപ്രകാരം) ആഹരപാത്രം കൊണ്ടുവാ എന്നോ കൊണ്ടുവാ പാത്രമെന്നോ ആകാം. ഇവിടെ പാത്രം വേഗം കൊണ്ടുവാ എന്നു പറയാന്‍ കൊണ്ടുവാ പാത്രം (ആഹരപാത്രമ്) എന്നും പാത്രം കൊണ്ടുവരൂ എന്നു വിശേഷാര്‍തഥമില്ലാതെ പറയാന്‍ പാത്രമാഹര എന്നും പറയണം. സമാസസ്വരം: ഇതുപോലെ സ്വരപ്രധാന്യം സമാസത്തിലും കാണാം. സമാസഭേദത്താല്‍ സ്വരഭേദം അല്ലെങ്കില്‍ സ്വരഭേദത്താല്‍ അര്‍ഥഭേദം വരും. ഉദാഹരണം: കൃഷ്ണകംബലമ് ആനയ, കൃഷ്ണകംബലമ് ആനയ ഈ വാക്യങ്ങള്‍ രണ്ടിലുമുള്ള കൃഷ്ണകംബലം എന്ന പദത്തില്‍ രണ്ടുതരം സ്വരങ്ങളാണുള്ളത്. ഒന്നില്‍ പൂര്‍വപദമായ കൃഷ്ണയിലാണ് ഉദാത്തസ്വരം. രണ്ടാമത്തേതില്‍ കംബലമിലും. അപ്പോള്‍ ഉദാത്തസ്വരത്തിന്റെ പ്രാധാന്യം നോക്കി അര്‍ഥം കല്പിച്ചാല്‍ കിട്ടുന്നത് ഇപ്രകാരമായിരിക്കും: കൃഷ്ണയില്‍ ഉദാത്തം വരുമ്പോള്‍ കറുത്ത കമ്പിളിക്കാരനെ കൊണ്ടുവാ. ഇതില്‍ കറുപ്പിനോ കമ്പിളിക്കോ പ്രാധാന്യമില്ല. കറുത്ത കമ്പിളി പുതച്ചവനാണ് പ്രാധാന്യം. കറുപ്പിനും കമ്പിളിക്കും അപ്രധാനത-ഗൌണത-യേ ഉള്ളു. എന്നാല്‍ ഈ വാക്യങ്ങളില്‍ ഒന്നുകൂടി ശ്രദ്ധാപൂര്‍വ്വം നോക്കിയാല്‍ കറപ്പിനും കമ്പിളിക്കും തമ്മില്‍ ഏതിനു പ്രാധാന്യം എന്നു നോക്കുമ്പോള്‍ കറുപ്പിന് പ്രാധാന്യവും കമ്പിളിക്ക് ഗൌണതയും ദൃശ്യമാകും. കമ്പിളി ധരിച്ച പലരുണ്ട്. അവരില്‍ ആരെയാണ് ആനയിക്കേണ്ടതെന്നു നോക്കുമ്പോള്‍ കൃഷ്ണവര്‍ണക്കമ്പിളിക്കാരനെ എന്ന് കൃഷ്ണയ്ക്ക് പ്രാധാന്യം നല്കി കമ്പിളിയെ അപ്പദത്താല്‍ വിശേഷിപ്പിച്ചു. ഈ പ്രാധാന്യം ധ്വനിപ്പിക്കാന്‍ കൃഷ്ണശബ്ദം ഉദാത്തസ്വരത്തില്‍ ഉച്ചരിച്ച് കേള്‍പ്പിക്കണം. ഈ സൂക്ഷ്മതത്ത്വം വ്യക്തമാക്കുന്നതിനത്രേ പാണിനി ഉത്സര്‍ഗസൂത്രം ഓതിത്തന്നത്:- ബഹുവ്രീഹൌ പ്രകൃത്യാ പൂര്വ പദമ് (6.2.1) ബഹുവീഹ്രിയില്‍ പൂര്‍വപദത്തിന്റെ സ്വരമാണ് സമാസത്തില്‍ പ്രകൃത്യാ നിലനില്ക്കുന്നത്. രണ്ടാമത്തെ കൃഷ്ണകംബലത്തില്‍ കംബലത്തിലാണ് ഉദാത്തത. അവിടെ കരികമ്പിളി കൊണ്ടുവാ എന്ന് സ്വരിക്കുമ്പോള്‍ ധ്വനിക്കും. ചോദിക്കുന്നയാളിനു വേണ്ടത് കറുത്തകമ്പിളിയാണ്. ഇവിടെ കറുപ്പ് കമ്പിളിയുടെ വെറും വിശേഷണമായിനിന്ന് അര്‍ഥം വെളിവാക്കുന്നുതല്ലാതെ പ്രാധാന്യമൊന്നും അതിനില്ല. കറുപ്പിന് കമ്പിളിയെ ആശ്രയിച്ചേ നില്പുള്ളു; സ്വതന്ത്രരൂപത്തിലില്ല. തന്റെ കമ്പിളി കറുത്തതാണ്, അതുകൊണ്ടുവരണം എന്നാണ് വക്താവിന്റെ അഭീഷ്ടം. അല്ലാത്തത് അന്യന്റേതായിപ്പോകും എന്ന ധ്വനിക്കായാലും കൃഷ്ണയില്‍ ഉദാത്തം വേണ്ട, കംബലത്തില്‍ മതി. ഒരു ഉദാഹരണംകൂടി എഴുതാം:-പൂജാദികര്‍മ്മങ്ങള്‍ ചെയ്യുന്നതിന് പുരോഹിതനെ വിളിച്ചുകൊണ്ടുവരാന്‍ ആളെ അയയ്ക്കുന്നു. പറഞ്ഞയയ്ക്കുന്നത് വൃദ്ധബ്രാഹ്മണം ആനയ എന്നാണ്. മൂത്തപോറ്റിയെ കൊണ്ടുവരൂ എന്നര്‍ഥം. ആളു പോയി. വൃദ്ധബ്രാഹ്മണനെ കണ്ടു കിട്ടിയില്ല. അയാള്‍ തിരികെവന്ന് പറഞ്ഞു: "മൂത്തപോറ്റിയെ കണ്ടില്ല.'' ഗൃഹനാഥന് ശുണ്ഠിവന്നു. "മണ്ടച്ചാരേ! മൂത്തപോറ്റിയില്ലെങ്കില്‍ ഏതേലും പോറ്റിയെ കൊണ്ടുവരരുതായിരുന്നോ?'' എന്നായി അദ്ദേഹം. ഇവിടെ 'മൂത്ത' അല്ലെങ്കില്‍ വൃദ്ധന്‍ പ്രധാനമല്ല. വെറും വിശേഷണമാണത്. സമാസത്തില്‍ പൂര്‍വ്വപദവിശേഷണത്തിന് മുഖ്യത്വമില്ല. ഉത്തരപദമായ വിശേഷ്യത്തിനാണ് മുഖ്യത്വം. ഇതു സ്പഷ്ടമാക്കുന്നതിന് പാണിനി ഒരു ഉത്സര്‍ഗസൂത്രം രചിച്ചു. സമാസസ്യ (6.1.223) എന്ന സൂത്രം. സമാസത്തില്‍ അന്തോദാത്തം (ചില അപവാദങ്ങളൊഴികെ) വരും എന്നര്‍ഥം. താരതമ്യം പദ, സമാസ, വാക്യസ്വരങ്ങളുടെ കൂട്ടത്തില്‍ വാക്യസ്വരത്തെ അപേക്ഷിച്ച് സമാസസ്വരവും അതിനെ അപേക്ഷിച്ച് പദസ്വരവുമാണ് സൂക്ഷ്മമെന്ന് മുന്‍വ്യാഖ്യാനത്തില്‍ സ്പഷ്ടമാക്കി. വേങ്കടമാധവന്‍ സ്വരാനുക്രമണിയില്‍ ഇത് നിര്‍ണയിക്കുന്നത് ഇങ്ങനെ: (1.1.22) "തത്രൈതസ്മിന്‍ പദേ കാകുര്ദേവൈ രേവാവ ഗമ്യതേ. സൂക്ഷ്മവിദ്ഭിഃ സമാസസ്ഥഃ പ്രാകൃതൈരപി തിങ്സ്വരഃ-പദത്തിലെ കാകു-ഉദാത്തസ്വരം വരുത്തുന്ന അര്‍ഥഭേദം (ഗന്താ-ഗന്താ) സൂക്ഷമ്മായി അറിയാന്‍ ദേവന്മാര്‍ക്കേ കഴിയൂ. സമാസസ്വരത്തിലെ അര്‍ഥവ്യത്യാസം സൂക്ഷ്മജ്ഞരായ വിദ്വാന്മാര്‍ക്കേ അറിയൂ. തിങ്സ്വര (വാക്യസ്വര)ത്തിലേത് സാമാന്യജനങ്ങള്‍ക്കും അറിയാനാകും. മലയാളത്തില്‍ തിങ്സ്വരം: മലയാളത്തില്‍ മാത്രമല്ല, ഇതര ഭാരതീയ ഭാഷകളിലും ഇംഗ്ളീഷാദികളിലും തിങ്സ്വരം ഉച്ചരിക്കാറുണ്ട്. ഇത് സ്ഥൂലമാണ്. സൂക്ഷ്മമാണ് വൈദിക സംസ്കൃതത്തിലേത്. മലയാളത്തിലെ സൂക്ഷ്മവാക്യസ്വരത്തിന് ഉദാഹരണം നോക്കാം- പോ ശങ്കരാ-ശങ്കരാ പോ എന്ന രണ്ടു വാക്യങ്ങളില്‍ ആദ്യത്തേതിലെ പോ ബലത്തില്‍ ഉച്ചരിക്കുമ്പോള്‍ രണ്ടാമത്തെ പോ ദുര്‍ബലമായി ഉച്ചരിക്കുന്നു. ഉച്ചൈരുദാത്തഃ- ഉദാത്തം ബലത്തില്‍ എന്ന നിയമപ്രകാരം ആദ്യത്തേതില്‍ പോ ഉദാത്തമാണ്. സംസ്കൃതത്തിലും ആഖ്യാതം വാക്യത്തിന്റെ തുടക്കത്തില്‍ വരുമ്പോള്‍ ഉദാത്തമായിരിക്കും. വാക്യത്തിന്റെ മധ്യത്തിലോ ഒടുവിലോ വരുന്നപക്ഷം എങ്കില്‍ (യത്) മുതലായവയോടു ബന്ധിക്കാത്ത ആഖ്യാതം അനുദാത്തമാകും. ആഖ്യാനം വാകത്തിന്റെ നടുക്കോ ഒടുക്കമോ പ്രയോഗിക്കുന്നു. പക്ഷം ആഖ്യാതാര്‍ഥത്തിന്റെ പ്രധാനത ആപേക്ഷികമായിരിക്കും. അവിടെ യത്, ച, ഹ, വാ (എന്നാല്‍, ഉം, തീരെ, എങ്കില്‍, പക്ഷേ) മുതലായവ പ്രയോഗിച്ച് ക്രിയയുടെ വിശേഷതയെ ബോധിപ്പിക്കുന്നു. അതനുസരിച്ച് അര്‍ഥത്തിന്റെ മുഖ്യതയോ ഗൌണതയോ വ്യക്തമാകുന്നു. ഇംഗ്ളീഷില്‍ ഇത് ഠീാ ്യീൌ ാമ്യ ഴീ, ്യീൌ ാമ്യ ഴീ ഠീാ മുതലായ പ്രയോഗങ്ങളില്‍ ഏറക്കുറെ കാണാവുന്നതാണ്. എല്ലാ ഭാഷകളിലും സ്വരം അര്‍ഥത്തെ ഒരു പരിധിവരെ സ്വാധീനിക്കുന്നുണ്ട്. ലൌകികഭാഷകളില്‍ സ്വരഭേദം അര്‍ഥഭേദത്തിനു വഴിവയ്ക്കുന്നതിന്റെ കുറേ ഉദാഹരണങ്ങള്‍ എഴുതി. ഇനി വൈദികഭാഷയിലെ സ്വരഭേദം അര്‍ഥഭേദം വരുത്തുന്നത് നോക്കാം. സ്വരഭേദത്താല്‍ അര്‍ഥഭേദം വൈദികഭാഷയില്‍ ഋഗ്വേദത്തിലെ ഒരു മന്ത്രമാണ് ഹനോ വൃത്രം ജയാ അപഃ. (1.8.0.3) ഇതിലെ ജയാഃ ആദ്യുദാത്തമാകുന്നു. അഥര്‍വ വേദത്തിലെ ഒരു മന്ത്രമാണ് ജയോ മേ സവ്യ ആഹിതഃ (7.72 (50) 8) ഇവിടെ ജയഃ അന്തോദാത്തവും. ഇവയിലെ ജയശബ്ദത്തിനു സ്വരഭേദം ഉണ്ടെന്നു നിശ്ചയമായിരിക്കെ രണ്ടിന്റെയും അര്‍ഥം ഭിന്നമായിരുന്നേ തീരൂ. ആദ്യുദാത്തമായ ജയാഃ എന്ന പദം രണ്ടു പ്രകാരത്തില്‍ ഉണ്ടായിവരാം. ഒന്ന് ജയഃ കരണമ് (അഷ്ടാധ്യായി 6.1.202) എന്ന സൂത്രപ്രകാരം കരണാര്‍ഥത്തില്‍. രണ്ട് ലേട്ലകാരത്തിന്റെ മധ്യമപുരുഷ ഏകവചനത്തില്‍. (ഇവിടെ ശപ് അനുദാത്തമാകയാല്‍ ധാതുസ്വരം വരും. വാക്യാദിയിലാകയാല്‍ തിങ്ങതിങഃ എന്ന സൂത്രത്താല്‍ (8.1.28) നിഘാതം അഥവാ സര്‍വാനുദാത്തം വരില്ല) കരണവാചിയായി അകാരാന്ത ജയസംജ്ഞയുടെ ബഹുവചനാര്‍ഥം ഈ മന്ത്രത്തില്‍ ചേരായ്കയാല്‍, പരിശേഷ്യം നിമിത്തമായി ഇതില്‍ ലേട് ലകാരത്തിന്റെ രൂപം സ്വീകരിക്കണം. അപ്പോള്‍ അര്‍ഥം ആപ (ജലം) കളെ നീ ജയിക്കൂ ഇന്ദ്രാ! എന്നാകും. രണ്ടാം മന്ത്രത്തില്‍ പ്രയോഗിച്ച അന്തോദാ ത്ത ജയശബ്ദം ഭാവാര്‍ഥകമായ അച് പ്രത്യയാന്തമാണ്. അര്‍ഥം-എന്റെ ഇടതുകൈയില്‍ ജയം വച്ചിരിക്കുന്നു എന്നാണ്. ഇതുപോലെ മറ്റു സന്ദര്‍ഭങ്ങളിലും സ്വരഭേദങ്ങള്‍ വരുന്ന അര്‍ഥാന്തരം ഗ്രഹിക്കേണ്ടതാകുന്നു. വേങ്കടമാധവന്‍ സ്വരാനുക്രമണിയില്‍ എഴുതുന്നു- അര്ഥാഭേദേ തു ശബ്ദസ്യ സര്വത്ര സദൃശഃ സ്വരഃ. യദാനതംസ്വരം പശ്യേദ് അന്യഥാര്ഥം തദാനയേത്. " അര്‍ഥംസമനമായാല്‍ ശബ്ദത്തിന്റെ സ്വരം എങ്ങും സമാനമായിരിക്കും. എപ്പോഴെങ്കിലും ആ സമാനസ്വരം കാണുന്നില്ലെങ്കില്‍ ആ പദത്തിനര്‍ഥം വേറെയെന്നറിഞ്ഞുകൊള്ളണം.'' വേങ്കടമാധവന്‍ തന്റെ ഋഗ്വേദഭാഷ്യത്തില്‍ വിശേഷിച്ചും ബൃഹദ്ഭാഷ്യത്തില്‍ ഈ നിയമം സര്‍വ്വത്ര പാലിച്ചിട്ടുണ്ട്. ചില ഉദാഹരണങ്ങളെഴുതാം. (അഡയാര്‍ പ്രകാശനം)
ശബ്ദം അര്‍ഥം പുറം
ജഠരഃ അഗ്നിഃ 426 ജഠരഃ ഉദരം 735 യമഃ ഏതിനാല്‍ പോകുന്നുവോ 501 യമഃ വൈവസ്വതഃ 501 സത്യമ് ഋതാര്‍ഥത്തില്‍ 527 സത്യമ് ദാരിദ്യത്താല്‍ 527 ജ്യേഷ്ഠഃ പ്രശസ്യഃ 569 ജ്യേഷ്ഠഃ ജ്യേഷ്ഠഃ വയസാ 569 സുകൃതമ് നിഷ്ഠാന്തമ് 583 സുകൃതമ് ക്വിബന്തമ് 583 സുകൃതമ് ഭാവേനിഷ്ഠാന്തമ് 583 വേറെയും ഉദാഹരണങ്ങള്‍ ഇതില്‍നിന്നു ലഭിക്കും. ഇങ്ങനെ സ്വരഭേദത്താല്‍ ഉണ്ടാകുന്ന അര്‍ഥഭേദത്തിന്റെ അനേകം ഉദാഹരണങ്ങള്‍ നല്കി ശബ്ദാര്‍ഥത്തിലും വാക്യാര്‍ഥത്തിലും സ്വരഭേദം വരുത്തുന്ന വ്യത്യാസങ്ങള്‍ സൂചിപ്പിക്കാന്‍ യത്നിച്ചു. ഈ നിയമിയുക്തവും അപവാദരഹിതവുമാണെന്നിരിക്കിലും സ്വരഭേദമുള്ള നിരവധി പദങ്ങളുടെ സൂക്ഷ്മമായ അര്‍ഥഭേദം അറിയാനോ പറയാനോ കഴിഞ്ഞിട്ടില്ലെന്ന കാര്യം വിസ്മരിക്കുന്നില്ല.ഇവയില്‍ പാണിനീയ നിയമം 6.2.161, 164,171 മുതലായ നിയമങ്ങളില്‍ നിര്‍ദ്ദേശിക്കുന്ന സ്വരവികല്പങ്ങളും കാണ്വശാഖയിലെ ശതപഥം 1.3.4.1ലും മാധ്യന്ദിന ശതപഥം 2.4.4.2 ലും ആദ്യുദാത്തമായി സ്വരിക്കുന്ന വസിഷ്ഠയജ്ഞമെന്ന പദവും ഉദാഹരണമെന്ന നിലയ്ക്ക് നിര്‍ദ്ദേശിച്ചു കൊള്ളട്ടെ. (തുടരും)മഹര്‍ഷി ദയാനന്ദപുരസ്കാരം 2008 കീഴാനെല്ലൂര്‍ പരമേശ്വരന്‍നമ്പൂതിരിക്ക്
ചെങ്ങന്നൂര്‍: : സരസ്വതി വൈദികഗുരുകുലം നല്‍കുന്ന ആര്‍ഷനാദം സഭയുടെ ഈ വര്‍ഷത്തെ മഹര്‍ഷിദയാനന്ദപുരസ്കാരം കീഴാനെല്ലൂര്‍ പരമേശ്വരന്‍ നമ്പൂതിരിക്ക് നല്‍കുന്നു. മഹര്‍ഷിദയാനന്ദപുരസ്കാര ജേതാവായ കീഴാനെല്ലൂര്‍ പരമേശ്വരന്‍മ്പൂതിരി 1920 ജൂണില്‍ ഒറ്റപ്പാലത്തിനടുത്ത് പാലപ്പുറം അംശത്തില്‍ കീഴാനെല്ലൂര്‍ ഇല്ലത്ത് ജനനം 1936-ല്‍ തറവാട് ഭാഗം കഴിഞ്ഞ് കിട്ടിയ 50 രൂപയും കൊണ്ട് മുംബെയ്ക്ക് വണ്ടി കയറി. ലാഹോറില്‍ ആര്യസമാജം വക ഗുരുദത്തഭവന്‍ ഗുരുകുലത്തില്‍ നിന്നും സിദ്ധഭൂഷണ്‍ എന്ന സംസ്കൃത ഡിപ്ളോമ നേടി ആര്യസമാജത്തില്‍ അധ്യാപകനായി. അഫ്ഗാനിസ്ഥാന്‍ മുതല്‍ നേപ്പാള്‍ ടിബറ്റുവഴി കൈലാസം വരെ കാല്‍നടയായി സഞ്ചരിച്ച്, സംസ്കൃതം, ഹിന്ദി, ഇംഗ്ളീഷ്, പഞ്ചാബി, മറാട്ടി, ഗുജറാത്തി, പുസ്തൊ, ബലൂചി, പാലി മുതലായ ഭാഷകളില്‍ പരിജ്ഞാനം നേടാനും ഭാഗ്യമുണ്ടായി. 1948-ല്‍ വിഭജനാനന്തരം ഉണ്ടായ അക്രമങ്ങളെ തുടര്‍ന്ന് കൈയ്യില്‍ കിട്ടിയ ഗ്രന്ഥങ്ങളുമായി അഭയാര്‍ത്ഥി എന്നു മുദ്രകുത്തപ്പെട്ട് സ്വദേശത്ത് എത്തിച്ചേര്‍ന്നു. 1948 മുതല്‍ 1953 വരെ ഒറ്റപ്പാലം ഹൈസ്കൂളിലും പിന്നെ 1977 വരെ പാതായിക്കര സ്കൂളിലും ഹിന്ദി അധ്യാപകനായി ജോലി നോക്കി. ഇപ്പോള്‍ പാതായിക്കരയില്‍ സ്ഥിരതാമസം.വൈദിക സമ്പത്ത്, യജുര്‍വേദ ഭാഷാഭാഷ്യം, സാമവേദ ഭാഷാഭാഷ്യം എന്നിവ സമ്പൂര്‍ണ്ണമായും അഥര്‍വം ഋക്ക് എന്നിവയുടെ ഏതാനും ഭാഗങ്ങളും മലയാളത്തില്‍ തര്‍ജ്ജമ ചെയ്തിട്ടുണ്ട്. ഒട്ടനവധി വൈദിക സാഹിത്യ ഗ്രന്ഥങ്ങളുടെ കര്‍ത്താവാണ്. ആര്യസമാജത്തിന്റെ ജീവിച്ചിരിക്കുന്ന പ്രവര്‍ത്തകരില്‍ ഏറ്റവും പ്രായമേറിയ പ്രവര്‍ത്തകന്‍കൂടിയാണ് പരമേശ്വരന്‍ നമ്പൂതിരി.
ഈശാവാസ്യോപനിഷത്ത് ഈശ്വരന്റെ ചിരിയും അരവിന്ദന്റെ പരിഹാസവുംപഠനം കെ. ചന്ദ്രഹരി വിവിധ ഉപനിഷത്തുക്കളും അവയുടെ വ്യാഖ്യാ നങ്ങളും അദ്ധ്യാത്മവിദ്യയുടെ മേഖലയില്‍ വളരെ പ്രസിദ്ധങ്ങളാണ്. ആദി ശങ്കരാചാര്യരുടെ വ്യാഖ്യാനം കൊണ്ട് ശ്രദ്ധേയമായ ദശോപനിഷത്തുകള്‍ ബ്രഹ്മവിദ്യയുടെ ആധികാരിക പതിപാദനം ഉള്ളവയാണെന്ന് പൊതുവെ അംഗീകരിക്കപ്പെട്ടിട്ടുണ്ട്. ശങ്കരാചാര്യപ്രഭൃതികളായ മായാവാദാദ്വൈതികളും മാധവാദി ദ്വൈതികളുമൊക്കെ തങ്ങളുടെ ആശയസംഹിത സ്ഥാപിക്കുകയെന്ന ഉദ്ദേശത്തോടെ ഈശകേനാദി ദശോപനിഷത്തുക്കളെ വ്യാഖ്യാനിച്ചവരാണ്. ഇന്നത്തെ പ്രസിദ്ധങ്ങളായ ആചാര്യപരമ്പരകള്‍ പൊതുവെ ശങ്കരാചാര്യഭാഷ്യങ്ങളെ അംഗീകരി ക്കുന്നവയാണ്. ശങ്കരാചാര്യരോട് ബൌദ്ധികമായ വിധേയത്വം, അഥവാ അടിമ മനോഭാവം തന്നെ പുലര്‍ത്തുന്നവരാണ് രാമകൃഷ്ണ-വിവേകാനന്ദ പാരമ്പര്യത്തിലെ മിക്ക വ്യാഖ്യാതാക്കളും, ആലോചനയില്ലാതെ അദ്വൈതം ഘോഷിക്കുന്ന ഇതര ഗുരുപരമ്പരകളും. ദൃഷ്ടാന്തങ്ങളും യുക്തികളും ഉപയോഗിച്ചുള്ള സംവാദം (തര്‍ക്കം) പ്രധാനമായിരുന്ന മധ്യകാലഘട്ടത്തിലെ അദ്ധ്യാത്മികസങ്കല്പങ്ങള്‍ക്ക് അനുഭവപരമായ തെളിവ് തേടുന്ന ആധുനികയുഗത്തില്‍ എത്രമാത്രം സാധുതയുണ്ടെന്ന് നാം ആലോചിക്കേണ്ടതാണ്. ശാസ്ത്രീയമായ പഠനങ്ങളെ ബ്രാഹ്മണമതം തടവിലിട്ടിരുന്ന ഒരുകാലത്ത് വളര്‍ന്ന് പന്തലിച്ച ദൃഷ്ടാന്തങ്ങളുടെ മാസ്മരികതയില്‍ കെട്ടിയുയര്‍ ത്തിയ വ്യാഖ്യാനങ്ങളെ ആധുനിക ശാസ്ത്രം പഠിച്ച ശൂദ്രാര് സമഗ്രമായ പരിശോധനക്ക് വിധേയമാക്കേണ്ടതാണ്. ചാതുര്‍വര്‍ണ്യത്തിലൂടെ, ഈയം ഉരുക്കി ഒഴിച്ച് സാധാരണ മനുഷ്യന്റെ പ്രജ്ഞയെ ബാഹ്മണമതം തടവിലിട്ടിരുന്ന കാലത്താണ് തര്‍ക്കത്തിലൂടെ ശങ്കരാചാര്യര്‍ തന്റെ ദിഗ്വിജയം നടത്തിയതെന്ന വസ്തുത പരിഗണിക്കുമ്പോള്‍, ഉപനിഷത്തുകള്‍ വാഴ്ത്തുന്ന ആത്മാനുഭവം ശങ്കരാചാര്യര്‍ക്ക് അന്യമായിരുന്നുവെന്ന് നമുക്ക് മനസ്സിലാക്കാം. ഉപനിഷത്തുക്കളില്‍ കാണുന്ന സര്‍വചരാചരങ്ങളുടെയും ഏകാത്മഭാവം ആശയപരമായെങ്കിലും ഉള്‍ക്കൊണ്ടിരുന്നുവെങ്കില്‍ ആദിശങ്കരാചാര്യര്‍ക്കും അദ്ദേഹത്തിനു ശേഷം വന്ന ആചാര്യപരമ്പരക്കും മനുഷ്യനെ, ഈശ്വരനെ നിഷേധിക്കുന്ന ജാതിവ്യവസ്ഥയുമായി പൊരുത്തപ്പെടാന്‍ കഴിയുമായിരുന്നില്ല. സാമൂഹ്യതലത്തില്‍ തനിക്ക് ദൃശ്യമല്ലാതിരുന്ന ഏകാത്മഭാവം ആദിശങ്കരാചാര്യര്‍ക്ക് അദ്ധ്യാത്മതലത്തില്‍ അനുഭവമായിരുന്നുവെന്ന് കരുതുക പരമാബദ്ധമാണ്. ശാങ്കരഭാഷ്യങ്ങളെയും ദര്‍ശനത്തെയും അരവിന്ദനെപ്പോലെയുള്ള യോഗികള്‍ ആധുനികകാലത്ത് രൂക്ഷമായി വിമര്‍ശിച്ചത് അനുഭവാത്മകമല്ലാത്ത അവയുടെ കുതര്‍ക്കജടിലമായ ഉള്ളടക്കം കാരണമാണ്. ഉപനിഷത്തുക്കള്‍ ഋഷിമാരുടെ അനുഭവഗീതങ്ങളാണെന്നതിനാല്‍ അനുഭവം മാത്രമാണ് വ്യാഖ്യാനങ്ങളുടെ സത്യാ ത്മകതക്ക് ഉരകല്ലെന്ന വസ്തുത നാം ഓര്‍ക്കണം. ശ്രുതികള്‍ അവിടെ നിന്നും ഇവിടെ നിന്നും പെറുക്കി ഉദ്ധരിച്ചതുകൊണ്ട് മാത്രം ഒരു വ്യാഖ്യാനം ശാസ്ത്രമാകണമെന്നില്ല. ശങ്കരാചാര്യരുടെയും ഇതര മഹാത്മക്കളുടെയും വ്യാഖ്യാനങ്ങള്‍ ആസ്പദമായി മലയാളത്തില്‍ രചിക്കപ്പെട്ട ഏറ്റവും ശ്രദ്ധേയമായ പഠനഗ്രന്ഥം ശ്രീ. സുകുമാര്‍ അഴീക്കോടിന്റെ തത്ത്വമസിയാണ്. ആശയപരമായി ഉപനിഷത്തുക്കളുടെ ഉള്ളടക്കം കണ്ടെത്താനുള്ള ശ്രമമാണ് ശ്രീ. അഴീക്കോടിന്റെ പഠനത്തില്‍ കാണുന്നത്. ഡോ. സര്‍വപ്പള്ളി രാധാകൃഷ്ണന്‍, അരവിന്ദന്‍ തുടങ്ങിയ ധാരാളം വ്യാഖ്യാതാക്കളുടെ പേരുകള്‍ ഗ്രന്ഥസൂചിയില്‍ ലഭ്യമാണ്. അദ്ദേഹം വിട്ടുപോയ വളരെ ശ്രദ്ധേയമായ ഒരു ഉപനിഷത് പഠനമാണ് ശ്രീ. രോഹിത് മേത്തയുടെ The Call of the
Upanishads.ശ്രീ. രോഹിത് മേത്ത കഴിഞ്ഞ നൂറ്റാണ്ടിലെ പ്രസിദ്ധരായ തത്ത്വജ്ഞാനികളിലൊരാളാണ്. തിയോസഫിക്കല്‍ സൊസൈറ്റിയുടെ നെടും തൂണുകളിലൊന്നായി വര്‍ത്തിച്ച ആ മഹാനുഭാവന്‍ പ്രധാന ഉപനിഷത്തുക്കളിലെ ഏറ്റവും നിഗൂഢമായ മന്ത്രണങ്ങളെ തിരഞ്ഞെടുത്ത് അവയുടെ പൊരുള്‍ ഏറ്റവും ശാസ്ത്രീയമായി, അതേ സമയം ഹൃദ്യമായി വ്യക്തമാക്കുന്നു. അദ്ദേഹത്തിന്റെ കൃതിയാണ് ഉപനിഷത്തുകളുടെ അന്തഃസത്ത തേടുന്ന ഈ പഠനത്തിന് പ്രേരകം. പൂര്വ്വാചാര്യാരുടെ കാഴ്ചപ്പാടുകളെ ആശ്രയിച്ച് ഉപനിഷത്തുക്കളുടെ അനുഭവാത്മകമായ പൊരുളെന്തെന്ന് അന്വേഷിക്കുവാനാണ് ഇവിടെ ശ്രമിക്കുന്നത്. ഉപനിഷത്തുക്കളിലെ സംവാദം ഉപനിഷത്തുകളിലെ ഗുരുശിഷ്യസംവാദത്തിന്റെ വിഷയം ബ്രഹ്മം എന്ന സത്യവും സത്യാനുഭവം തേടുന്ന ജഡീഭവിച്ച ആത്മാവും ആണ്. ഗുരു ഇവിടെ ശിഷ്യന് സത്യം കാട്ടിക്കൊടുക്കുന്നില്ല - സത്യത്തിലേക്കുള്ള മാര്‍ഗം വാളിന്റെ വായ്ത്തല പോലെ ഇടുങ്ങിയതും കൊടുങ്കാടുപോലെ ഇരുണ്ടതുമായ ഒറ്റയടിപ്പാതയാണ്്ുെ അനുഭവമുള്ള ഗുരുക്കാര് ശിഷ്യരെ സത്യാന്വേഷണത്തിന് പ്രാപ്തരാക്കുകയാണ് ചെയ്യുന്നത്.ഉപനിഷത്തുക്കളിലെ വിഷയം ഒന്നാണെങ്കിലും അവതരണരീതികളുടെ സര്‍ഗാത്മകതയാല്‍ ഓരോന്നും ബൌദ്ധികമായ സന്തോഷം പകരുന്നവയാണ്. ഇവയുടെ ഏറ്റവും പ്രധാന സവിശേഷതകളിലൊന്ന് യുക്തി കൈവിടാതെ യുക്തിയുക്തമായി യുക്തിയുടെ പരിമിതികളെ ശിഷ്യര്‍ക്ക് ബോദ്ധ്യപ്പെടുത്തി ഇന്ദ്രിയങ്ങളാല്‍ ഇന്ദ്രിയങ്ങളെയും മനസ്സിനെയും ജയിക്കുന്നതിന് പ്രേരണ നല്‍കുന്നു. മനസ്സിലൂടെ മനസ്സിന് അതീതമായതിനെ, അതീന്ദ്രിയമായ സത്തയെ തിരിച്ചറിയുവാനാണ് ഗുരു ശിഷ്യരെ ഉപദേശിക്കുന്നത്. ആധുനിക ശാസ്ത്രത്തിന്റെ പുരോഗതിയിലും സമാനമായ സ്ഥിതികള്‍ നമുക്ക് കാണാം. പ്രകാശത്തിന്റെ തരംഗ സ്വഭാവവുമായി യുക്തിയുടെ സീമകളില്‍ ഉത്തരം കിട്ടാത്ത പ്രശ്നങ്ങളുമായി അലഞ്ഞ സന്ദര്‍ഭത്തിലാണ് മാക്സ്പ്ളാങ്ക് ക്വാണ്ടം തിയറിക്ക് രൂപം നല്‍കിയതും ഐന്‍സ്റ്റൈന്‍ നവജാത ശിശുവായ ക്വാണ്ടം തിയറി ഉപയോഗപ്പെടുത്തി ഫോട്ടോഇലക്ട്രിക് പ്രതിഭാസ ത്തിന് വിശദീകരണം നല്‍കിയതും. ജീവിതത്തിന്റെ നിഗൂഢതകളുടെ മന്ത്രണത്തിന് സദാ ചെവിയോര്‍ത്തു ധ്യാനനിരതമായി ജീവിച്ച ആ മഹാനുഭാവാര് സൂര്യനു കീഴിലുള്ള ബൌദ്ധികവും വൈകാരികവുമായ എല്ലാ സ്പന്ദനങ്ങളെയും സമാന്തരമായി ഉള്‍ക്കൊണ്ട് ഹൃദയംഗമായ അനൌപചാരികത യോടെയാണ് മനസ്സിനെ അടക്കി ഇന്ദ്രിയാതീ തമായ ആത്മസ്വരൂപത്തെ തേടിയത്. ജീവന്റെ മൃദുലഭാവങ്ങള്‍ക്ക് നേരേ ഒരു ഋഷിയും കണ്ണടക്കുകയോ നിഷേധാത്മകസമീപനം പുലര്‍ത്തുകയോ ചെയ്യുന്നില്ല. എന്തിന് വേണ്ടിയാണ് ഈ ആത്മാന്വേഷണം? മനുഷ്യനെ സംബന്ധിച്ചിടത്തോളം ബ്രഹ്മം, ആത്മാവ് തുടങ്ങിയ നൂലാമാലകളുടെ പ്രസക്തി എന്താണ്? ബഹിര്‍മുഖമായി വര്‍ത്തിക്കുന്ന ഇന്ദ്രിയങ്ങളാണ് മനുഷ്യന്റെ ലോകാനുഭവത്തിന്റെ മുഖ്യധാര. അങ്ങനെ ഇന്ദ്രിയഗ്രാഹ്യമാകുന്ന ലോകത്തിന്റെ വാസ്തവികത കുരുടന്റെ ഇരുണ്ടലോകം പോലെയും ആവര്‍ത്തിക്കുന്ന ദിനരാത്രങ്ങളിലൂടെ വന്നുഭവിക്കുന്ന ജരാനരപോലെയുമാണ്. ഒരു ജം ഒരു ശ്വാസോച്ഛ്വാസം പോലെയാണെന്നത് വ്യക്തമാണെല്ലോ? ജീവന്റെ ഈ ക്ഷണികത, സദാപരിവര്‍ത്തനവിധേയമായ ഭൌതികപഞ്ജരം, മനസ്സിനെ പിടികിട്ടാത്ത ലോകത്തിന്റെ മായികത ഉളവാക്കുന്ന വൈക്ളബ്ബ്യം ആണ് എല്ലാ സത്യാന്വേഷണങ്ങള്‍ക്കും പ്രേരണ. കാലത്തിനും കാലം വെച്ചുനീട്ടിയ ഈ മണ്‍പേടകത്തിനും അതീത മായ നമ്മുടെ ഉണ്മയെന്ത്? ഇന്ദ്രിയഗ്രാഹ്യമായ ലോകാനുഭവം കാലാതീതമായ, മായാതീതമായ സത്തയെ മറച്ച് നമ്മുടെ അതായത് ആത്മാവിന്റെ ലോകാനുഭവത്തെ വികൃതമാക്കുന്നു. (ഇീിളഹശര ീള വേല ൌയഷലരശ്േലമിറ ീയഷലരശ്േല)ഈ സംഘര്‍ഷത്തെ തരണം ചെയ്യുവാന്‍ ശിഷ്യരെ പ്രാപ്തരാക്കുകയാണ് ഋഷിമാര്‍. ബഹിര്‍മുഖമായി വര്‍ത്തിക്കുന്ന ഇന്ദിയങ്ങളെയും മനസ്സിനെയും അന്തര്‍മുഖമാക്കി, ആന്തരികമായ അന്വേഷണത്തിലൂടെ എല്ലാറ്റിനും അന്തര്‍യ്യാമിയായ തത്ത്വത്തെ തിരിച്ചറിയുന്നു. സ്വയം അറിയുന്നതിലൂടെ എല്ലാറ്റിനെയും അറിയുന്നു - വ്യക്തിഗതമായ ആത്മസത്ത വിശ്വഗതമായ വൈശ്വാനരനെന്ന് ബോദ്ധ്യമാ കുന്നു. ആത്മജ്ഞാനം അതിനാല്‍ ബ്രഹ്മജ്ഞാനവും മാര്‍ഗം ബ്രഹ്മവിദ്യയുമായി. ഉപനിഷത്തുക്കളുടെ സമഗ്രമായ പഠനം, അവക്ക് ആധാരമായ അനുഭവം തേടുക ഇവ ജാന്തരങ്ങളിലൂടെ നീളുന്ന സപര്യയാണ്. അതിനാല്‍ ഈ തുടക്കം വളരെ ചെറുതും എന്നാല്‍ അര്‍ഥഗര്‍ഭം കൊണ്ട് അതിശ്രദ്ധേയവുമായ ഈശാവാസ്യോപനിഷത്തില്‍ നിന്നാകാമെന്ന് കരുതുന്നു. ഉപനിഷത്തുകളിലൂടെ ഈശനെ തേടുന്ന ശ്രമത്തിന് കൂടുതല്‍ യോജ്യമായ മറ്റൊരു തുടക്കം സാദ്ധ്യവുമല്ല. ഈശാവാസ്യ ഉപനിഷത് ശുക്ളയജുര്‍വേദത്തിലെ ഈ ഉപനിഷത്തിന് ആമുഖമായി കാണുന്ന ശാന്തിപാഠം1. ഓം അത് പൂര്‍ണ്ണം, ഇത് പൂര്‍ണ്ണം; ആ പൂര്‍ണ്ണത്തില്‍ നിന്നും ഈ പൂര്‍ണ്ണം ഉണ്ടാകു ന്നു. പൂര്‍ണ്ണത്തില്‍ നിന്നും പൂര്‍ണ്ണം മാറുമ്പോള്‍ പൂര്‍ണ്ണം അവശേഷിക്കുന്നു... സാമാന്യബോധത്തെ വെല്ലുവിളിക്കുന്ന ആശയമെന്ന് ഒറ്റനോട്ടത്തില്‍ തോന്നുന്നു. അദ്ധ്യാത്മവിദ്യക്ക് ആമുഖമായി പൂര്‍ണ്ണങ്ങളെ ചിത്രീകരിച്ചിരിക്കുന്നതെന്തിന്? ചില ഗണിതജ്ഞാര് വ്യാഖ്യാനിച്ചിരിക്കുന്നതനുസരിച്ച് ഗണിതത്തിലെ അനന്തം (ഗ്ള) പരിഗണിക്കുമ്പോള്‍ മാത്രമാണിത് ശരിയാകുക. ബ്രഹ്മാണ്ഡ-പിണ്ഡാണ്ഡ ങ്ങളാണ് ഈ പൂര്‍ണ്ണങ്ങളെന്നും വ്യഷ്ടി - സമഷ്ടി ലോകങ്ങളുടെ അദ്ധ്യാത്മവിദ്യയില്‍ പ്രകടമാകുന്ന പരസ്പരപൂരകത്വമാണ് ആത്മജ്ഞാനിയെ ബ്രഹ്മജ്ഞാനിയാക്കുന്നതെന്നും മറ്റു വ്യാഖ്യാനങ്ങളില്‍ നിന്നും മനസ്സിലാക്കാം. ആത്മനിലൂടെ, സമഷ്ടിയായ ബ്രഹ്മത്തിന്റെ വ്യഷ്ടി രൂപമായ ആത്മനിലൂടെ പൂര്‍ണ്ണം അനുഭവമാകുന്നു. ബ്രഹ്മനിലും ആത്മനിലും അന്തര്‍ഭവിച്ചിരിക്കുന്ന സ്വത്വം അഥവാ ഗുണം ഒന്നുതന്നെയാണ്. ഒരു വസ്തു വിഭജിക്കപ്പെടുമ്പോഴും അതില്‍ അവിഭാജ്യമായി നില കൊള്ളുന്നതാണ് ഗുണം. ഒരു കിലോഗ്രാം സ്വര്‍ണ്ണ ത്തിലും ഒരു ഗ്രാം സ്വര്‍ണ്ണത്തിലും സ്വര്‍ണ്ണം മാറ്റമില്ലാതെ നിലനില്‍ക്കുന്നു. ബ്രഹ്മം ആത്മാവിലും എല്ലാറ്റിലും പൂര്‍ണ്ണതയോടെ വിലസുന്നു. തുടര്‍ന്ന് ഋഷി പറയുന്നതിന് ശ്രീ.അഴീ ക്കോട് നല്‍കുന്ന അര്‍ഥം - . ചലനാത്മകമായ ഈ ജഗത്തിലുള്ളതെല്ലാം ഈശ്വരനാല്‍ വ്യാപ്തമായിരിക്കുന്നു. അതുകൊണ്ട് ത്യാഗത്തിലൂടെ അനുഭവിക്കുക. ആരുടെയും ധനം ആഗ്രഹിക്കരുത്. 1. ഓം പൂര്ണമദഃ പൂര്ണമിദം പൂര്ണാത് പൂര്ണമുദച്യതേ പൂര്ണസ്യ പൂര്ണമാദായ പൂര്ണമേവാവശിഷ്യതേ ഓം ശാന്തിഃ ശാന്തിഃ ശാന്തിഃ 2. ഓം ഈശാവാസ്യമിദം സര്വ്വം യത് കിഞ്ചജഗത്യാം ജഗത് തേന ത്യക്തേന ഭുഞ്ജീഥാഃ മാ ഗൃധഃ കസ്യസ്വിദ്ധനം ശ്രീ.അഴീക്കോട് തത്ത്വമസിയില്‍, ശങ്കരാചാര്യരുടെയും അരവിന്ദന്റെയും ഭാഷ്യങ്ങളുടെ പശ്ചാത്തലത്തില്‍ ഈ മന്ത്രത്തിന്റെ അര്‍ഥതലങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്യുന്നുണ്ട്. തേന ത്യക്തേനഭുഞ്ജീഥാഃ എന്ന ഭാഗത്തിന് ത്യജിച്ച് ഭുജിക്കുക എന്ന് പുറം 178 ല്‍ ചുരുങ്ങിയ വിശകലനം മാത്രമേ ലഭിക്കുന്നുള്ളു.എങ്ങനെയാണ് ത്യജിച്ചിട്ട് ഭുജിക്കുക? ഋഷിമാര്‍ ബ്രഹ്മത്തെ വിവരിക്കുവാന്‍ വൈരുദ്ധ്യങ്ങളെ വിന്യസിപ്പിച്ച് മന്ത്രങ്ങളെ കാവ്യാത്മക മാക്കിയെന്ന് സമ്മതിക്കാം. പക്ഷെ, നിത്യജീവിതത്തില്‍ അനുവര്‍ത്തിക്കേണ്ടുന്ന ജീവിതശൈലിയെ വൈരുദ്ധ്യങ്ങള്‍കൊണ്ടാണ് ത്യാഗത്തിലൂടെ അനുഭവിക്കുക എന്നാണ് ഋഷി വെളിവാക്കിയതെന്ന് സമ്മതിക്കാനാകില്ല. ത്യാഗവും അതിനൊപ്പം ത്യജിച്ചതി നെ ഭോഗിക്കയും - എന്തോ ഒരു കല്ലുകടി അനുഭവപ്പെടുന്നു. അനുഭവമല്ലേ ത്യജിക്കപ്പെടുന്നത്? അപ്പോള്‍ ത്യാഗത്തിലൂടെ അനുഭവിക്കുന്നതെങ്ങനെ? എല്ലാം ഈശ്വരമയമായിരിക്കേ എന്തിന് ത്യജിക്കണം? ത്യാഗം ഈശ്വരനിഷേധം ആകുമല്ലോ? അല്‍പം വ്യത്യസ്തമായ വാക്കുകള്‍ ഉപയോഗിച്ചാല്‍, ഈ ലോകമാകെ ഈശ്വരനാല്‍ നിറഞ്ഞിരിക്കുന്നു. ലോകത്തെയാകെ സ്പന്ദിപ്പിക്കുന്ന അവന്‍ (നിനക്കായ്) തന്നിരിക്കുന്നത് അനുഭവിക്കുക. അന്യന്റെ ധനം ആഗ്രഹിക്കരുത്. തേന ത്യക്തേന ഭുഞ്ജീഥാഃ എന്നതിനര്‍ഥം അവന്‍ തന്നിരിക്കുന്നത് അനുഭവിക്കുക എന്നതാണ് യുക്തിസഹം. ഇങ്ങനെ നോക്കുമ്പോള്‍ ലോകം ഈശ്വര മയമാണ്. ഈ ലോകത്തെ സ്പന്ദിപ്പിക്കുന്ന അവന്‍ നിനക്ക് തന്നിരിക്കുന്നത് അനുഭവി ക്കുക. അന്യന്റെ ധനം ആഗ്രഹിക്കരുത് എന്ന് മന്ത്രത്തിന് അര്‍ഥം വരുന്നു. ഈശ്വരമയമായ ലോകത്തിലെ ധനൈശ്വര്യാദി സംവിധാനത്തെ സ്വീകരിച്ച് അന്യന്റെ സമ്പത്ത് ആഗ്രഹിക്കാതെ സംതൃപ്തിയോടെ ജീവിക്കുന്നതാണ് ഐശ്വര്യം. തേന ത്യക്തേന എന്നതിന് ഈശനാല്‍ ഓരോരുത്തര്‍ക്കും തന്നിരിക്കുന്നത്, ഈശനാല്‍ ഓരോരുത്തര്‍ക്കും അവശേഷിപ്പിച്ചിരിക്കുന്നത്, എന്നാണ് ശരിയായ വ്യാഖ്യാനം. ശങ്കരാചാര്യര്‍ ഈ മന്ത്രത്തെ വികൃതമായി വ്യാഖ്യാനിച്ചത് ശ്രീ. അഴീക്കോട് തന്റെ പഠനത്തില്‍ വ്യക്തമാക്കുന്നുണ്ട്. ശങ്കരാചാര്യര്‍ നല്‍കുന്ന വിചിത്രമായ വ്യാഖ്യാനം ഈ ഉപനിഷത്മന്ത്രത്തിന്റെ അന്തഃസത്തയെ മറച്ചു പിടിക്കുന്നു. ജടിലമായ ഒരു വ്യാഖ്യാന പാരമ്പര്യത്തിന് ഈവിധം ശങ്കരാചാര്യര്‍ ജം നല്കി. ഈ മന്ത്രത്തിന് ശ്രീനാരായണഗുരു നല്‍കുന്ന മലയാളഗീതം ഈശന്‍ ജഗത്തിലെല്ലാമാവസിക്കുന്നതു കൊണ്ടു നീ ചരിക്ക മുക്തനായാശിക്കരുതാരുടെയും ധനം എന്നാണ്.തേന ത്യക്തേന ഭുഞ്ജീഥാഃ എന്നതിന് ചരിക്ക മുക്തനായി എന്നാണ് ഗുരുസാരം കണ്ടെത്തുന്നത്. ഈശനാല്‍ പൂര്‍ണതയോടെ ആവസിക്കപ്പെടുന്ന ജഗത്തില്‍ സ്വന്തമായി യാതൊന്നും ഇല്ല. എല്ലാം ഈശ്വരമയമാണ്, യഥാവിധിവിന്യസിക്കപ്പെട്ടിരിക്കുന്നു. ത്യജിച്ചു ഭുജിക്കുക എന്ന വൈരുദ്ധ്യാത്മകമായ അര്‍ഥമല്ല ഗുരു നല്‍കുന്നത്. വൈരുദ്ധ്യങ്ങളെ ഘടിപ്പിച്ചിരിക്കുന്ന ഗീതങ്ങള്‍ വാക്കിന് അതീതമായ ആത്മസ്വരൂപം വാക്കുകള്‍ കൊണ്ട് വ്യക്തമാക്കുമ്പോളാണ് ഋഷിമാര്‍ നല്‍കിയി രിക്കുന്നത്. ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കേണ്ടുന്ന ഉപദേശങ്ങളില്‍ വൈരുദ്ധ്യം ഉണ്ടാവുകയില്ല. ലോകമാകെ ഈശ്വരമയമാകുമ്പോള്‍ എന്തിനെയാണ് ത്യജിക്കേണ്ടത്? ത്യജിച്ചതിനെ ഭുജിക്കുന്നതെങ്ങനെ? ചരിക്ക മുക്തനായി എന്ന് ഗുരു നല്‍കുന്ന സാരം ശങ്കരാചാര്യഭാഷ്യം അനുസരിച്ചുള്ളതല്ല. തേന ത്യക്തേന എന്നതിന് പുത്രാദ്യേഷണത്രയ സന്ന്യാസം, ത്യാഗം എന്ന് ശങ്കരാചാര്യര്‍ വ്യാഖ്യാനം നല്‍കുന്നു. ലോകമാകെ ഈശ്വരമയമാണെന്ന് പറഞ്ഞിട്ടുടനെ തന്നെ സന്ന്യാസത്തിലൂടെ ലോകനിഷേധം ഋഷി പറയുകയോ? ബാഹ്യമായ സന്ന്യാസത്തേക്കാള്‍ ലോകം ഈശമയമെന്ന് ബോദ്ധ്യപ്പെട്ട് സ്വാര്‍ഥചിന്തയില്ലാതെ ലോകത്തെ, ജീവിതത്തെ സ്വീകരിക്കുന്നതാണ് മുക്തനായി ചരിക്ക എന്നസാരം കൊണ്ട് ഗുരു ലക്ഷ്യമാക്കുന്നത്. ഈശേന ത്യക്തേന ഭുഞ്ജീഥാഃ എന്ന് മുകളില്‍ പറഞ്ഞതിന്റെ തുടര്‍ച്ചയായി ഋഷി പറയുന്നത് - . ഈവിധം കര്‍മങ്ങള്‍ ചെയ്ത് നൂറു വര്‍ഷങ്ങള്‍ ജീവിക്കണം. അപ്പോള്‍ കര്‍മം മനുഷ്യനെ ബാധിക്കുന്നില്ല. ഇതല്ലാതെ ഐശ്വര്യത്തിന് മറ്റ് മാര്‍ഗ്ഗങ്ങളൊന്നുമില്ല. ഒന്നാമത്തെ മന്ത്രം നാം ശരിയായി മനസ്സിലാക്കിയാല്‍ അടുത്തതിന്റെ അന്തഃസത്ത ക്ളേശം കൂടാതെ വ്യക്തമാകുന്നു. അഗ്നിഹോത്രവും സന്ന്യാസവുമായി യാതൊരു ബന്ധവുമില്ലാത്തവയാണ് ഈ ഉപദേശങ്ങള്‍. വ്യാഖ്യാകാരന്റെ മനോനില സരളവും സര്‍ഗ്ഗാത്മകവുമായ വേദമന്ത്രങ്ങളെപ്പോലും എങ്ങനെ ജടിലമാക്കുമെന്നതിന് ഏറ്റവും നല്ല ഉദാഹരണങ്ങളാണ് ശങ്കരാചാര്യര്‍ ഉപനിഷത്തുകള്‍ക്ക് നല്‍കിയിരിക്കുന്ന വ്യാഖ്യാനങ്ങള്‍. അല്ലെങ്കിലന്ത്യംവരെയും കര്‍മ്മം ചെയ്തിങ്ങസംഗനായ് ഇരിക്കുകയല്ലാതില്ലൊന്നും നരനു ചെയ്തിടാന്‍ (2) ഭഅല്ലെങ്കില്‍. എന്നതിന് ഭമറ്റുവാക്കുകളില്‍ പറഞ്ഞാല്‍. എന്ന അര്‍ഥമാണിവിടെ. മുക്തനായി ചരിക്ക എന്ന് മുകളില്‍ പറഞ്ഞതിന് വിശദീകരണമായാണ് കര്‍മ്മം ചെയ്തിങ്ങസംഗനായി ഇരിക്കുക എന്ന് ഗുരു പറയുന്നത്. ഉപനിഷത്തില്‍ ഋഷിയും ചെയ്തത് അതാണ്. ഒന്നാം മന്ത്രത്തിലെ തേന ത്യക്തേന ഭുഞ്ജീഥാഃ മാ ഗൃഥഃ കസ്യസ്വിദ്ധനം എന്ന ഉപദേശത്തിന് വിശദീകരണമായാണ് കുര്‍വ്വന്നേവേഹ കര്‍മാണി ഇത്യാദി മന്ത്രം ചമച്ചത്. അല്ലാതെ ശങ്കരാചാര്യര്‍ പറയുംപോലെ ആത്മീയവും അനാത്മീയവുമായ പഥങ്ങളുടെ അതോ ഇതോ എന്ന ചിത്രീകരണം നല്‍കുക ആയിരുന്നില്ല. ബ്രഹ്മവിദ്യ ഉപദേശിക്കുമ്പോള്‍, ശങ്കരാചാര്യര്‍ പറയും പോലെ, ഒന്നുകില്‍ സന്ന്യസിക്കുക അല്ലെങ്കില്‍ അഗ്നിഹോത്രം ചെയ്ത് നരകത്തില്‍ വീഴുക എന്ന് ശാപം ധ്വനിക്കുന്ന മന്ത്രം ഋഷി ചമക്കയില്ല. ശങ്കരാചാര്യര്‍ കര്‍മ്മത്തിന് നല്‍കുന്ന ഭാഷ്യം സന്ന്യാസിയുടെ ജ്ഞാനനിഷ്ഠക്ക് വിരുദ്ധമായ യജ്ഞാദികര്‍മ്മങ്ങളെന്നാണ്. എന്നാല്‍ ഗുരു നല്‍കുന്ന സാരം കര്‍മ്മം ചെയ്തിങ്ങസംഗനായ് എന്നതാണ്. മുക്തനായി ചരിക്ക എന്നതിനെ മറ്റു വാക്കുകള്‍ കൊണ്ട് വ്യക്തമാക്കിയതാണ് അസംഗനായി കര്‍മ്മം ചെയ്യുക എന്നത്. അല്ലെങ്കില്‍. എന്ന ഗുരുവിന്റെ പ്രയോഗത്തെ പിടിച്ച് വിദ്വാന്‍ പനോളി ഗുരുവിന്റെ വ്യാഖ്യാനം ശങ്കരാചാര്യരുടെ വ്യാഖ്യാനത്തിന്റെ നികടത്തിലാണെന്ന് വാദിക്കുന്നു. ആദ്യമന്ത്രത്തിന്റെ വ്യാഖ്യാനങ്ങളുടെ വ്യക്്തതയെ മനഃപൂര്‍വ്വം മറച്ചുപിടിച്ച് ശാങ്കരഭാഷ്യത്തിന് മാറ്റ് കൂട്ടാന്‍ ശ്രമിച്ചിരിക്കുകയാണ് അടുത്തമന്ത്രത്തിലാകട്ടെ ശാങ്കരഭാഷ്യം ഇങ്ങനെയാണ് ഈശ്വരവിരുദ്ധമായി കര്‍മം ചെയ്ത് ആത്മാവിന് കര്‍മബന്ധനം ഉണ്ടാക്കുന്നവര്‍ മരണത്തോടെ ഇരുട്ടാര്‍ന്ന സൂര്യനില്ലാത്ത ലോകത്തിലെത്തുന്നു. ഋഷി തന്റെ ഐശ്വര്യം നിറഞ്ഞ ജീവിതത്തിന്റെ അടിസ്ഥാനതത്ത്വങ്ങളെ മനോഹരമായി ഇവിടെ മൂന്നു മന്ത്രങ്ങളാല്‍ വ്യക്തമാക്കിയിരിക്കുന്നു. എന്നാല്‍ നാരായണഗുരു പറയുന്നതാകട്ടെ ഇങ്ങനെയും ആസുരം ലോകമൊന്നുണ്ടു കൂരിരുട്ടാലതാവൃതം മോഹമാര്‍ന്നാത്മഹന്താക്കള്‍ പോകുന്നു മൃതരായതില്‍ ശങ്കരാചാര്യര്‍ സ്വീകരിച്ച ഉപനിഷത് പാഠങ്ങളാണ് ഇന്ന് ലഭ്യമായിട്ടുള്ളത്. സ്വന്തം ആശയസ്ഥാപനത്തിനായി അദ്ദേഹം മാറ്റി മറിച്ചതാണ് അസൂര്യാഃ (സൂര്യനില്ലാത്ത) എന്നതിന് പകരം അസുര്യാഃ, അസുരാരുടേത് (ആസുരം) എന്ന വ്യാഖ്യാനത്തിന്. ലഭ്യമായ പാഠം ഉപയോഗിച്ചതിനാലാണ് ഗുരു ആസുരം എന്ന് പരിഭാഷ നല്‍കിയത്. ഇവിടെയാണ് മോഹമാര്‍ന്നവരെപ്പറ്റി, ഈശനെ അറിയാത്തവരെപ്പറ്റി ഉപനിഷത് പറയുന്നതെന്ന് ഗുരു വ്യക്തമാക്കുന്നു. ശങ്കരാചാര്യര്‍ പറയുംപോലെ ഈഷണ ത്രയസന്ന്യാസം ചെയ്യാത്തവരെല്ലാം ഇരുട്ടിലേക്ക് പോകുന്നില്ല. ഒന്നും രണ്ടും മന്ത്രങ്ങള്‍ക്ക് ശങ്കരാചാര്യര്‍ നല്‍കുന്ന വ്യാഖ്യാനത്തോട് ഗുരു യോജിക്കുന്നില്ലെന്ന് നിസ്സംശയം വ്യക്തമാക്കുന്നതാണ് ഗുരു മൂന്നാം മന്ത്രസാരത്തിന് നല്‍കുന്ന പരിഭാഷ. ആത്മതത്ത്വവും ആത്മാനുഭവവും നാലാം മന്ത്രത്തില്‍2 ആത്മതത്ത്വമെന്തെന്ന് ഋഷി വിശദീകരിക്കുന്നു. ശാങ്കരഭാഷ്യം . ചലിക്കാത്ത അതൊന്നു മാത്രമാണ് മനസ്സിനേക്കാള്‍ വേഗതയുള്ളത്. ഇന്ദ്രിയങ്ങള്‍ ക്ക് അതീതമാണ്. സ്ഥിരമെങ്കിലും ഓടുന്നതിനെയെല്ലാം ജയിക്കുന്ന അവന്റെ സാന്നിദ്ധ്യത്താലാണ് മാതരിശ്വന് ജീവവൃത്തി സാദ്ധ്യമാകുന്നത്. എന്നുപറയുമ്പോള്‍ നാലും അഞ്ചും മന്ത്രങ്ങളെ കൂട്ടിച്ചേര്‍ത്ത് നോക്കേണ്ട ഗുരുവിന്റെ ഭാഷ്യം ഇങ്ങനെയാണ്. ഇളകാതേകമായേറ്റംജിതമാനസവേഗമായ്മുന്നിലാമതിലെത്താതെനിന്നുപോയിന്ദ്രിയാവലിഅത് നില്‍ക്കുന്നു പോകുന്നിതോടുമന്യത്തിനപ്പുറം അതിന്‍ പ്രാണസ്പന്ദനത്തിന്നധീനം സര്വ്വകര്‍മവും അവസാനഭാഗം ആത്മനും പ്രാണനും തമ്മിലുള്ള ബന്ധത്തെ സൂചിപ്പിക്കുന്നു. തുടര്‍ന്നുള്ള മന്ത്രങ്ങളില്‍ ഈ ബന്ധം കൂടുതല്‍ പ്രസക്തമാകുന്നുണ്ട്. കേനോ പനിഷത്തിന് വിഷയമായ അന്തര്യാമി പ്രാണസ്വരൂപനും സൂര്യനില്‍ അധിവസി ക്കുന്നവനുമാണ്. സൂര്യനെ പ്രാണനായും ആത്മാവായും ഋഷിമാര്‍ വാഴ്ത്തുന്നത് ആത്മാനുഭവത്തില്‍ സൂര്യന്‍ നിയന്താവായ പ്രാണവൃത്തിക്കുള്ള പ്രസക്തി കാരണമാണ്. അടുത്തമന്ത്രത്തിന്റെ ശാങ്കരഭാഷ്യം ഇങ്ങനെയാണ്. അത് ചലിക്കുന്നു. അത് ചലിക്കുന്നില്ല. അത് ദൂരെയാണ്. അത് അകലെയാണ്. അത് തന്നെയാണ് എല്ലാറ്റിനുമുള്ളവും എല്ലാറ്റിനും പുറവും. . ഗുരുവിന്റെ മനോഹരമായ ഭാഷാന്തരീകരണമാകട്ടെ ഇങ്ങനെയും അതുലോലമതലോലം അതു ദൂരമതന്തികം അതു സര്‍വാന്തരമതു സര്‍വത്തിന്നും പുറത്തുമാം ഇതിനെ വ്യാഖ്യാനിച്ച് പലരും വികൃതമാക്കിയിട്ടുണ്ട്. സര്‍വാന്തരമതു സര്‍വത്തിന്നും പുറത്തുമാം എന്ന് ഗുരു പറയുമ്പോള്‍ ഈശാവാസ്യമെന്നതിന്റെ പൊരുള്‍ വ്യക്തമാകുന്നു. ശങ്കരാചാര്യര്‍ പറയും പോലെ ജഗത്തിനെ പൊതിഞ്ഞു നില്‍ക്കുകയല്ല ഈശന്‍. ഈശമയമാണ് സര്‍വമിദം, ഇവിടെ ഒന്നും മിഥ്യയല്ല. എല്ലാറ്റിനും അകത്തും പുറത്തും ഈശനെ കാണുന്ന ഋഷിക്കെന്താണ് മിഥ്യയായുള്ളത്? ആത്മതത്ത്വം സംബന്ധിച്ച വിശദീകരണം ആരംഭിക്കുന്ന ഈ മന്ത്രങ്ങള്‍ വളരെ പ്രധാനമാണ്. വ്യാഖ്യാകാരാര് അശാസ്ത്രീയമായി വ്യാഖ്യാനിച്ച് കുളം തോണ്ടിയ ഏറ്റവും ശാസ്ത്രീയമായ ആര്‍ഷഗീതങ്ങളാണിവ. ഇവയുടെ അര്‍ഥം ശരിയായി മനസ്സിലാക്കിയാല്‍ അടുത്ത മന്ത്രങ്ങള്‍ വളരെ സരളമായി അനുഭവപ്പെടും. ഈശാവാസ്യമിദം സര്‍വം എന്ന് പറഞ്ഞു കൊണ്ടാണ് ഈ ഉപനിഷത്ത് ആരംഭിച്ചത്. ഈശ്വരമയമാണ് ലോകം. ഐശ്വര്യം നിറഞ്ഞത്. ഈ ഐശ്വര്യത്തിന്റെ സ്വഭാവമെന്താണ്? ഐശ്വര്യത്തിന്റെ സ്വഭാവമാണ് പൂര്‍ണമദഃ പൂര്‍ണമിദം എന്ന ശാന്തിപാഠം കൊണ്ട് സ്തുതിക്കപ്പെടുന്നത്. ചലിക്കുന്നതിലും ചലിക്കാത്തതിലും ദൂരെയും അടുത്തും അകത്തും പുറത്തും പൂര്‍ണതയോടെ വിലസുന്ന ഐശ്വര്യം - ഉദാഹരണത്തിന് പാലിന്റെ വെള്ളനിറം പരിഗണിക്കുക. ഒരു തുള്ളിയിലും ഒരു കുടത്തിലും അത് പൂര്‍ണമാണ്. പാല് ഒഴുകുമ്പോള്‍ നിറം ഒഴുകുന്നുവെങ്കിലും അത് സ്ഥിരമാണ്. മറ്റൊരു ഉദാഹരണം - ജീവന്റെ കാര്യമെടുക്കാം. എല്ലാ അവയവങ്ങളിലും പൂര്‍ണമാണ്. അവയവങ്ങളുടെ, ശരീരത്തിന്റെ, ലോകത്തിന്റെ ചലനത്തിന് അനുസരിച്ച് ചലിക്കുന്നുവെങ്കിലും അത് സ്ഥിരമാണ്. സ്വര്‍ണത്തിന്റെ തിളക്കം ഒരു ഗ്രാമിലും ഒരു കിലോയിലും പൂര്‍ണതയോടെ നില്‍ക്കുന്നു. ഐശ്വര്യം വിഭജിക്കാവുന്നവയിലും അവിഭക്തമായി പൂര്‍ണതയോടെ നില്‍ക്കുന്നു. പൂര്‍ണമെങ്കിലും ഐശ്വര്യം അഥവാ ഗുണം ശൂന്യമാണ്. ശൂന്യമായത് മാത്രമാണ് അവിഭക്തം. ഒരു ഗ്രാമിലും ഒരു കിലോയിലും പൂര്‍ണതയോടെ നില്‍ക്കുവാന്‍ ശൂന്യത്തിന് മാത്രമേ കഴിയൂ. പക്ഷെ, ഈ ശൂന്യതയാണ് സ്വര്‍ണത്തെ സ്വര്‍ണമാക്കുന്നത്, ലോകത്തിനാകെ ഐശ്വര്യം, ഈശാവാസ്യമിദം സര്‍വം എന്ന് ഋഷി പാടിയ ധന്യത നല്‍കുന്നത്. ലോകത്തെ ലോകമാക്കുന്ന ഈ ശൂന്യതയുടെ നിഗൂഢ വ്യാപരണമാണ് വൈരുദ്ധ്യങ്ങളിലൂടെ ഋഷി വ്യക്തമാക്കുന്നത്. ഈ ശൂന്യത ഈശന്റെ ലോകത്തിലുള്ള വ്യാപരണമാണ്. നിരാകാരനും പൂര്‍ണനുമായ ഈശ്വരന്റെ ആകാരങ്ങളിലെ പൂര്‍ണമായ ആവാസമാണ് ഈ ശൂന്യത. അതാണ് ഈശഃ ആവാസ്യമിദം എന്ന് മന്ത്രിക്കുവാന്‍ ഋഷിയെ പ്രേരിപ്പിച്ചത്. സ്ഥിരമെങ്കിലും ഓടുന്നതിനെയെല്ലാം ജയിക്കുന്ന അവന്റെ സാന്നിദ്ധ്യത്താലാണ് മാതരിശ്വന് ജീവവൃത്തി സാദ്ധ്യമാകുന്നത് . എന്ന് ഋഷി പറഞ്ഞിരിക്കുന്നത് പ്രത്യേകം ശ്രദ്ധിക്കണം. മുഖ്യപ്രാണനെയാണ് മാതരിശ്വനെന്ന് പറഞ്ഞിരിക്കുന്നത്. ആത്മാവിന്റെ സാന്നിദ്ധ്യമാണ് പ്രാണനെ ജീവവൃത്തിക്ക് പ്രാപ്തമാക്കുന്നത്. സൂര്യനാണ് മൂഖ്യപ്രാണനെ നിയന്ത്രിക്കുന്നത്. ആത്മനും സൂര്യനും പ്രാണനും ജീവവൃത്തിയും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നത് മുകളില്‍ പറഞ്ഞ ഐശ്വര്യം അഥവാ ശൂന്യതയിലൂടെയാണ്. ബ്രഹ്മസത്യം ജഗിഥ്യാ എന്ന ശങ്കരന്റെ മായാവാദത്തിന്റെ സമ്പൂര്‍ണനിരാകരണമാണ് ഈ ഉപനിഷത്തെന്നതില്‍ സംശയമേയില്ല. അടുത്ത രണ്ടു മന്ത്രങ്ങളിലേക്ക് നോക്കാം ശങ്കരന്‍ പറയുന്നു സര്‍വചരാചരങ്ങളും ഈ വിധം ആത്മാവാണെന്നറിയുന്നവന് അഥവാ സര്‍വതിലും ആത്മാവിനെ കാണുന്നവന്‍, ഒന്നിനെയും വിരോധിക്കുന്നില്ല. കൂടാതെ രണ്ടാംമന്ത്രവ്യാഖ്യാനമായി സര്‍വചരാചരങ്ങളിലും ആത്മാവ്ിന്റെ ഏകത്വം കാണുന്നവന് എന്തു മോഹവും ദുഃഖവും ഉണ്ടാകും? എന്നും പറയുന്നു. നാരായണഗുരു ഈ വരികളെ ഇങ്ങനെ പറഞ്ഞു പോകുന്നു സര്‍വഭൂതവുമാത്മാവിലാത്മാവിനെയുമങ്ങനെ സര്‍വഭൂതത്തിലും കാണുമവനെന്തുള്ളു നിന്ദ്യമായ്. തന്നില്‍ നിന്നന്യമല്ലാതെയെന്നുകാണുന്നു സര്‍വ്വവുംഅന്നേതുമോഹം അന്നേതുശോകം ഏകത്വദൃക്കിന്സര്‍വ്വാത്മഭാവത്തിന്റെ ലക്ഷണമാണ് ഇവിടെ പറയപ്പെട്ടത്. സര്‍വ്വചരാചരങ്ങളോടും സമത്വ ഭാവേന വര്‍ത്തിക്കുന്ന മോഹദുഃഖരഹിതമായ ജീവിതമാണ് ആത്മാനുഭവത്തിന്റെ ഫലം. നോക്കൂ ഇതുവരെയുള്ള മന്ത്രങ്ങള്‍ ഒന്നു മുതല്‍ മൂന്നുവരെ ജീവല്‍പ്രപഞ്ചത്തിന്റെ ഐശ്വര്യവും ശ്രേയസ്കരമായ ജീവിതത്തിന് ഉപദേശവും, തുടര്‍ന്ന് നാലിലും അഞ്ചിലും ആത്മതത്ത്വത്തിന്റെ പ്രതിപാദനവും, ആറിലും എഴിലും ആത്മാനുഭവത്തിന്റെ ലക്ഷണം ഇങ്ങനെ ക്രമത്തില്‍ ബ്രഹ്മവിദ്യയുടെ പ്രതിപാദനം ഋഷി നിര്‍വ്വഹിക്കുകയാണ്.
ഗുരുവിന്റെ സരളമായ ഭാഷാഗീതംപൊരുളിനെ പ്രകാശിപ്പിക്കുന്നു. അന്നേതു മോഹം അന്നേതുശോകം ഏകത്വദൃക്കിന് എന്ന ചോദ്യം നാം പ്രത്യേകം ശ്രദ്ധിക്കണം. ആത്മാനുഭവം സിദ്ധിച്ചവന്‍ ഭേദഭാവമില്ലാത്ത ഏകത്വദൃക്കാണ് - സര്‍വ്വം ഈശമയമായ അനുഭവമാണ് ഏകത്വം. ഗുരുവിന്റെ സാമൂഹ്യവീക്ഷണത്തെ രൂപപ്പെടുത്തിയത് ആത്മാനുഭവവും ഏകത്വദൃഷ്ടിയുമാണെന്ന് നാം ഇവിടെ മനസ്സിലാക്കുമ്പോള്‍, ദശോപനിഷത്തുക്കളുടെ ഭാഷ്യകാരനായ ശങ്കരാചാര്യരില്‍ ഉപനിഷത്തുക്കളാല്‍ രൂപപ്പെടുത്തപ്പെട്ട ഒരു സാമൂഹ്യവീക്ഷണം എന്തുകൊണ്ടു കാണുന്നില്ലെന്ന് നാം ചിന്തിക്കണം. ശാങ്കരഭാഷ്യങ്ങളുടെ ലക്ഷ്യം അദ്ധ്യാത്മവിദ്യ പ്രചരിപ്പിക്കുക എന്നതിലുപരിയായി ബ്രാഹ്മണമതത്തിന്റെ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ ഉന്നം വെച്ചുള്ളവയായിരുന്നുവെന്ന് ഇതില്‍ നിന്നും മനസ്സിലാക്കാം. ഒരു ജാതി ഒരു മതം ഒരു ദൈവം എന്ന ദര്‍ശനം, ഒരൊറ്റ ജാതിയാണ് മനുഷ്യനെന്ന സാമൂഹിക വീക്ഷണം ശങ്കരനിലോ അദ്ദേഹം സൃഷ്ടിച്ച അദ്വൈതികളുടെ ഗുരുപരമ്പരയിലോ ഉരുത്തിരിഞ്ഞില്ലെന്നത് ശാങ്കരഭാഷ്യം അനുഭവനിഷേധിയായ ശങ്കരന്റെ അധരവ്യായാമം ആണെന്ന സൂചന നല്‍കുന്നു. അടുത്ത മന്ത്രം മുതല്‍ ആത്മ സാക്ഷാത്കാരത്തിന്റെ കൂടുതല്‍ സാങ്കേതികമായ വിശദീകരണം നല്‍കുകയാണ്. ആത്മന്‍ സര്‍വവ്യാപിയാണ്, വെള്ളിപോലെ പ്രകാശിക്കുന്നതാണ്, നിരാകാരനാണ്, അന്യൂനമാണ്,അനാഘ്രാതമാണ്, ശുദ്ധമാണ്, പാപരഹിതമാണ്. സര്‍വോ പരി ഗതനും സ്വയംഭൂവും കവിയും മനീഷിയു മായ ആ ഈശന്‍ ആദ്യന്തരഹിതമായ സംവത്സരങ്ങള്‍ക്ക് യഥാ വിധി സമ്പത്തുകളെ പകുത്തു നല്‍കി. ശ്രീ. അഴീക്കോട് നല്‍കുന്ന സാരം - കവിയാല്‍ അര്‍ഥവിധാനം ചെയ്യപ്പെട്ട ഒരു ശാശ്വതസൃഷ്ടിയാണ് പ്രപഞ്ചമെന്ന് വ്യഞ്ജിപ്പിച്ചുകൊണ്ട് അതിനെ മനോഹരമായ കവിതയായികണ്ട ആദ്യത്തെ കണ്ണ് ഈ ഋഷിയുടേതായിരിക്കണം - എന്ന പ്രസ്താവത്തില്‍ നിന്നും (തത്ത്വമസി, പുറം 182) മനസ്സിലാക്കാം. ശങ്കരാചാര്യരുടെ വ്യാഖ്യാനത്തിന്റെ അസ്വാഭാവികത. അദ്ദേഹം വ്യക്തമാക്കുന്നുമുണ്ട്.മന്ത്രത്തിന്റെ പൂര്‍വാര്‍ദ്ധം മുമ്പ് പറയപ്പെട്ട വിശേഷണങ്ങളുടെ ആവര്‍ത്തനമാണ്. ആ വിശേഷണങ്ങളെന്തുകൊണ്ടെന്ന കാര്യവും നാം മനസ്സിലാക്കി കഴിഞ്ഞു. എന്നാല്‍ ഉത്തരാര്‍ഥത്തിലെ ചില വിശേഷണങ്ങള്‍ ആദ്യമായി പ്രത്യക്ഷപ്പെടുന്നവയാണ്. അവയുടെ സത്ത എന്തെന്ന് പരിശോധിക്കാം. കവിര്മനീഷീ പരിഭൂഃ സ്വയംഭൂഃ യഥാതഥ്യ തോളര്‍ഥാന്‍ വ്യദധാച്ഛാശ്വതീഭ്യഃ സമാഭ്യഃ - എന്നതിലെ വിശേഷണങ്ങളെ മാറ്റി നിര്‍ത്തിയാല്‍, (പൂര്‍ണനായ) ഈശന്‍ യഥാതഥമായി സമ്പത്തുക്കളെ ശാശ്വതമായ സംവത്സരങ്ങളില്‍ (പൂര്‍ണതയോടെ) വിധാനം ചെയ്തിരിക്കുന്നു. പൂര്‍ണനായ ൌശന്പൂരണനായി മാത്രമേ ഈശ്വരമയമായ ലോകത്തില്‍ അര്‍ഥവിധാനം സാദ്ധ്യമാകുമായിരുന്നുള്ളു. അങ്ങനെ പൂര്‍ണമായ ഈശന്‍ പ്രപഞ്ചമായി സ്വയം പരിണമിച്ച് പലതായി മാറുമ്പോള്‍ ഈശ്വരമയമായ സര്‍വതും യഥാവിധി മാത്രമേ വിന്യാസം ചെയ്യപ്പെടുകയുള്ളു. ഈ വിന്യാസത്തെപ്പറ്റി, അഥവാ ഈശമയമായ അര്‍ഥവിധാനത്തിന്റെ അനുഭവത്തെപ്പറ്റിയാണ് തേന ത്യക്തേന ഭുഞ്ജീഥാഃ എന്ന് ഒന്നാം മന്ത്രത്തില്‍ ഋഷി സൂചിപ്പിച്ചത്. പൂര്‍ണനായ ഈശന്‍ പ്രപഞ്ചത്തിന്റെ കണികകളിലായി സ്വയം വിഭജിക്കപ്പെട്ടതിന്റെ അദ്ധ്യാത്മ വിദ്യാപരമായ പ്രായോഗികതലങ്ങളാണ് ഈ ഉപനിഷത്അനാവരണം ചെയ്യുന്നത്. യഥാതഥമായി ഈശന്റെ അര്‍ഥവിധാനം മനസ്സിലാക്കി അന്യന്റെ ധനം ആഗ്രഹിക്കാതെ പൂര്‍ണായുസ്സായ നൂറ് വര്‍ഷം ജീവിക്കാം. കര്‍മം അങ്ങനെയുള്ളവരെ ബാധിക്കുന്നില്ല, കര്‍മബന്ധം ഉണ്ടാകുന്നില്ല.യഥാതഥമായ ഈശന്റെ അര്‍ഥവിധാനം എങ്ങനെ ഉള്‍ക്കൊള്ളാം? ആത്മനെ ഉള്‍ക്കൊള്ളുന്നതിലൂടെ, ആത്മസാക്ഷാത്കാരത്തിലൂടെ, ഈശന്റെ പൂര്‍ണ്ണത ഉള്‍ക്കൊണ്ട് ആ കണ്ണുകളിലൂടെ പ്രപഞ്ചത്തെ വീക്ഷിക്കുകയും അനുഭവിക്കുകയും ചെയ്യുക എന്നതാണ് ബ്രഹ്മവിദ്യയുടെ ലക്ഷ്യം. ഇതെങ്ങനെ സാദ്ധ്യമാകും? കവിര്‍മനീഷീ പരിഭൂഃ സ്വയംഭൂഃ എന്ന വിശേഷണത്തില്‍ ഋഷി കൈവരിച്ച ഈശത്വത്തിന്റെ വിശദീകരണമുണ്ടെന്ന്ു രോഹിത് മേത്ത പറയുന്നു. സ്വയംഭൂഃ - സ്വയം ഭവിച്ചവന്‍, സ്വയം ജാതന്‍. അതായത് പ്രപഞ്ചത്തില്‍ നാം കാണുന്ന ധ്രുവീകരണം, ദ്വന്ദ്വത്തിന് മുമ്പ് നിലനിന്നവന്‍. മൂലസ്വരൂപം. ഈ മൂലസ്വരൂപം പരിഭൂഃ ആണ്. പ്രപഞ്ചത്തില്‍ ധ്രുവീകരണത്തിലൂടെ സൃഷ്ടിയിലൂടെ കണകണങ്ങളായിട്ടല്ല. സൃഷ്ടിക്കപ്പെടുന്നതൊക്കെ ദേശകാലപരമാണ്. ദേശകാലാതീതമായ ആത്മസത്തയാണ് സ്വയംഭൂഃ പരിഭൂഃ എന്നു വിശദീകരിക്കപ്പെടുന്നത്. സാംഖ്യശാസ്ത്രപരമായ മൂലപ്രകൃതിയെന്നു പറയാം. സ്വയംഭൂവായിരിക്കുന്ന മൂലസ്വരൂപം ഈശമയമായ ജീവന്റെ കവിത്വത്തിനും മനീഷത്വത്തിനും മദ്ധ്യേപ്രകടമാകുമെന്ന് ഋഷി പറയുന്നു. കവിത്വം ഭാവനയാണ്. മനീഷത്വം ബുദ്ധിയാണ്. ബോധസ്വരൂപത്തിന്റെ അനുഭവം യുക്തിയും ഭാവനയും ഒന്നുപോലെ സമ്മേളിക്കുന്ന, കവിയും മനീഷിയും പരസ്പരം നിരാകരിക്കുന്ന ഇന്ദ്രിയാതീതമായ അനുഭവമാണ്. ഈശമയമായ ഈ ലോകത്തിലെ ഈശമയമായ അര്‍ഥവിധാനം ഈവിധം ബോദ്ധ്യപ്പെട്ട് അന്യന്റെ ധനം ആഗ്രഹിക്കാതെ നൂറ് വര്‍ഷം ജീവിക്കാം. പങ്കമറ്റങ്കമില്ലാതെ പരിപാവനമായ് സദാ മനസ്സിന്‍ മനമായ് തന്നില്‍ തനിയെ പ്രോല്ലസിച്ചിടും അറിവാല്‍ നിറവാര്‍ന്നെല്ലാമറിയും പരദൈവതം പകുത്തു വെവ്വേറായ് നല്‍കി മുന്‍പോലീവിശ്വമൊക്കെയും ഏറ്റവും പ്രധാനപ്പെട്ട മന്ത്രങ്ങളിലൊന്നാണിത്. ഒന്നാം മന്ത്രത്തിന്റെ പൊരുള്‍ വ്യക്തമാക്കുന്നതിനും ഇത് സഹായകമാണ്. കളങ്കമറ്റ്, അടയാളമില്ലാതെ, പരിപാവന മായി മനസ്സിന് മനസ്സായി ഈശന്‍ അഥവാ ആത്മന്‍ വിളങ്ങുന്നു. നിറവാര്‍ന്നറിവായ (പൂര്‍ണ്ണമായ ബോധസ്വരൂപം) പാപപുണ്യ ങ്ങളെയൊക്കെ അറിയുന്ന ആ പരദൈവം തന്നെത്തന്നെ പൂര്‍ണ്ണതയോടെ വെവ്വേറായ് ഈ ലോകത്ത് കാണുന്നതിലൊക്കെയും പകുത്ത് നല്‍കിയിരിക്കുന്നു. ജഗത്തിനെ ഈശന്‍ ആവസിക്കുന്നതെങ്ങനെയെന്ന് ഋഷിയുടെ കാഴ്ചപ്പാടിനെ പൂര്‍ണ്ണമായി ഉള്‍ക്കൊണ്ട് ഗുരു ഭാഷാന്തരീകരണം നടത്തി യിരിക്കുന്നു. തേന ത്യക്തേന ഭുഞ്ജീഥാഃ എന്ന മന്ത്രഭാഗത്തിന് രോഹിത് മേത്ത നല്‍കുന്ന വ്യാഖ്യാനവും ഇതു തന്നെയാണ്. ഒന്നാം മന്ത്രത്തിനുള്ള ജീവവത്തായ വ്യാഖ്യാനത്തിന് ഇവിടെ പൂര്‍ണ്ണത ലഭ്യമാകുന്നു. അവിദ്യയെ ഉപാസിക്കുന്നവര്‍ ഇരുട്ടിലേക്ക് പോകുന്നു. വിദ്യയെ ഉപാസിക്കുന്നവര്‍ കൂടിയ ഇരുളിലേക്ക് പോകുന്നു. ഇതാണ് അടുത്തമന്ത്രത്തിന് 1 ശാങ്കരഭാഷ്യം. അവിദ്യാ, വിദ്യാ എന്നീ പദങ്ങള്‍ക്ക് വിശേഷ അര്‍ഥങ്ങള്‍ നല്‍കി ഋഷി ഉപയോഗി ച്ചിരിക്കുന്നു. അവിദ്യ തങ്ങളുടേതായ പാരമ്പര്യത്തിലുള്ള അഗ്നിഹോത്രാദി വിശ്വാസാധിഷ്ഠിതമായ കര്‍മ്മങ്ങളാണ്. അറിവ് അവിടെ പ്രസക്തമല്ല. വിദ്യ അറിവാണ്. വിദ്യയും അവിദ്യയും അറിവും പ്രവൃത്തിയുമാണ്. ജ്ഞാനവും കര്‍മ്മവും. നമ്മുടെ അറിവ് അഥവാ ജ്ഞാനവും ജീവസന്ധാരണം അഥവാ കര്‍മ്മവും ഒരിക്കലും ഒത്തുപോകുന്നില്ല. അറിവും കര്‍മ്മവും തമ്മില്‍ ബന്ധിപ്പിക്കാനാകാത്ത വിടവാണ് ജീവിതത്തിന്റെ ക്ളിഷ്ടത. ഈ വിടവാണ് അദ്ധ്യാത്മവിദ്യയുടെ വിഷയം. ഉദാഹരണം കൊണ്ട് കൂടുതല്‍ വ്യക്തമാക്കാം. ആത്മാവിന്റെ അനശ്വരതയെപ്പറ്റി നമുക്ക് അറിവുണ്ട്. പക്ഷെ, എല്ലാവരും മൃത്യുവിനെ ഭയക്കുന്നു. അറിവും പ്രവൃത്തിയും തമ്മിലുള്ള ഈ പൊരുത്തക്കേടാണ് മുകളില്‍ ഉദ്ധരിച്ച ഒന്‍പതാം മന്ത്രത്തിന്റെ വിഷയം. ആത്മാവിന്റെ അനശ്വരതയെപ്പറ്റിയുള്ള വിശ്വാസം മനോവൃത്തി അതിന്റെ തുടര്‍ച്ചയായി, അനശ്വരതയായി വ്യാഖ്യാനിക്കുന്നു. ഈ അറിവിലൂടെ അനശ്വരത കൈവരിക്കാമെന്ന് മനുഷ്യന്‍ കരുതുന്നു. പക്ഷെ, ഇത് സാദ്ധ്യമല്ല. ആശയങ്ങളുടെ പാലത്തിലൂടെ കടന്നെത്താവുന്നതല്ല അനശ്വരത. മരണം പ്രവൃത്തിയാണ്. പ്രവൃത്തിയിലൂടെയും അനശ്വരത കൈവരുന്നില്ല. അറിവ് പ്രവൃത്തിയെ അനുഗമിക്കുമ്പോള്‍, അറിവും പ്രവൃത്തിയും സമ്മേളിക്കുമ്പോള്‍ മരണത്തിലൂടെ ആത്മന്റെ അനശ്വരത ബോദ്ധ്യപ്പെടാം. പ്രവൃത്തിമാത്രമായ ലോകത്തില്‍ മരണത്തോടെ എല്ലാം അവസാനിക്കുന്നു വെന്ന് കരുതുന്ന അവിദ്യോപാസകര്‍, ലൌകിക ജീവിതോപാസന ചെയ്യുന്നവര്‍ ഇരുട്ടില്‍പതിക്കുന്നു. ഈശന്റെ സത്യം അറിയുന്നില്ല.അവിദ്യയെയുപാസിക്കുന്നവരന്ധതമസ്സിലും പോകുന്നു വിദ്യാരതരങ്ങ ഇതിനേക്കാള്‍ കൂരിരുട്ടിലും ചില ശാങ്കരാദ്വൈതികള്‍ മന്ത്രത്തിന് നല്‍കുന്ന വ്യാഖ്യാനം വിചിത്രവും ഹാസ്യജനകവുമാണ്. ഗുരു മന്ത്രത്തെ തേ സാരത്തില്‍ അബദ്ധജടിലമായ വ്യാഖ്യാനം തിരുകികയറ്റാതെ ഭാഷാന്തരീകരണം നടത്തിയിരിക്കുന്നു. ശങ്കരാചാര്യപ്രഭൃതികളായ മായാവാദാ ദ്വൈതികള്‍ വിദ്യാരതാര്ക്ക് ഏറ്റവും നല്ല ഉദാഹരണമാണെന്ന് മനസ്സിലാക്കിയാല്‍ ഈ മന്ത്രത്തിന്റെ ശരിയായ പൊരുള്‍ വ്യക്തമാകും. അനുഭവമില്ലാത്ത, പ്രയോഗത്തില്‍ വരുത്താതെ വിദ്യയുമായി നടക്കു ന്നവര്‍, വിദ്യഅധരവ്യായാമം മാത്രമായവര്‍ കൊടിയ ഇരുട്ടില്‍ വീഴുന്നു. അന്നേതുമോഹം അന്നേതുശോകം ഏകത്വദൃക്കിന്? എന്ന് ഏഴാം മന്ത്രത്തിന്റെ സാരമായി ഗുരു പറയുന്നു. ഏകത്വദൃഷ്ടി, സര്‍വഭൂതങ്ങളിലും ഈശനെ കാണുന്നതാണ്. മന്ത്രം അഥവാ വിദ്യ അനുഭവമാകുമ്പോള്‍ സര്‍വചരാചരങ്ങളിലും ഈശനെ കണ്ട്ു, തന്നെ കണ്ട് ഭേദഭാവമെല്ലാമൊടുങ്ങി മനുഷ്യന്‍ മുക്തനായി ചരിക്കുന്നു. എന്നാല്‍ അനുഭവമില്ലാതെ മന്ത്രം ചൊല്ലി വ്യാഖ്യാനിച്ചു നടക്കുന്നവരെയാണ് ഋഷി കൊടിയ ഇരുട്ടില്‍ വീഴുന്ന വിദ്യാരതാരായി കാണുന്നത്. ഈശ്വരന്‍ മൂന്നാം പ്രാവശ്യം ആദിശങ്കരാചാര്യരെ നോക്കി ചിരിച്ചത് ദിഗ്വിജയത്തിനായി പ്രസ്ഥാനത്രയഭാഷ്യവും പേറി നടന്നപ്പോഴാണെന്ന് അരവിന്ദന്‍ പരിഹസിച്ചത് ഈ മന്ത്രത്തിന്റെ പശ്ചാത്തലത്തിലാണ്. ഈശ്വരന്‍ ചിരിച്ചപ്പോഴും, അരവിന്ദന്‍ പരിഹസിച്ചപ്പോഴും ഈ മന്ത്രദൃഷ്ടാവായ ഋഷി തന്റെ ദര്‍ശനം സത്യമാണെന്ന് ബോദ്ധ്യപ്പെട്ടിരിക്കണം.വിദ്യയും അവിദ്യയും വ്യത്യസ്തങ്ങളായ ഫലങ്ങള്‍ നല്‍കുന്നതായി ആചാര്യാര് പറയുന്നു. അതാണ് അടുത്ത മന്ത്രത്തിന് ഗുരു ഈ ഭാഷ്യം നല്‍കിയത് അവിദ്യകൊണ്ടുള്ളതന്യം വിദ്യകൊണ്ടുള്ളതന്യമാം എന്നുകേള്‍ക്കുന്നിതോതുന്ന പണ്ഡിതാരില്‍ നിന്നു നാം വിദ്യാവിദ്യകള്‍ രണ്ടും കണ്ടറിഞ്ഞവരവിദ്യയാല്‍ മൃത്യുവെത്തരണം ചെയ്തു വിദ്യയാലമൃതാര്‍ന്നിടും
ഗുരു തത്ത്വമറിയുന്നതിനാല്‍ ശങ്കരാചാര്യരെപ്പോലെ വിദ്യ ദേവതാജ്ഞാനമാണെന്നും അവിദ്യഅഗ്നിഹോത്രാദി യജ്ഞകര്‍മ്മങ്ങളാണെന്നും അബദ്ധം പറയുന്നില്ല. ഋഷിയുടെ വാക്കുകളെ മാറ്റിമറിക്കാതെ, ശാങ്കരഭാഷ്യം സ്വീകരിക്കാതെ യഥാതഥമായ പരിഭാഷ നല്‍കുന്നു. ശങ്കരാചാര്യര്‍ അബദ്ധം പറഞ്ഞുവെന്ന പ്രസ്താവത്തിനു നേരേ മായാവാദികള്‍ ചന്ദ്രഹാസമിളക്കിയേക്കാം. അതു കൊണ്ട് ശാങ്കരഭാഷ്യത്തിന്റെ യുക്തിഹീനത അല്‍പം വിശദമായി പരിശോധിക്കാം. അവിദ്യ അഗ്നിഹോത്രമാണെങ്കില്‍ അതിനാല്‍ മൃത്യുവെ തരണം ചെയ്യുക സാദ്ധ്യമാകുന്നതെങ്ങനെ? അതുപോലെ മൃത്യുവെതരണം ചെയ്തു കഴിഞ്ഞ് വിദ്യകൊണ്ടെന്തു പ്രയോജനം? അമൃതിനെന്തു പ്രസക്തി? അമരത്വം ദേവതാത്മഭാവം എന്ന് ശങ്കരന്‍ പറയുന്നു. ബ്രഹ്മം മാത്രം സത്യമായ അദ്വൈതത്തില്‍ ദേവത എന്താണ്? ദേവതാത്മഭാവം എന്താണ്? ബ്രഹ്മവിവര്‍ത്തമായ ജഗത്തില്‍ ബ്രഹ്മത്തെ അറിയുന്നതോടെ മാത്രം മുക്തി കൈവരുന്ന സ്ഥിതിക്ക് മൃത്യുവിനെന്തു പ്രസക്തി? അഗ്നിഹോത്രത്താല്‍ മൃത്യുവിനെ തരണം ചെയ്യുന്നതെങ്ങനെ? ആദിശങ്കരാചാര്യരുടെ വാചക കസര്‍ത്തിനും തര്‍ക്കവിദ്യക്കുമൊന്നും ഇരുണ്ടാ യുഗത്തിലുണ്ടായിരുന്ന പ്രസക്തി ഈ ആധുനിക യുഗത്തിലില്ല. ശ്രുതികളിന്ന് ശൂദ്രനു പ്രാപ്യമാണ്. ശ്രുതികളുടെ പേരില്‍ തന്റെ വാദങ്ങള്‍ക്ക് അപ്രമാദിത്വം പണ്ടെന്ന പോലെ ഇന്ന് ശങ്കരന് അവകാശപ്പെടാനാകില്ല. ശ്രുതികളെ ശങ്കരന്‍ അനവസരത്തില്‍ ഉദ്ധരിച്ച് ദുരുപയോഗപ്പെടുത്തിയെന്ന് പഠിതാക്കള്‍ക്ക് ബോദ്ധ്യപ്പെടാവുന്ന കാലഘട്ടമാണിത്. അവിദ്യ ഇവിടെ ലോകത്തിലെ കര്‍മ്മഗതിയാണ്. കാലത്താല്‍ സംഭവിക്കുന്നതാണ്. ജനനമരണങ്ങള്‍ക്ക് കാരണമായ പ്രപഞ്ചസ്വഭാവമാണ് അവിദ്യയെന്ന പദം കൊണ്ട്ു ഋഷിയാല്‍ വിവക്ഷിക്കപ്പെട്ടത്. പ്രാപഞ്ചികമായ, പ്രാകൃതികമായ ജീവിതം ഇരുട്ടിലേക്ക് നയിക്കുന്നു. എന്നാല്‍ വിദ്യയുടെ അനുഭവമുള്ളവര്‍ (ഈശനെ നുഭവമായവര്‍ക്ക്) പ്രപഞ്ചഗതിയാല്‍ മൃത്യുവിന് അതീതരല്ലെങ്കിലും മരണം അവര്‍ക്ക് അമൃതാനുഭവമായിത്തീരുന്നു. വിദ്യയും അവിദ്യയും അറിയുന്നവര്‍ - അദ്ധ്യാത്മ വിദ്യ കൊണ്ട് പ്രാകൃതികമായ വാസനകള്‍ക്കുപരിയായി ഈശനെ ജഗത്തില്‍ അനുഭവമാക്കിയവരെ സൂചിപ്പിക്കുന്നു. വരുന്ന മൂന്നു മന്ത്രങ്ങളുടെ അര്‍ഥം പൊതുവായി ഗ്രഹിക്കേണ്ടതാണ്. ആശയപരമായ അനശ്വരത തേടുന്നവര്‍ കൊടിയ ഇരുട്ടില്‍ പതിക്കുന്നു. കാരണം മരണത്തെ പിന്നിട്ട് നില്‍ക്കുന്ന അനശ്വരതയുടെ ആശയം നിരര്‍ഥക മാണ്. അത് ഭീതിയെ നിരാകാരിക്കുക പോലും ചെയ്യുന്നില്ല. പ്രവൃത്തിയും അറിവും ഒന്ന് ചേര്‍ന്ന് അറിവ് പ്രവൃത്തിയെ അനുഗമിക്കുമ്പോള്‍ അനശ്വരത കൈവരുന്നു. മരണം അനശ്വരതയുടെ സാക്ഷാത്കാരമാണെന്ന അനുഭവത്തില്‍ മാത്രമാണ് അവിദ്യയും വിദ്യയും ഒന്ന് ചേര്‍ന്ന് മുക്തി നല്‍കുന്നത്. ഈ മൂന്നു മന്ത്രങ്ങളുടെ നിഴല്‍ പോലയാണ് പന്ത്രണ്ടുമുതല്‍ പതിനാലുവരെയുള്ള മന്ത്രങ്ങള്‍. അവിദ്യ അസംഭൂതിയും വിദ്യ സംഭൂതിയുമായി എന്ന വ്യത്യാസം മാത്രം. മൂല പ്രകൃതിയെ ഉപാസിക്കുന്നവര്‍ (പൂര്‍ണ്ണം അദഃ) ഇരുട്ടിലേക്കും പ്രപഞ്ചത്തെ, ബ്രഹ്മത്തെ (പൂര്‍ണ്ണം ഇദം) ഉപാസിക്കുന്നവര്‍ കൊടിയ ഇരുട്ടിലേക്കും വീഴുന്നു. രണ്ടിന്റെയും ഫലങ്ങള്‍ വ്യത്യാസപ്പെട്ടിരിക്കുന്നു. രണ്ടിനെയും അറിയുന്നവര്‍ ബ്രഹ്മത്തെ (ഈശാവാസ്യം ഇദം) ഉപാസിച്ച് മൃത്യുവിലൂടെ പ്രകൃതിയുടെ അനശ്വരത കൈവരിക്കുന്നു. പൂര്‍ണമദഃ പൂര്‍ണമിദം എന്ന ശാന്തിപാഠത്തിന്റെ പ്രസക്തി, മന്ത്രങ്ങളുടെ വ്യാഖ്യാനത്തില്‍ അത് നല്‍കുന്ന മാര്‍ഗദര്‍ശനം നാം ശ്രദ്ധിക്കണം. സംഭൂതി എന്നാല്‍ സംഭവിച്ചത്, ജനിച്ചത്, സൃഷ്ടമായത്. സംഭവങ്ങളെല്ലാം കാലാപേക്ഷികമാണ്. അതിനാല്‍ സൃഷ്ടമായതിന് അനശ്വരത സാദ്ധ്യമല്ല. തുടക്കമുള്ളതിന് ഒടുക്കമുണ്ട്. ജനനമുള്ളതിന് മരണമുണ്ട്. അസംഭൂതി എന്നാല്‍ അവ്യക്തം, മൂലപ്രകൃതി അസംഭൂതിയും സംഭൂതിയും പൂര്‍ണമദഃ പൂര്‍ണമിദം. ബ്രഹ്മസത്യം ജഗിഥ്യാ എന്ന് ശങ്കരാചാര്യര്‍ പറഞ്ഞത് ഈശാവാസ്യോപനിഷത്തിന് കടക വിരുദ്ധമാണെന്ന് ഇതില്‍ നിന്നും മനസ്സിലാക്കാം. അസംഭൂതി മാത്രമല്ല സത്യം. സംഭൂതിയെ ഈശാവാസ്യമിദം എന്ന് ഋഷി വിശേഷിപ്പിക്കുന്നു. മുക്തിക്ക് സാധകം ബ്രഹ്മം അഥവാ അസംഭൂതി മാത്രമല്ല ഈശാവാസ്യമായ സംഭൂതിയും ഒഴിച്ചുകൂടാനാവാത്തതാണെന്ന് അസന്നിഗ്ദ്ധമായി വ്യക്തമാക്കപ്പെടുന്നു. ദ്വൈതോപാസനയിലൂടെ മാത്രമേ മുക്തി സാദ്ധ്യമാകയുള്ളു എന്നാണ് ഋഷി പറയുന്നത്. അസംഭൂതിയെയാരാധിപ്പരന്ധതമസ്സിലും പോകുന്നു സംഭൂതിരതരതെക്കാള്‍ കൂരിരുട്ടിലും സംഭൂതികൊണ്ടുള്ളതന്യംമസംഭൂതിജമന്യമാം എന്നുകേള്‍ക്കുന്നിതോതുന്ന പണ്ഡിതാരില്‍ നിന്നും നാം വിനാശം കൊണ്ടു മൃതിയെ കടന്നമൃതമാം പദം സംഭൂതികൊണ്ടു സംപ്രാപിക്കുന്നു രണ്ടുമറിഞ്ഞവന്‍ എന്നാണ് ഗുരു ഈ മന്ത്രങ്ങള്‍ക്ക് ഭാഷ്യം ചമച്ചിരിക്കുന്നത്. സംഭൂതിയും അസംഭൂതിയും എന്താണെന്ന് ശാസ്ത്രീയമായി വ്യക്തമാക്കുന്നത് വ്യാഖ്യാകാരന്‍ രോഹിത് മേത്ത മാത്രമാണ്. സംഭൂതി എന്നതിന് അസൃഷ്ടം എന്നും അസംഭൂതി എന്നതിന് സൃഷ്ടം എന്നും അദ്ദേഹം അര്‍ഥം നല്‍കുന്നു. പൂര്‍ണമദഃ പൂര്‍ണമിദം എന്ന ദ്വന്ദം തന്നെ. ഈശനെ രണ്ടുവിധത്തിലും അറിയേണ്ടതു ജഗത്താണ് ഈശനെന്ന് മാത്രം കരുതിയാലും ജഗത്ത് മിഥ്യയാണെന്ന് കരുതിയാലും ഇരുട്ടിലേക്ക് തന്നെയാണ് ഗതി. ജഗത്ത് മാത്രമാണ് ഈശരസ്വരൂപം എന്ന് കരുതുന്നവര്‍ക്ക് ജഗത്തിന്റെ അവിദ്യാപരമായ തുടര്‍ച്ചയിലാണ് അമരത്വം, കാലാതീതമായ ഉണ്മ കാണുവാന്‍ കഴിയുന്നത്. ഇത് പരമാബദ്ധമാണ്. ജഗത്ത് മിഥ്യയാണെന്ന് കരുതുന്നവര്‍ക്ക് ഈശന്‍ മരീചിക പോലെയാണ് - വിദ്യയില്‍ രതരായി സങ്കല്‍പത്തോടെ അവര്‍ മൃത്യുവില്‍ പതിക്കുന്നു. എന്നാല്‍ നിറവാര്‍ന്നറിവായി നിലകൊള്ളുന്ന ഈശനെ പൂര്‍ണമദഃ പൂര്‍ണമിദം എന്നറിയുന്ന ഋഷിക്ക് ഇഹലോകത്തിന്റെ തുടര്‍ച്ചയിലല്ല അമരത്വം. മൃത്യുവിലൂടെ ജഗത്തിനു കാരണമായ നിറവാന്നറിവായി ഋഷി അമൃതം അനുഭവിക്കുന്നു. വിനാശം കൊണ്ടു മൃതിയെ കടന്നമൃതമാം പദം സംഭൂതികൊണ്ടു സംപ്രാപിക്കുന്നു രണ്ടു മറിഞ്ഞവന്‍ - ഗുരുവിന്റെ പരിഭാഷ ശ്രദ്ധിക്കുക - ഈശമയമാണിദംസര്‍വം എന്നതിനാല്‍ വിനാശം അമരത്വത്തിന്റെ കവാടം തന്നെയാണ്.വൈശേഷികദര്‍ശനം എന്‍. വേദപ്രകാശ്(ദര്‍ശനസൂത്രാര്‍ഥംഅടുത്തലക്കത്തില്‍)മനുഷ്യന്‍ ധര്‍മത്തെ യഥായോഗ്യം അനുഷ്ഠിച്ചാല്‍ അവന്‍ പവിത്രനും ധര്‍മ്മിഷ്ഠനും ആകുന്നു. ആയതിലേക്ക് അവന്‍ സാധര്‍മ്യ വൈധര്‍മ്യങ്ങളെ അറിഞ്ഞ് ജ്ഞാനത്തെ ഉപാസിക്കും.സാധര്‍മ്യ വൈധര്‍മ്യങ്ങള്‍ എന്നാല്‍ എന്താണ്?പൃഥിവി ജഡമാണ്, ഒപ്പം ജലവും ജഡമാണ്ജഡത്വം പൃഥിവിയ്ക്കും ജലത്തിനുമുള്ള സമാനധര്‍മമാണ്. ഇത് സാധര്‍മ്യത്തിന്റെ ഉദാഹരണം.പൃഥിവി കടുപ്പ മ ുള്ള തും ജലം മൃദുവ ുമ ാണ ്. കടുപ്പവും മാര്‍ദ്ദവവും യഥാക്രമം പൃഥിവിയിലും ജലത്തിലുമുള്ള ഭിന്നധര്‍മങ്ങളാണ്െ ഇത് വൈധര്‍മ്യത്തിന്റെ ഉദാഹരണവും. വിശേഷജ്ഞാനത്തിന്റെതിരിച്ചറിവുകളാണിവ.ജ്ഞാനമാര്‍ഗത്തെ വിശേഷജ്ഞാനമാര്‍ഗമായി കണ്ട് മഹര്‍ഷിമാര്‍ രൂപപ്പെടുത്തിയെടുത്തവിശേഷദര്‍ശനമാണ് വൈശേഷികം. കണാദമഹര്‍ഷിയാണ് ഈ ദര്‍ശനത്തെ ഇന്നത്തെ നിലയില്‍ നമുക്ക് മുമ്പില്‍ അവതരിപ്പിച്ചത്. ജഗത്തിലുള്ള സര്‍വതിനേയും ജഡം ചേതനം എന്നിങ്ങനെ ഋഷിമാര്‍ രണ്ടായി തരം തിരിച്ചിരിക്കുന്നു. ജഡം എന്നാല്‍ പ്രകൃതി എന്നും ചേതനംഎന്നാല്‍ ആത്മാവ് എന്നും. മഹര്‍ഷിമാര്‍ കൂടിഞങ്ങളുടെ പ്രമാണം വേദമാണ് എന്നു പ്രഖ്യാപിക്കുമ്പോള്‍, ആ വേദം പറയുന്നതാകട്ടെരണ്ടാണ് സുവര്‍ണപക്ഷികള്‍ എങ്കിലും ഒരാള്‍ഒന്നും ഭോഗം ചെയ്യാത്ത സുവര്‍ണനും, രണ്ടാമന്‍പഴം ഭക്ഷിക്കുന്ന (അ)സവര്‍ണനുമാണ്എന്നാണ്. മുകളി ലക്ക് വേരുകളും താഴേക്ക്വള്ളികളും ഇലകളും പഴങ്ങളുമുള്ള വടവൃക്ഷമാകട്ടെ ജഡപ്രകൃതിയേയും ഭോഗത്തിന്റെയുംആത്മാക്കളുടെ ബഹുത്വത്തേയും കാട്ടിത്തരുന്നഏകതത്ത്വവുമാണ്. ചിജ്ജഡങ്ങളുടെ സാമാന്യജ്ഞാനത്തില്‍ നിന്നും ആത്മജ്ഞാനികള്‍ക്ക്വൈരാഗ്യവും പ്രകൃതിജ്ഞാനികള്‍ക്ക്ആസക്തി യും ഉണ്ടായി വരുന്നു എന്നത് ലോകപ്രസിദ്ധമാണല്ലോ?ഈ വൈരാഗ്യവും ആസ്ക്തിയും പരസ്രംമല്ലിടുന്ന കാഴ്ചയാണ് ഇന്നത്തെ ഭാരതീയന്റെതത്ത്വചിന്താപഠനമുറിയില്‍ നാം കാണുന്നത്.വൈശേഷികവും സാംഖ്യവും യോഗവും വരെആത്മഹന്താക്കളുടെ ദര്‍ശനമാണെന്ന് വാദിക്കുന്നവര്‍ എത്ര ബാലിശമായ വാദങ്ങളാണ് മുന്നോട്ട്വയ്ക്കുന്നത് എന്ന് അവര്‍ അറിയുന്നില്ല. ചൊവ്വാഗ്രഹത്തിലെ തന്റെ തറവാട്ടുവകഗ്രന്ഥശാലയിലെപുസ്തകത്താളില്‍ നോട്ടെഴുതിവെച്ചിട്ടുള്ളതിന്റെ പകര്‍പ്പ് വരാന്‍ പോകുന്ന മൂന്നാം തലമുറയിലെ മൂന്നാമത്തെ കൊച്ചുമകന്‍ ഇന്നലെരജിസ്റ്റേഡാ യി അയച്ചുതന്ന തെളിവും ഇന്നുംനാളെയുമായി ഹാജരാക്കി ലോകത്തെമുഴുവന്‍തങ്ങളുടെ പക്ഷത്താക്കാനുള്ള ശ്രമമാണ്കഴിഞ്ഞ കുറേ കാലങ്ങളായി ചിലര്‍ ഭാരതത്തില്‍എമ്പാടും നടത്തികൊണ്ടിരിക്കുന്നത്.പദാര്‍ഥങ്ങളുടെ ജ്ഞാനത്താല്‍മോക്ഷംവൈശേഷിക ദര്‍ശന സിദ്ധാന്തമനുസരിച്ച്ദ്രവ്യം, ഗുണം, കര്‍മം, സാമാന്യം, വിശേഷം,സമവായം എന്നീ ആറു പദാര്‍ഥങ്ങളുടെതത്ത്വജ്ഞാനം ഉണ്ടായാല്‍ ആ ജ്ഞാനിക്ക്പരമപുരുഷാര്‍ഥമായ മോക്ഷം സിദ്ധിക്കുന്നു.പൃഥിവി, ജലം തേജസ്, വായു, ആകാശം,കാലം, ദിക്ക്, ആത്മാവ്, മനസ്സ് എന്നീ ഒമ്പതുപദാര്‍ഥങ്ങളാണ് ദ്രവ്യങ്ങള്‍. എന്താണ് ദ്രവ്യംഏതൊരു പദാര്‍ഥത്തില്‍ ക്രിയ, ഗുണം, എന്നിവരണ്ടുമോ അല്ലെങ്കില്‍ ഗുണം മാത്രമോ ഉണ്ടെന്നുകാണുന്നുവോ അതിനെ ദ്രവ്യമെന്നു വൈശേഷികകാരന്‍ പറയുന്നു. ഒമ്പതു ദ്രവ്യങ്ങളില്‍പൃഥിവി, ജലം, തേജസ്, വായു, മനസ്, ആത്മാവ്എന്നീ ആറിലും ക്രിയയും ഗുണവും ഉണ്ട്. ആകാശം,ദിക്ക് എന്നിവയില്‍ ക്രിയ ഇല്ല; ഗുണം ഉണ്ട്.രൂപം, രസം, ഗന്ധം, സ്പര്‍ശം എന്നിവയുള്ളപദാര്‍ഥമാണ് പൃഥിവി. അഗ്നി, ജലം, വായു എന്നിവയുടെ സംയോഗം കൊണ്ടാണ് പൃഥിവിയില്‍രൂപം, രസം, സ്പര്‍ശം എന്നീ ഗുണങ്ങള്‍ ഉണ്ടാവൈശേഷികദര്‍ശനവുംദയാനന്ദവീക്ഷണംകുന്നത്. ഗന്ധം എന്ന ഗുണം പൃഥിവിയില്‍ സ്വാഭാവികമായുള്ളതാണ്. അതുപോലെ, ജലത്തില്‍രസവും, അഗ്നിയില്‍ രൂപവും വായുവില്‍സ്പര്‍ശവും ആകാശത്തില്‍ ശബ്ദവും സ്വാഭാവികഗുണങ്ങളാണ്. രൂപം, രസം, സ്പര്‍ശം -ശീതത്വം, എന്നീ ഗുണങ്ങളുള്ളതും ദ്രവവുംസ്നിഗ്ദ്ധവുമായിട്ടുള്ള ദ്രവ്യത്തെയാണ് ജലംഎന്നു പറയുന്നത്. ജലത്തിന്റെ സ്വാഭാവികഗുണം രസമാണ്. രൂപം സ്പര്‍ശം എന്നീ ഗുണങ്ങള്‍ അഗ്നിയുടെയും വായുവിന്റെയും സംയോഗം കൊണ്ടുണ്ടാകുന്നവയാണ്. രൂപം, സ്പര്‍ശംഎന്നീ ഗുണങ്ങളോടു കൂടിയതാണ് തേജസ്.തേജസിന്റെ സ്വാഭാവികഗുണം രൂപമാകുന്നു.സ്പര്‍ശഗുണം മാത്രമുള്ളതാണ് വായു. സ്പര്‍ശത്തിന് ചൂടും കുളിര്‍മയും ഉണ്ടാകുന്നത് അഗ്നിയുടേയുംജലത്തിന്റേയും സംയോഗം കൊണ്ടാകുന്നു.രൂപം, രസം, ഗന്ധം, സ്പര്‍ശം, എന്നീ ഗുണങ്ങളൊന്നും ആകാശത്തില്‍ ഇല്ല. ആകാശത്തിലുള്ള ഗുണം ശബ്ദം മാത്രമാകുന്നു. നിഷ്ക്രമണംബഹിര്‍ഭാഗത്തേക്ക് ഗമനം, പ്രവേശനം -അന്തര്‍ഭാഗത്തേക്ക് ആഗമനം എന്നീ രണ്ടു ക്രിയകള്‍ ഉള്ള ദ്രവ്യമാണ് ആകാശം. പൃഥിവി മുതലായകാര്യങ്ങളില്‍ നിന്ന് ശബ്ദം പ്രകടമാകായ്കയാല്‍ ശബ്ദം, സ്പര്‍ശഗുണമുള്ള ഭൂമി മുതലായവയുടെ ഗുണമല്ല. മറിച്ച് ആകാശത്തിന്റെഗുണമാകുന്നു.മുമ്പ്, പിമ്പ്, ശേഷം, ഒരേസമയം, താമസിച്ച്,പെട്ടെന്ന് മുതലായ പ്രയോഗങ്ങള്‍ ഏതൊന്നിലുണ്ടാകുന്നുവോ, അതാണ് കാലം. നിത്യവസ്തുക്കളില്‍ ഇല്ലാത്തതുകൊണ്ടും അനിത്യവസ്തുക്കളില്‍ മാത്രം ഉള്ളതുകൊണ്ടും കാര്യ-കാരണങ്ങളില്‍ കാരണത്തില്‍ തന്നെയാണ് കാലസംജ്ഞ.കിഴക്ക്, തെക്ക്, പടിഞ്ഞാറ്, വടക്ക്, മുകളില്‍,താഴെ വശങ്ങളില്‍ എന്നീ വിധത്തില്‍ വ്യവഹരിക്കുന്നതാണ് ദിക്ക്.ആദിത്യന്റെ സംയോഗം ഏതൊരു ദിക്കിലാണോത്രികാലങ്ങളിലും ഒന്നാമതായി ഉണ്ടാകുന്നത് അതിനെ കിഴക്ക് എന്നും ആദിത്യന്‍അസ്തമിക്കുന്ന ദിക്കിനെ പടിഞ്ഞാറ് എന്നും പറയുന്നു. കിഴക്കോട്ടു നോക്കിനില്‍ക്കുന്ന ആളിന്റെവലതുഭാഗം തെക്കും ഇടതുഭാഗം വടക്കും ആകുന്നു. കിഴക്കിനും തെക്കിനും മധ്യത്തില്‍ ആഗ്നേയീദിക്കും തെക്കിനും പടിഞ്ഞാറിനും മധ്യത്തില്‍ നൈര്ഋതീദിക്കും പടിഞ്ഞാറ് വടക്ക് എന്നിവയുടെ മധ്യത്തില്‍ വായവീദിക്കും, വടക്കിനുംകിഴക്കിനും ഇടയില്‍ ഈശാനദിക്കുമാണ്.(വാസ്തുവിദ്യ എന്ന പുത്തന്‍ തട്ടിപ്പ് ഈതത്ത്വത്തെ അടിസ്ഥാനപ്പെടുത്തിയുള്ളതാണ്.)പഞ്ചഭൂതങ്ങളായ പൃഥിവി. അഗ്നി, ജലം,വായു, ആകാശം എന്നിവയെ ജഡമായിട്ടാണ്ഇവിടെ എണ്ണുന്നത്. സാഖ്യദര്‍ശനകാരന്‍ സാമ്യാവസ്ഥയിലുള്ള ത്രിവിധ ഗുണങ്ങളില്‍ നിന്നാണ്എണ്ണം തുടങ്ങുന്നത്. സത്-രജ-തമോഗുണങ്ങള്‍പഞ്ചതന്മാത്രയിലൂടെ സഞ്ചരിച്ച് രണ്ട് ഇന്ദ്രിയങ്ങളിലും എത്തുന്നു. ഒരു ദര്‍ശനങ്ങളിലും പ്രകൃതിയില്‍ കാണാത്ത ഗുണമാണ് ഇച്ഛ, ദ്വേഷം, പ്രയത്നം, (പുരുഷാര്‍ഥം), സുഖം, ദുഃഖം, അറിവ്എന്നിവ. ഇവയാകട്ടെ ന്യായദര്‍ശനകാരന്‍ ആത്മാവന്റെ ലിംഗമാണെന്ന് പ്രഖ്യാപിച്ചിരിക്കുന്നു.വൈശേഷികകാരനും ആത്മലിംഗത്തെപ്പറ്റിഇങ്ങനെപറയുന്നു. വായുവിനെ അകത്തുനിന്നുപുറത്തേക്കു തള്ളുക, പുറത്തുനിന്ന് അകത്തേക്ക്വലിച്ചെടുക്കുക, കണ്ണടക്കുക, കണ്ണുമിഴിക്കുക,പ്രാണധാരണം ചെയ്യുക, മനനം, ചിന്ത, അറിവ്,യഥേഷ്ടം ചരിക്കുക, ഇന്ദ്രിയങ്ങളെ വിഷയങ്ങളില്‍ പ്രവര്‍ത്തിപ്പിച്ച് അവയെ ഗ്രഹിക്കുക, വിശപ്പ്, ദാഹം, പനി, വേദന മുതലായ വികാരങ്ങളുണ്ടാവുക, സുഖദുഃഖങ്ങള്‍, ഇച്ഛാദ്വേഷങ്ങള്‍,പ്രയത്നം എന്നിവ ആത്മാവിന്റെ ലിങ്ഗങ്ങള്‍അഥവാ ആത്മാവിന്റെ ഗുണകര്‍മങ്ങളാകുന്നു.ആത്മാവിനെയും പ്രകൃതിയേയും ബന്ധിപ്പിക്കുന്നതിന് സഹായിക്കുന്ന ഉപകരണങ്ങളാണ്ഇന്ദ്രിയങ്ങള്‍. അതില്‍ പ്രധാനി മനസ്സും. ആ മനസ്സാകട്ടെ ഒരേ സമയം രണ്ടു പദാര്‍ഥങ്ങളെ ഗ്രഹിക്കുവാന്‍ ശക്തിയില്ലാത്തതുമാണ്. ഇന്ദ്രിയങ്ങളെരണ്ടു ഗണത്തിലാണ് പെടുത്തിയിരിക്കുന്നത്.ജ്ഞാനം കര്‍മം എന്നിങ്ങനെ. ജ്ഞാനത്തോടുകൂടിയത് ജ്ഞാനരഹിതമായത് എന്നിങ്ങനെരണ്ടായി കര്‍മ്മത്തെയും കാണാം. ജ്ഞാനത്തോടുകൂടിയ കര്‍മങ്ങള്‍ സുഖത്തെയും, ജ്ഞാനരഹിതകര്‍മങ്ങള്‍ സുഖദുഃഖസമ്മിശ്രഫലവും നല്‍കുന്നു. ദുഃഖം മൂന്നായതുകൊണ്ട് സുഖവും മൂന്നേആവാന്‍ തരമുള്ളു. ആധ്യാത്മികം ആധിദൈവികംആധിഭൌതികം എന്നിങ്ങനെ അതുകൊണ്ടാണ് ത്രിവിധങ്ങളായ ദുഃഖങ്ങളുടെ ആത്യന്തികമായ നിവൃത്തി മോക്ഷാവസ്ഥയെ പ്രദാനംചെയ്യുമെന്ന് സാംഖ്യകാരനും യോഗകാരനുംതങ്ങളുടെ ദര്‍ശനാരംഭങ്ങളില്‍ തന്നെ പ്രഖ്യാപിക്കുന്നത്. ഇതില്‍ നിന്നും ഒരുകാര്യം വെളിവാകുന്നത് ദുഃഖത്തെ ഇല്ലാതാക്കാന്‍ ജ്ഞാനത്തിനേസാധിക്കൂ എന്നും ജ്ഞാനരാഹിത്യം സുഖപ്രതീതി ചിലപ്പോള്‍ സൃഷ്ടിച്ചാല്‍പ്പോലും ആത്യന്തികമായി അത് ദുഃഖത്തെ നല്കുകതന്നെചെയ്യും എന്നുമാണ്.ജ്ഞാനകര്‍മധര്‍മങ്ങള്‍ഇഹപരസുഖത്തിന് ജ്ഞാനകര്‍മസമന്വയംഎത്രപ്രധാനമെന്ന് ഇവിടെ നാം മനസ്സിലാക്കേണ്ടതുണ്ട്. ധര്‍മ്മമാണ് ഈ സമന്വയത്തെ സാധിതമാക്കുന്നത്. അതുകൊണ്ടാണ് വൈശേഷികകാരന്‍ അധികാരത്തോടുകൂടി ഞാന്‍ ധര്‍മത്തെവ്യാഖ്യാനിക്കാം എന്നു പറയുന്നത്.മഹര്‍ഷി ദയാനന്ദന്‍ തന്റെ സിദ്ധാന്തങ്ങളെമാനവകുലത്തിന്റെ ഉന്നതിക്കായി അടുക്കിയപ്പാള്‍ പ്രഥമനിയമമായി അദ്ദേഹം കണ്ടത്എല്ലാ സത്യവിദ്യയുടേയും, പദാര്‍ഥവിദ്യകൊണ്ട്അറിയുന്നവയുടേയും ആദിമൂലം പരമേശ്വരനാകുന്നു എന്നായിരുന്നു. ആ പരമേശ്വരനാകട്ടെ അദ്ദേഹത്തെ സംബന്ധിച്ച് ക്ളേശവും, കര്‍മവും,കര്‍മഫലവും, അവയുടെ സംസ്കാരവുംതൊട്ടുതീണ്ടാത്ത പരമാത്മാവുമായിരുന്നു. തന്റെയോഗബലത്തിന്റെ കിനാവല്ല ദയാനന്ദന്‍ അവിടെകാണുന്നത്. മറിച്ച് പാതഞ്ജലയോഗദര്‍ശനത്തിന്റെ വ്യാസഭാഷ്യം തന്നെയാണ്. അതവിടെനില്ക്കട്ടെ. നമ്മുടെ വിഷയം പദാര്‍ഥവിദ്യയുംധര്‍മവും എന്താണ് എന്നതാണ്.സാധര്‍മ്യവൈധര്‍മ്യങ്ങളുള്ള ആറുപദാര്‍ഥങ്ങളെ (ദ്രവ്യം, ഗുണം, കര്‍മം, സാമാന്യം,വിശേഷം, സമവായം) ആണ് അറിയേണ്ടത്.ഈ ആറുപദാര്‍ഥങ്ങളെ പറ്റിയുള്ള വിശേഷവിദ്യയാണ് പദാര്‍ഥവിദ്യ. ദ്രവ്യത്തില്‍ ആത്മാവിനെഎണ്ണിയിട്ടുണ്ട് എന്നുള്ളതും ഇവിടെ സ്മരണീയമാണ്. ആത്മവിദ്യയും പദാര്‍ഥവിദ്യയില്‍അടങ്ങിയിരിക്കുന്നു. അപ്പോള്‍പിന്നെ ദയാനന്ദന്‍ഉദ്ദേശിച്ച സത്യവിദ്യ എന്താണ്? അവിടെയാണ്സാധര്‍മ്യം വൈധര്‍മ്യം എന്ന് പറയുന്നതിന്റെപ്രസക്തി. ദര്‍ശനങ്ങളെപ്പററി പഠിക്കുമ്പോള്‍സത്യവിദ്യയുടെ പ്രകാശം സത്യാര്‍ഥബോധകമായിവിളങ്ങണേ എന്നു സ്തുതി, പ്രാര്‍ഥന, ഉപാസനചെയ്യേണ്ടതുണ്ട്. ആര് ആരെ എന്തിന്സ്തുതിക്കണമെന്നും? പ്രാര്‍ഥിക്കണമെന്നും ഉപാസിക്കണമെന്നും നാം ചിന്തിക്കണം. ബ്രഹ്മംബ്രഹ്മത്തെ ഉപാസിക്കണോ എന്നതാണ് പ്രധാനചോദ്യം. കാരണം ഉപാസ്യനും ഉപാസകനുംഎപ്പോഴും രണ്ടാവേണ്ടതിന്റെ അഥവാ ഒന്നാവേണ്ടതിന്റെ വിശേഷധര്‍മ്മത്തെപ്പറ്റിയാണ് യോഗദര്‍ശനം നമ്മോട് സംസാരിക്കുന്നത്. ഒന്നിന്റെയോഗം സാധ്യമല്ല കാരണം യോഗം എന്ന പദംനല്‍കുന്ന അര്‍ഥംപോലും കൂടിച്ചേരുക, ഒന്നാവുക, ഒത്തുചേരുക എന്നിങ്ങനെ പോവുന്നു. രണ്ടാണെങ്കിലെ ഒന്നാവാന്‍ സാധിക്കുകയുള്ളൂ. ഇവിടെയാണ് സാധര്‍മ്യ വൈധര്‍മ്യ ജ്ഞാനത്തിന്റെവിശേഷമായ വൈശിഷ്ട്യം. ഒത്തുചേര്‍ന്നവര്‍ധര്‍മത്തിലാണ് ഒത്തുചേരുന്നത്, ചിത്തവൃത്തികളെ നിരോധിച്ചാല്‍മാത്രമേ ആ യോഗം സാധ്യമാവൂഎന്നാണ് യോഗദര്‍ശനകാരന്‍ പറയുന്നത്.അറിവുകൊണ്ട് ചിത്തവൃത്തികളെ നിരോധിക്കുമ്പാള്‍ സമാധി അഥവാ സുഖത്തിന്റെ പരമമായഅവ സ്ഥയെ പ്രാപിക്കുന്നു. മറിച്ച് അറിവില്ലായ്മമനസ്സിനെ ചഞ്ചലതയിലേക്ക് നയിക്കും. ഏകാധിപതിയുടെ രാജസദസ്സ് നിശബ്ദമാകാം പക്ഷെശാന്തമാകില്ല. എന്നാല്‍ ധര്‍മ്മിഷ്ഠരുടെ രാജസദസ്സ് ശാന്തമായിരിക്കും നിശബ്ദമായിരിക്കില്ല.ധര്‍മമാണ് ഇവിടെയെല്ലാം ശാന്തതയെ സൃഷ്ടിക്കുന്നതും അശാന്തിയെ സൃഷ്ടിക്കുന്നതും. ഒന്ന്ധര്‍മം ഉള്ള അവസ്ഥ. മറ്റൊന്ന് ധര്‍മത്തിന്റെ അഭാവം.ശാന്തത മംഗളകരമായ ഏകതാനതയെസൃഷ്ടിക്കുന്നു. അത് വ്യക്തിയിലും സമൂഹത്തിലും സൃഷ്ടിക്കുന്നു. ശിവകരമായ ശാന്തതആവശ്യകതയാണ്. വൈശേഷികദര്‍ശനവുംഷഡ്ദര്‍ശനസമന്വയം സാധ്യമാക്കുന്ന ദയാനന്ദദര്‍ശനവും മുന്നോട്ട് വെയ്ക്കുന്നത് മറ്റൊന്നല്ല.സാധര്‍മ്യവൈധര്‍മ്യങ്ങള്‍ ദ്വിത്വത്തിലോബഹുത്വത്തിലോ മാത്രം സംഭവിക്കുന്നകാര്യമാണ്. ത്രികാലങ്ങളിലും മാറ്റമില്ലാതെ നില്ക്കുന്നഏത് ദേശത്തും മാറ്റമില്ലാതെ നില്ക്കുന്ന ഒന്നിന്സാധര്‍മ്യവൈധര്‍മ്യം പ്രസ്ക്തമല്ല. സത്യം എന്നതിന് ഋഷി നല്‍കുന്ന അര്‍ഥം ത്രികാലങ്ങളിലുംമാറ്റമില്ലാതെ നില്‍ക്കുന്നത് എന്നാണ് എന്നുകൂടിഓര്‍ക്കുമ്പോള്‍ പരാ-അപരാവിദ്യയിലേക്ക് വേദാന്തദര്‍ശനകാരന്‍ നമ്മുടെ ശ്രദ്ധയെ ക്ഷണിക്കും.അവന്റെ വചനമായ ആമ്നായസ്യപ്രാമാണ്യംകൊണ്ട് എന്ന വൈശേഷികകാരന്റെ വാക്കിലൂടെനമുക്ക് വൈശേഷികദര്‍ശനത്തിലേക്ക് തന്നെതിരിച്ചുവരാം. സത്യവിദ്യ ദയാനന്ദനെ സംബന്ധിച്ച് വേദവിദ്യയല്ലാതെ മറ്റൊന്നാവാന്‍ തരമില്ലല്ലോ?. സത്യത്തില്‍ ഇവിടെയാണ് ഉപനിഷദ്പഠനമില്ലാത്ത ദാര്‍ശനികരും ദര്‍ശനം പഠിക്കാത്തആത്മാന്വേഷികളും കലഹിക്കുന്നത്. കണ്ണടച്ചാല്‍രജതരേഖ കണ്ടു എന്നും പിന്നെ താന്‍ ദര്‍ശനങ്ങള്‍ക്ക് അപ്പുറം കടന്നവനാണെന്നും എന്റെ ആത്മീയചൈതന്യം ധ്യാനാവസ്ഥയിലൂടെ കണ്ടെത്തിയ എന്റെ സത്യങ്ങള്‍, അനുഭവം ഇവ എന്തുമായിക്കൊള്ളട്ടെ അത് സത്യമാണ് എന്നും ശഠിക്കുന്ന യോഗഭോഗികളാണ് ദര്‍ശനസമന്വയംസാധിതമാക്കാത്തത്. ഇക്കൂട്ടര്‍ക്ക് ഗ്രന്ഥത്തെ ഭയമാണ്. വ്യാസനും പതഞ്ജലിയും പഴഞ്ചനാണ്,അനുഭവത്തെ നിഷേധിക്കുന്നത് മഹാപാതകമാണ്എന്നു വിശ്വസിച്ച് ഉറയ്ക്കുന്നു. അറിവുംപ്രയോഗവും സമന്വയിച്ച് ഫലം നല്‍കുന്നതാവണംഅനുഭൂതി. ആ ഫലം ഉദാത്തവ ും ഒപ്പംലോകനന്മയ്ക്ക് ഉതകുന്നതുമാകണം. അവമാതമേ നിഷ്കാമകര്‍മമാവൂ. ഇത് ആധുനികലോകത്തിന്റെ മുമ്പില്‍ വിളിച്ചു പറയുന്നത് ഋഷി ദയാനന്ദനാണ്. അതുകൊണ്ടുതന്നെ ഋഷിദയാനന്ദന്‍ഒരു നിഷേധിയായി മുദ്രകുത്തപ്പെട്ടു. വൈശേഷിക ദര്‍ശനം മാത്രമല്ല മറ്റ് അഞ്ച് ദര്‍ശനങ്ങളുംസേശ്വരദര്‍ശനങ്ങളാണ് എന്ന് അദ്ദേഹം തെളിയിക്കുന്നുണ്ട്.ശാങ്കരദര്‍ശനവും ഷഡ്ദര്‍ശനങ്ങളുംഉപനിഷത്തുകള്‍ക്ക് ശങ്കരനുമുമ്പ് ഭാഷ്യമുണ്ടോഎന്ന് അന്വേഷിക്കുന്ന അദ്വൈതി, ദര്‍ശനങ്ങളില്‍വേദാന്തം ഒഴിച്ച് മറ്റെല്ലാത്തിനും ഋഷികൃതഭാഷ്യങ്ങള്‍ ലഭ്യമാണ് എന്ന സത്യം തിരിച്ചറിയുന്നില്ല. വാത്സ്യായന-ബൌദ്ധായനവേദാന്ത ഭാഷ്യങ്ങള്‍ക്ക് വേണ്ടി ഇപ്പോഴും തിരയുകയാണ്.ആയതിന്റെ ഒരു പതിപ്പാണ് ശ്രീഭാഷ്യത്തിനായിഉപയോഗപ്പെടുത്തിയിരിക്കുന്നത് എന്ന ഭാഷ്യകാരന്റ വാദം സംശയാതീതമായി തെളിയിക്കപ്പെട്ടിട്ടില്ല എന്നുംപറയുന്നു. എന്തായാലും ഉപനിഷത്തുകള്‍ ഒന്നും തന്നെ നിരീശ്വരമാണെന്ന വാദംഅംഗീകരിക്കുവാന്‍ അദ്വൈതിയും ദ്വൈതിയുംതയ്യാറല്ല. മറിച്ച് ദര്‍ശനങ്ങളില്‍ ചിലതെങ്കിലുംനിരീശ്വരമാണ് എന്നു വാദിക്കുവാന്‍ ഇക്കൂട്ടര്‍തയ്യാറുമാണ്. എന്നുമാത്രമല്ല. സാംഖ്യകാരനും,യോഗകാരനും, വൈശേഷികകാരനും, ന്യായകാരനും, കര്‍മമീമാംസകരും ശങ്കരന്റെ പുച്ഛം എറ്റുവാങ്ങുന്നുണ്ട്. ദര്‍ശനവും ഉപനിഷത്തും തമ്മിലുള്ള വൈരുധ്യം വെളിച്ചത്തുകൊണ്ടുവന്നുഎന്ന് സന്തോഷിച്ച ശങ്കരന്‍ ഈശാവാസ്യോപനിഷദ്ഭാഷ്യത്തിലൂടെ എത്തിച്ചേരുന്നത് മുണ്ടുടുക്കാത്ത രാജാവിന്റെ രാജ്യത്താണ്. ദയാനന്ദനുംഅരവിന്ദനും വഴിയോരത്തു നിന്നല്ല വഴിമുടക്കികളായി തന്നെ നിന്ന് ധീരമായി ശങ്കരനെ നേരിടുന്നുണ്ട്. വേദാന്തദര്‍ശനഭാഷ്യം ഭാരതത്തില്‍ നിന്നുംഅപ്രത്യക്ഷമായതുപോലങ്ങ് ഈശാവാസ്യോപനിഷത്തും അപ്രത്യക്ഷമാകും എന്നു കിനാവുകാണുന്ന അദ്വൈതികളിന്നും ഭാരതമണ്ണിലുണ്ട്.അവരുടെ മുന്നിലെ തീവ്രവാദികളാണത്രേ ദയാനന്ദനും അരവിന്ദനും. ഇവര്‍ ഇരുവരും വൈദികതാന്ത്രിക ഭേദത്തില്‍ വീണ്ടും വഴിപിരിയുന്നുണ്ട്എന്നുമാത്രം ഇവിടെ സൂചിപ്പിക്കട്ടെ. എന്നാല്‍വേദത്തിന്റെ കാര്യത്തില്‍ ചക്രവര്‍ത്തിപദം ദയാനന്ദനുവേണ്ടി ചരിത്രത്തില്‍ പിടിച്ചു വാങ്ങുന്നത്ആര്യസമാജമായിരിക്കില്ല മറിച്ച് അരവിന്ദന്‍തന്നെ ആയിരിക്കും എന്നതില്‍ നമുക്ക് സംശയിക്കണ്ട കാര്യമില്ല. അതവിടെ നില്‍ക്കട്ടെ,നമ്മുടെ നാട്ടിലെ കലാശാലാധ്യാപകരുടെഇടയില്‍ ഭാഷാധ്യാപകനുള്ള ഒരു ഹുങ്കുണ്ട്. അവരുടെചോദ്യം ഭാഷവേണ്ടാത്ത ഏത് വിഷയം ഉണ്ട്ഗണിതം പോലും പഠിക്കണമെങ്കില്‍ ഭാഷ ഇല്ലാതെ പറ്റുമോ? അതുകൊണ്ട് എല്ലാ വിഷയവുംഭാഷയാണ്. എല്ലാ വിഷയത്തിന്റെയും ആത്മാവ്ഭാഷയാണ്. ആത്മാവ് ഒന്നേയുള്ളൂ അതുകൊണ്ട്വിഷയവുമൊന്നേയുള്ളൂ. മറ്റെല്ലാം മായയാണ്.ആദ്യം കേള്‍ക്കുന്നയാള്‍ ചിരിക്കും, മിണ്ടില്ലകാര്യം എന്തായാലും ഗുരുവല്ലേ, അദ്ദേഹം പറയുന്നതിലും കാണും കാര്യം, ആലോചനതുടങ്ങുമ്പാളേക്കും ഭാഷാഗുരു തത്ത്വചിന്ത ആരംഭിക്കുംതാങ്കള്‍ വിദ്യനേടാനാണ് എത്തിയത്. വിദ്യ എന്നാല്‍ അറിവാണ്, അറിവിന് ഭേദമില്ല, അറിവ്സത്യമാണ്, ജ്ഞാനമാണ്, ആനന്ദമാണ്, ഞാനാണത് കണ്ടുപിടിച്ചത് എന്ന് ലോകം പറയുന്നു.എനിക്ക് അവകാശം ഒന്നുമില്ല. അത് അറിയണമെങ്കില്‍ ഔപനിഷദികവാസനാവസിതാന്തക്കരണനാകണം. പിന്നെ ഇത് കേട്ടുകൊണ്ടിരിക്കുന്നവന്റെ യുക്തിയുടെ ബുദ്ധി അപ്രത്യക്ഷമാവുകയും ഭക്തിയുടെ യുക്തി ഉദയം കൊള്ളുകയും ചെയ്യും. അവന്‍ അല്പാത്മജ്ഞാനിയാവുകയും ചെയ്യുന്നു. യുക്തിയുടെ ബുദ്ധിയുള്ളവിദ്യാര്‍ഥി ചോദ്യംചെയ്യുന്നതിനാല്‍ അവന്‍ അഹങ്കാരിയും നിഷേധിയുമായി മാറുന്നു.ഇത് ശാങ്കരപദ്ധതി പിന്‍തുടരുന്നവരില്‍കാണുന്ന ഒരു വിഷയമാണ്, വിശേഷമാണ്.ആറ് ദര്‍ശനങ്ങളില്‍ ഒന്നുമാത്രം കേമമെന്നുപറയുകമറ്റെല്ലാദര്‍ശനങ്ങളും അപൂര്‍ണമാണെന്നുപറയുക. ശാങ്കരപദ്ധതി എന്നാല്‍ ജ്ഞാനംഅഥവാ ഗീത-വേദാന്തം-ഉപനിഷത്ത്. അജ്ഞാനം എന്നാല്‍ കര്‍മ്മമീമാംസകര്‍. വേദംപോലുംകര്‍മകാണ്ഡമാണ് എന്നു ശഠിക്കുന്ന ജ്ഞാനപ്പുഴുക്കള്‍ പോലും ഈ പിരിഞ്ഞപാലില്‍ ഉണ്ട്.വിഷയബാഹ്യമാകയാല്‍ കൂടുതല്‍ വിവരണംആവശ്യമില്ല. ചുരുക്കത്തില്‍ ഉപനിഷദ്ഭാഷആത്മജ്ഞാനിയുടേയും ദര്‍ശനങ്ങളുടെ ഭാഷകര്‍മമീമാംസകരുടേതുമാണ് എന്ന് പൊതുധാരണസൃഷ്ടിക്കുന്നതില്‍ ആരെല്ലാമോ വിജയിച്ചിട്ടുണ്ട്. അവരുടെ അഭ്യുദയത്തിനും നിശ്രേയസ്സിനും വിശേഷജ്ഞാനം തന്നെ ഉണ്ടാവണമല്ലോഎന്നതും രസാവഹമാണ്. അദ്വൈതിയെ മാറ്റിനിര്‍ത്തുകയെന്നാല്‍ നാം അര്‍ഥമാക്കേണ്ടത്വേദാന്തദര്‍ശനത്തെ അവരില്‍നിന്നും മോചിപ്പിക്കുക എന്നു തന്നെയാണ്. ഒന്നേയുള്ളൂ എന്നുതെളിയിക്കുന്നതിലേക്ക് അദ്വൈതികള്‍തന്നെപത്തായി നിന്നാണ് പയറ്റുന്നത്. മായയാണ് ഇത്ശങ്കരന്റെ മായ. ശ്രീശങ്കരന്റെ മായ. ഈ വിഷയത്തില്‍ ശങ്കരനെ വൈശേഷികകാരന്റെ ഭാഗത്ത്എപ്പോഴെങ്കിലും കണ്ടാല്‍ തന്റെ അദ്വൈതമതസ്ഥാപനത്തിനുവേണ്ടിയാണെന്നും അല്ലാതെവൈശേഷികകാരന്റെമതസ്ഥാപനത്തിനല്ലഎന്നതും കണ്ടെത്തുന്നത് ദയാനന്ദദര്‍ശനമാണ്.വൈശേഷികമായ 24 ഗുണങ്ങള്‍ധര്‍മത്തെ വാഖ്യാനിക്കേണ്ടത് അഭ്യുദയത്തിനുംനിശ്രേയസ്സിനും വേണ്ടിയാണെന്ന വൈശേഷികകാരന്റെ വാദം ദ്രവ്യഗുണ ധര്‍മങ്ങളെ അറിയുമ്പാള്‍ മാത്രമേ ബോധ്യമാവൂ. രൂപം, രസം,ഗന്ധം, സ്പര്‍ശം, സംഖ്യ, പരിമാണം, പൃഥക്ത്വം,സംയോഗം, വിഭാഗം, പരത്വം, അപരത്വം, ബുദ്ധി,സുഖം, ദുഃഖം, ഇച്ഛ, ദ്വേഷം, പ്രയത്നം, (ഗുരുത്വം,ദ്രവത്വം, സ്നേ ഹം, സംസ്കാരം, ധര്‍മം,അധര്‍മം, ശബ്ദം) എന്നിങ്ങനെ ഇരുപത്തിനാലാണ് ഗുണങ്ങള്‍. അന്യഗുണങ്ങളെ ധാരണംചെയ്യാതിരിക്കുകയും, ദ്രവ്യത്തെ ആശ്രയിക്കുകയും, സംയോഗ വിഭാഗങ്ങളില്‍ കാരണമാകാത്തതും പരസ്പരാപേക്ഷ കൂടാതെ വര്‍ത്തിക്കുന്നതുമാണ് ഗുണം. ചെവികൊണ്ട് പ്രാപിക്കാവുന്നതും, ബുദ്ധിയാല്‍ ഗ്രഹിക്കാവുന്നതും പ്രയോഗത്താല്‍ പ്രകാശിക്കുന്നതും, ആകാശത്തില്‍വര്‍ത്തിക്കുന്നതുമാണ് ശബ്ദം. കണ്ണുകൊണ്ട്ഗ്രഹിക്കുന്ന ഗുണമാണ് രൂപം. നാക്കുകൊണ്ട്അറിയുന്ന മധുരാദിഭേദങ്ങളാണ് രസം. മൂക്കുകൊണ്ട് അറിയുന്ന ഗുണമാണ് ഗന്ധം. ത്വക്കുകൊണ്ട് ഗ്രഹിക്കുന്നത് സ്പര്‍ശമാണ്. ഒന്ന്, രണ്ട്എന്നിങ്ങനെ എണ്ണുന്നതാണ് സംഖ്യ. ഘനം കുറഞ്ഞത്, ഘനം കൂടിയത് എന്നീ ജ്ഞാനത്തിനുകാരണമായ ഗുണമാണ് പരിമാണം. അന്യോന്യംഅകന്നിരിക്കുന്നത് പൃഥക്ത്വവും, പരസ്പരംകൂടിച്ചേര്‍ന്നിരിക്കുന്നത് സംയോഗവും ഒന്നിച്ചിരിക്കുന്നവ വേര്‍പിരിയുന്നത് വിഭാഗവും ആകുന്നു."അതില്‍നിന്ന് ഇത് പരമാണ്'' എന്നത് പരത്വവും."ഇത് അതില്‍ നിന്ന് അപരമാണ്'' എന്നത്അപരത്വവും ആകുന്നു. നന്മയും തിന്മയും വേര്‍തിരിച്ചറിയുന്നത് ബുദ്ധിയാണ്. ആനന്ദത്തിന്റെ പര്യായമാണ് സുഖം. ക്ളേശം എന്നത് ദുഃഖമാണ്.ഇച്ഛയ്ക്ക് ആഗ്രഹമെന്നും ദ്വേഷത്തിന് വിരോധമെന്നുമാണര്‍ഥം. വിവിധ പുരുഷാര്‍ഥയത്നങ്ങള്‍പ്രയത്നവും ആകുന്നു. ഗുരുത്വം ഘനവുംദ്രവത്വം ഒഴുക്കും ആകുന്നു. പ്രീതിയെന്നുംസ്നിഗ്ദ്ധതയെന്നുമാണ് സ്നേഹത്തിന്റെഅര്‍ഥം. മറ്റൊന്നിന്റെ സംയോഗം കൊണ്ടുണ്ടാകുന്ന വാസനയാണ് സംസ്കാരം. ന്യായാചരണവും കഠിനത്വാദികളുമാണ് ധര്‍മം. അന്യായാചരണവും കഠിനത്വത്തിനു വിരുദ്ധമായ കോമളത്വംമുതലായവും അധര്‍മമാണ്. ഇങ്ങനെ ഇരുപത്തിനാലു ഗുണങ്ങളാണുള്ളത്. ഉത്ക്ഷേപണം-മുകളിലേക്കുള്ള ചലനം അവക്ഷേപണം-താഴോട്ടുള്ള ചലനം, ആകുഞ്ചനം സങ്കോചിക്കുക, പ്രസാരണം പരത്തുക ഗമനം- പോവുകവരുക ചുറ്റിത്തിരിയുക മുതലായ ക്രിയകള്‍,ഇങ്ങനെ അഞ്ചുവിധത്തിലാണ് കര്‍മങ്ങള്‍. ഒരുദ്രവ്യത്തെ ആശ്രയിച്ചിരിക്കുന്നതും, ഗുണരഹിതമായസംയോഗവിഭാഗങ്ങളില്‍ അപേക്ഷാരഹിതമായകാരണവുമായിട്ടുള്ളതാണ് കര്‍മം. അല്ലെങ്കില്‍ ചെയ്യുന്നത് കര്‍മം എന്നും ലക്ഷണം പറയാം.ഗുണം, കര്‍മം എന്നിവയുടെ കാരണദ്രവ്യമായകാര്യദ്രവ്യത്തിനെ സാമാന്യദ്രവ്യം എന്നു പറയുന്നു. കാര്യത്വത്താല്‍ എല്ലാ കാര്യങ്ങളിലുംസാമാന്യമായിരിക്കുന്നത് ദ്രവ്യങ്ങളുടെ കാര്യദ്രവ്യമാകുന്നു. ദ്രവ്യങ്ങളില്‍ ദ്രവ്യത്വവും ഗുണങ്ങളില്‍ ഗുണത്വവും കര്‍മങ്ങളില്‍ കര്‍മത്വവുംസമാന്യങ്ങളെന്നും വിശേഷങ്ങളെന്നും പറയുന്നു.ദ്രവ്യത്വം ദ്രവ്യങ്ങളില്‍ സാമാന്യമാണ്. ഗുണത്വം,കര്‍മത്വം എന്നിവയില്‍ നിന്നു ദ്രവ്യത്വം വിശേഷവുമാകുന്നു. സാമാന്യം വിശേഷം എന്നിവബുദ്ധിയെ അപേക്ഷിച്ച് സിദ്ധമാകുന്നു. മനുഷ്യരില്‍ സാമാന്യമായിട്ടുള്ളത് മനുഷ്യത്വമാണ്. മൃഗത്വാദികളെ അപേക്ഷിച്ച് അത് വിശേഷമാകുന്നു.മനുഷ്യരില്‍ സ്ത്രീത്വം, പുരുഷത്വം, ബ്രാഹ്മണത്വം,ക്ഷത്രിയത്വം, വൈശ്യത്വം, ശൂദ്രത്വം, എന്നീധര്‍മങ്ങളെല്ലാം വിശേഷങ്ങളാകുന്നു. ബ്രാഹ്മണത്വം ബ്രാഹ്മണരില്‍ സാമാന്യവും ക്ഷത്രിയാദികളെ അപേക്ഷിച്ച് വിശേഷവും ആകുന്നു.കാര്യകാരണങ്ങള്‍-അതായത് അവയവുംഅവയവിയും, ക്രിയയും കര്‍ത്താവും, ഗുണവുംഗുണിയും, ജാതിയും വ്യക്തിയും എന്നിവയ്ക്കുതമ്മിലുള്ള ബന്ധം നിത്യമാകുന്നു. ആ നിത്യബന്ധമാണ് സമവായം. മറ്റു പദാര്‍ഥങ്ങള്‍ക്ക് പരസ്പരമുള്ള ബന്ധം (സംയോഗബന്ധം) അനിത്യബന്ധം ആകുന്നു.സമാനജാതീയങ്ങളായ ദ്രവ്യഗുണങ്ങളെഉത്പാദിപ്പിക്കുന്നതിന് സാധര്‍മ്യം എന്നു പറയുന്നു. പൃഥിവിയില്‍ ജഡത്വം, കുടം, മുതലായവയുടെഉത്പാദകത്വവും സ്വസദൃശധര്‍മങ്ങളാണ്.ജലത്തില്‍ ജഡത്വവും സജാതീയമായ ഹിമത്തിന്റെ ഉത്പാദകത്വവും ഉണ്ട്. അതിനാല്‍ പൃഥിവിക്കു ജലത്തിനോടും ജലത്തിന് പൃഥിവിയോടുംസാധര്‍മ്യം ഉണ്ട്. ഈ പറഞ്ഞ സാധര്‍മ്യലക്ഷണം കൊണ്ട് വൈധര്‍മ്യലക്ഷണം കൂടി പറയേണ്ടതായി വരുന്നു. ദ്രവ്യഗുണങ്ങളിലുള്ള വിരുദ്ധധര്‍മങ്ങളുടെയും വിജാതീയകാര്യങ്ങളുടെയുംഉത്പാദകത്വമാണ് വൈധര്‍മ്യം. പൃഥിവിയിലുള്ളകാഠിന്യം, ശുഷ്കത, ഗന്ധവത്വം എന്നീ ധര്‍മങ്ങള്‍ ജലത്തിലുള്ള കാഠിന്യം, മാര്‍ദ്ദവം, രസവത്വംഎന്നീ ധര്‍മങ്ങളില്‍ നിന്നു വിരുദ്ധങ്ങളാകയാല്‍ വൈധര്‍മ്യങ്ങളാണ്. കാരണം ഉണ്ടെങ്കിലേകാര്യം ഉണ്ടാവൂ. കാര്യം ഉണ്ടായിട്ടില്ലായ്കയാല്‍കാരണം ഇല്ലെന്നു വരുന്നതല്ല. കാരണം ഇല്ലെങ്കില്‍ കാര്യം ഒരിക്കലും ഉണ്ടാവുകയില്ല. കാരണത്തില്‍ കാണുന്ന ഗുണങ്ങള്‍ മാത്രമേ കാര്യത്തിലും കാണുകയുള്ളൂ. ഈ സിദ്ധാന്തങ്ങള്‍അവതരിപ്പിക്കുന്നതോടുകൂടിയാണ് ദര്‍ശനകാരന്‍ഔപനിഷദികര്‍ക്ക് വിരുദ്ധനാകുന്നത്. അദ്വൈതംസ്ഥാപിച്ചെടുക്കുന്നതിന് അവര്‍ സൃഷ്ടിക്ക് കാരണവും കാര്യവും ഈശ്വരനാണെന്നു പറയുന്നു.കാരണത്തിലെ ഗുണങ്ങളെല്ലാം കാര്യത്തില്‍കാണണം എന്നു ശഠിക്കാതിരിക്കാമെങ്കിലുംകാര്യത്തില്‍ കാണുന്ന ഗുണങ്ങളെല്ലാം കാരണത്തിലുണ്ടാവണം. ഇവിടെയാണ് ഈശ്വരന്‍തന്നെ സൃഷ്ടിയും സൃഷ്ടിസാധനവും സൃഷ്ടികര്‍ത്താവുമാകുന്നതിനെ നമുക്ക് ശ്രദ്ധയോടെപഠിക്കേണ്ടിവരുന്നത്. സൃഷ്ടിയ്ക്കു കാരണമായിരിക്കുന്ന ഈശ്വരനിലില്ലാത്ത ഗുണങ്ങള്‍ പ്രകൃതിക്കും ആത്മാവിനും കണ്ടുവരുന്നത് എന്തുകൊണ്ട് എന്ന ചോദ്യം ഇവിടെ പ്രസക്തമാണ്.രണ്ടാമതായി സാധര്‍മ്യവൈധര്‍മ്യജ്ഞാനംആര്‍ക്കാണ് ഉണ്ടാവേണ്ടത്? കാരണ സ്വരൂപനോ?അതോ കാര്യസ്വരൂപനോ? കാര്യസ്വരൂപനുണ്ടായാല്‍തന്നെ മോക്ഷം ആര്‍ക്കാണ് ലഭിക്കുന്നത്?അപ്പോള്‍ അതുവരെ ബദ്ധന്‍ ആരായിരുന്നു?പൂര്‍വപക്ഷം ഉന്നയിക്കുന്ന ചോദ്യങ്ങളല്ല ഇവ. മറിച്ച് ഉത്തരപക്ഷത്തിന്റെ ഉത്തരമില്ലാത്ത ചോദ്യങ്ങളാണ്. ദയാനന്ദനെ സാമൂഹ്യപരിഷ്കര്‍ത്താവായിമാത്രം നിലനിര്‍ത്തേണ്ടത് ആരുടെ ആവശ്യമാണ്എന്നു നാം മനസ്സിലാക്കണം. ദയാനന്ദന്‍ അപകടപക്ഷത്തേക്കുള്ള തോണിയുമായാണ് കടവില്‍ കാത്തുനില്‍ക്കുന്നത് എന്ന് നമ്മേ ധരിപ്പിക്കാന്‍ ശ്രമിക്കുന്നവരുടെ പരാജയഭീതിയാണ്നാം അവിടെ കാണേണ്ടത്. ദയാനന്ദന്‍ സാമൂഹ്യപരിഷ്കര്‍ത്താവ് മാത്രമാണെന്നും കാലികപ്രസ്ക്തിമാത്രമേ അദ്ദേഹത്തിനുള്ളൂവെന്നും മരണവീട്ടിലെ അടക്കം പറച്ചില്‍ പോലെ ചിലര്‍ അടക്കംപറയുന്നത് ഇന്നും കേള്‍ക്കാം ശവദാഹവുംസഞ്ചയനവും കഴിഞ്ഞാലും ഈ കൂട്ടര്‍ അവരുടെവേല തുടര്‍ന്നു കൊണ്ടേയിരിക്കും. കാരണംഅതാണല്ലോ അവരെ ശ്രദ്ധാപാത്രമാക്കുന്നത്.വൈശേഷികദര്‍ശനത്തെ മാത്രമല്ല ആറ് ദര്‍ശനങ്ങളേയും സ്വേശ്വരമായി ഭാരതീയന്റെ മുന്നിലവതരിപ്പിക്കുന്ന ദയാനന്ദന്‍ ഉപനിഷത്തിനേയുംഅംഗീകരിക്കുന്നുണ്ട്. അതിലെ പ്രക്ഷിപ്തഭാഗങ്ങളെ തള്ളിക്കൊണ്ടുമാത്രം. ശങ്കരന്‍ ഈപ്രക്രിയ മറ്റൊരു തരത്തില്‍ നിര്‍വ്വഹിച്ചതാവാംഎന്ന ചിന്താപരമായ വലിയ ഒരു സാധ്യതകൂടിതുറന്നിട്ടുകൊണ്ടാണ് ദയാനന്ദന്‍ തന്റെ ചിന്തകളവതരിപ്പിക്കുന്നത്. അതാവാം അരവിന്ദനെപ്പോലൊരു പ്രതിഭ ദയാനന്ദനില്‍ കണ്ട മഹിമ.ബൌദ്ധ-ജൈനപാരമ്പര്യത്തെ തച്ചുടയ്ക്കുന്നതില്‍ ശങ്കരന്‍ കാട്ടിയ എല്ലാ ബലങ്ങളും ദയാനന്ദനിലും ദൃശ്യമാണ്. ഒരു ഭേദം മാത്രം. വേദംഎന്നാല്‍ ദയാനന്ദന്‍ നാല് എന്ന് ശഠിക്കുമ്പോള്‍ശങ്കരന്‍ അതില്‍ ഉപനിഷത്തിനേയും പെടുത്തിയിരുന്നു. ഉപവ്യാഖ്യാനമാണ് ഉപനിഷത്ത് എന്ന്സ്വയം ഉപനിഷത്ത് തന്നെ സമ്മതിക്കുമ്പോള്‍ശങ്കരന്‍ എന്തിന് ശഠിച്ചു എന്നു നാം ചിന്തിക്കേണ്ടതാണ്. ശാഠ്യം ശങ്കരന്റെയോ ശാങ്കരമതക്കാരുടേയോ എന്നു കൂടി നാം ചിന്തിക്കേണ്ടതുണ്ട്.എന്തായാലും സത്യവിദ്യയെ പദാര്‍ഥജ്ഞാനത്തോടൊപ്പം പ്രതിഷ്ഠിക്കുവാന്‍ ദയാനന്ദന്‍കാട്ടുന്ന ധൈര്യം കണാദനില്‍നിന്നും ഒപ്പം ഋഷിപരമ്പരയില്‍നിന്നും. നേടുന്നതാണ്. ദാര്‍ശനികമായിതന്നെ ഈ വിഷയം തന്റെ സത്യാര്‍ഥപ്രകാശം എന്നഗ്രന്ഥത്തിലും മറ്റ് ഗ്രന്ഥങ്ങളിലുംപ്രസ്താവിച്ചിട്ടുണ്ട്. വായനക്കാരുടെ ശ്രദ്ധ ആയതിലേക്ക് ക്ഷണിക്കുകമാത്രമാണ് ഈ ലേഖനത്തിന്റെ ലക്ഷ്യം.(ദര്‍ശനസൂത്രാര്‍ഥം അടുത്തലക്കത്തില്‍)
ചോദ്യം ഉത്തരംഗൌതമന്‍ ആര്‍ഷനാദം തപാല്‍പെട്ടി-28 ചെങ്ങന്നൂര്‍-689 121 എന്ന
വിലാസത്തിലയക്കുക.നിങ്ങളും ഗൌതമനും
രാജധര്‍മം ജനാധിപത്യത്തില്‍ശ്യാം ബാബു കാസര്‍ഗോഡ്? മഹര്‍ഷി ദയാനന്ദസരസ്വതി സത്യാര്‍ഥപ്രകാശം മുഴുമിച്ചത്ു ഉദയപ്പൂര്‍റാണായുടെ രാജധാനിയില്‍ വച്ചാണെന്ന്ു ഭൂമികയില്‍ നിന്നുഗ്രഹിച്ചു. ആറാം സമുല്ലാസം മുഴുവന്‍ രാജധര്‍മവിഷയമാണ്ു. ഈ ജനാധിപത്യകാലത്ത്ു ഇതിനെന്താണ്ു പ്രസക്തി? അല്ലെങ്കില്‍ ഗ്രന്ഥംകാലാനുസൃതമായി എങ്ങനെ പ്രചരിപ്പിക്കണം?= കാലവും ദേശവും മാറുന്നതിന്ു അനുസരിച്ച്മൌലിക സിദ്ധാന്തത്തിനൊന്നിനും മാറ്റം വരുന്നില്ല. ഈ കാലയളവിന്ു ചേരും പടി അതിന്റെ ഭാഷയില്‍ മാറ്റം വരുത്തിയാല്‍ മതിയാകും. രാജാവിനുപകരം മുഖ്യമന്ത്രി രാജസഭയ്ക്കു പകരം നിയമസഭ,രാജ്യവ്യവസ്ഥയ്ക്ക്ു നിയമവും സമാധാനവും പാലിക്കല്‍ എന്നെതെല്ലാം കാലോചിതമായമാറ്റം വരുത്തിയാല്‍ മതി. ആളുകള്‍ കാര്യംഗ്രഹിക്കും.തന്ത്രവും ഗുരുദേവനും ഗുരുവുംവായുവും.കുന്നത്തു വേണുഗോപാലന്‍, മാടക്കത്ര.?ഗുരുവായൂരില്‍ ഗുരുവും വായുവും ചേര്‍ന്നാണ്ു പ്രതിഷ്ഠ നടത്തിയതെന്നും തന്ത്രിമാരാണ്ു പ്രതിഷ്ഠയ്ക്ക്ു അധികാരികളെന്നും പറയുന്നു. ശ്രീനാരായണഗുരുദേവന്‍ അരുവിപ്പുറത്ത്ു പ്രതിഷ്ഠചെയ്തപ്പോള്‍ ബ്രാഹ്മണര്‍ചോദ്യം ചെയ്തു. ഗുരുവും വായുവും ആരാണ്ു? ഷോഡശാചാരമനുഷ്ഠിക്കുന്നവരാണ്ുതന്ത്രിമാരെന്നും വിവാഹ സംസ്കാരം കഴിഞ്ഞവര്‍ക്കേ തന്ത്രിമാരാകാന്‍ യോഗ്യതയുള്ളുഎന്നും കാണുന്നു. ഇതിലെ ശരിയും തെറ്റുംഎന്താണ് ?= ഗുരുവും വായുവും തന്ത്രിമാരോ ഷോഡശസംസ്കാരക്കാരോ വിവാഹിതരോ ആയിരുന്നില്ലെന്ന്ു സാമാന്യയുക്തിബോധമെങ്കിലും ഉള്ളവര്‍ക്കറിയാം. ശ്രീനാരായണഗുരുവിന്റെ പ്രതിഷ്ഠയെഎതിര്‍ത്തവര്‍ക്ക്ു അദ്ദേഹം ഉചിതമായ ഉത്തരംഅന്നേ നല്കി. ഈഴവശിവനെ ബ്രാഹ്മണ തന്ത്രിക്ക്ു പ്രതിഷ്ഠിക്കാന്‍ അധികാരമില്ല. യാദവകൃഷ്ണനും പിന്നാക്കവിഭാഗക്കാരനായിരുന്നതിനാല്‍പ്രച്ഛന്ന നാമാക്കളായ തന്ത്രിമാര്‍ ആയിരിക്കണംഗുരുവും വായുവും. ദ്വിജന്മാര്‍ക്ക്ു ഷോഡശസംസ്കാരം നിര്‍ബന്ധിതമാണ്ു. വിവാഹംഷോഡശസംസ്കാരത്തില്‍ പെടുന്നു. തന്ത്രംവൈദികമോ? ഷോഡശസംസ്കാരവും ബ്രാഹ്മണ്യവും (ദ്വിജത്വം) തന്ത്രവുമായി ബന്ധമുള്ളതോ അല്ല. ജൈനമതമാണ്ു വിഗ്രഹാരാധനയും തന്ത്രവും വൈദികകര്‍മങ്ങളില്‍ ഹിംസആരംഭിച്ചപ്പോള്‍ പ്രതിഷേധസൂചകമായി രൂപകല്പനചെയ്തത്ു. പിന്നീട് താന്ത്രികക്രിയകളുംകൌളവും വാമവുമൊക്കെയായിത്തീര്‍ന്നു. ഇന്ന്ുനിലവിലുള്ള തന്ത്രക്രിയകള്‍ ഇവയുടെ രൂപാന്തരങ്ങളാണ്ു. ഗുരുദേവന്‍ പ്രതിഷ്ഠിച്ചത് തന്ത്രാചാരമൊന്നും ഇല്ലാതെയാണ്ു. വിഗ്രഹാരാധന ചെയ്യുന്നവര്‍ അതിലെ തന്ത്രമൊന്നും നോക്കുന്നില്ല.ഇഷ്ടപ്രദായകത്വമുള്ള അഭൌമശക്തിയെയാണ്ുഅവര്‍ വിഗ്രഹത്തില്‍ കാണുന്നത്ു. കാലക്രമേണഗുരുവായൂരിലെ ഗുരു ശ്രീനാരായണനും അരുവിപ്പുറത്തെ ശ്രീനാരായണന്‍ തന്ത്രിയും ആയിമാറിക്കൂടായ്കയില്ല. സംഗതികളുടെ പോക്ക്ുഅങ്ങനെയാണ്ു?. അങ്ങനെയേ ആകാവൂ.......എട്ടുകാലിയുടെ നൂല്ു മായ ?പി.കെ. ജയന്‍, കലൂര്‍, കൊച്ചി.? മുണ്ഡകോപനിഷത്ത് പ്രഥമ മുണ്ഡകം ഏഴാംസൂക്തിയില്‍"യഥോര്ണനാഭിഃ സൃജതേഗൃഹ്ണതേ ച യഥാ പൃഥിവ്യാമോഷധയഃസംഭവന്തി''എന്നതിന്ു എട്ടുകാലി വലനെയ്യാന്‍ആവശ്യകമായ നൂല് സ്വയം ഉത്പാദിപ്പിക്കുന്നതുപോലെ സൃഷ്ടിക്കുവേണ്ട പ്രകൃതിഈശ്വരസൃഷ്ടിയാണെന്ന്ു ചില പണ്ഡിതന്മാര്‍
വ്യാഖ്യാനിക്കുന്നു. ഈശ്വരന്‍ ജീവാത്മാവ്ുപ്രകൃതി എന്നിവ അനാദിതത്ത്വങ്ങളാണെന്നതല്ലേ ശരി ?=എട്ടുകാലി വലനെയ്യാന്‍ നൂലുണ്ടാക്കുന്നത്ുസ്വന്തം ശരീരത്തില്‍ നിന്നാണെന്നതു ശരി. വലഎട്ടുകാലിയോ എട്ടുകാലി വലയോ അല്ല. വലചേതനമല്ല ജഡമാണ്. ബാഹ്യവസ്തുക്കളെആഹാരപാനീയങ്ങളായി സ്വീകരിച്ച് പാചനപ്രക്രിയയിലൂടെ നൂലിന്റെ കാരണവസ്തു എട്ടുകാലിശരീരത്തില്‍ നിര്‍മ്മിക്കുന്നു. വേണ്ടിവരുമ്പോള്‍അതിനെ ഇച്ഛാനുസരണം പുറത്തേക്കു സ്രവിപ്പിച്ച് വലയുടെ നൂലുണ്ടാക്കുന്നു. ഇതുപോലെസര്‍വവ്യാപിയായ സ്രഷ്ടാവ് പ്രകൃതിയെ സത്വരജസ്തമസ്സുകളുടെ ഏറ്റക്കുറവുകളുള്ള പഞ്ചഭൂതങ്ങളായി രൂപാന്തരം വരുത്തുന്നു. പ്രകൃതിഅനാദിയും വിശേഷതത്ത്വവുമാണ്ു. ജീവാത്മാക്കള്‍ക്കു വേണ്ടി അതില്‍ രൂപമാറ്റം വരുത്തിപ്രാകൃതിക വസ്തുക്കള്‍ നിര്‍മിക്കുന്നത്ു സ്രഷ്ടാവാണ്ു. പ്രകൃതിയും ജീവാത്മാവും സ്രഷ്ടാവുംവെവ്വേറെ മൌലികസത്തകളാണ്ു. കര്‍മഫലത്തിന്റെ യഥാതഥമായ പ്രദാനം പ്രകൃതി എന്നമാധ്യമത്തിലൂടെ ജീവാത്മാക്കള്‍ക്ക്ു ചെയ്യുന്നത്ുപരമാത്മാവാണ്ു. ജീവാത്മപ്രകൃതികളില്‍ പരമാത്മാവ് അന്തര്യാമിയാകുന്നു. അത്ു അണോരണീയാന്‍-സൂക്ഷ്മാതിസൂക്ഷ്മം-ആയിരിക്കുംപോലെ മഹതോമഹീയാനും ഏറ്റവും വലുതില്‍വലുതും-ആയിരിക്കുന്നു. ഇതു മായയോമിഥ്യയോ അല്ല. കാലം ദേശം (ടൈം+സ്പേസ്)എന്നിവയുടെ നാമാന്തരമാണ്ു മായ. യാമം എന്നവാക്ക്ു വ്യഞ്ജനവിപര്യയം എന്ന വ്യാകരണനിയമപ്രകാരം തിരിച്ചിടുമ്പോള്‍ മായയാകും. മിഥ്യയല്ല അത്ു. സൃഷ്ടിപ്രക്രിയയിലെ അനിവാര്യഘടകങ്ങളാണ്ു. അനാദ്യനന്തത്രിത്വം എന്ന്ുഈശ്വരന്‍- ആത്മാവ്-പ്രകൃതി എന്നിവയെവിശേഷിപ്പിക്കാം. അതാണു ശരിയും വേദസമ്മതസിദ്ധാന്തവും.ഗൃഹ്യഹോമംപി. എസ്. അരവിന്ദാക്ഷന്‍ നായര്‍, ഇടപ്പള്ളി.അഗ്നിഹോത്രത്തില്‍ നിന്ന്ു വിവിധനാമങ്ങളില്‍ ഉരുത്തിരിച്ചെടുത്ത അശാസ്ത്രീയമായയജ്ഞങ്ങള്‍ക്കു പകരം അന്തരീക്ഷശുദ്ധിയുംമനഃശുദ്ധിയും ഉണ്ടാക്കുന്ന യജ്ഞങ്ങള്‍ വീടുകളില്‍ കുടുംബാംഗങ്ങള്‍ ചേര്‍ന്ന്ു നടത്താന്‍തക്കരീതിയില്‍ ഒരു ചെറുവിവരണം നല്കാമോ? ഇതു പ്രതിപാദിക്കുന്ന പുസ്തകം എവിടെങ്കിലും കിട്ടുമോ ?= ദൈനികാഗ്നിഹോത്രം വിവരിക്കുന്ന ചടങ്ങുകള്‍വിശദമാക്കുന്ന ഉപാസന എന്ന പുസ്തകംഇവിടെ നിന്നു പ്രകാശനം ചെയ്തിട്ടുണ്ട്.ഇപ്പോഴത് തീര്‍ന്നു. പുതിയത്ു അച്ചടിപ്പിക്കുവാന്‍യത്നിക്കുന്നുണ്ട്. കൊച്ചിയില്‍ ഈ വിഷയത്തില്‍താത്പര്യമുള്ള മിക്ക ആളുകളുടെയും പക്കല്‍ഉപാസന ഉണ്ട്. കോപ്പി എടുപ്പിക്കാവുന്നതാണ്ു.സന്ധ്യാവന്ദനവും സൂക്തങ്ങളും നല്ലൊരു ആമുഖവും ഉള്ളതാണ്ു ഈ ചെറുഗ്രന്ഥം.ശ്രേഷ്ഠമായൊരു ഋഗ്വേദമന്ത്രംസിജു. വി. കീഴില്ലം?വസിഷ്ഠന്റെ ശ്രേഷ്ഠമായൊരു മന്ത്രമുണ്ടല്ലോഋഗ്വേദത്തില്‍? "കംയതോ ന കംകതോളഥസതീ ന കംകതഃ....... ഇതിന്റെ അര്‍ഥം പറഞ്ഞുതരുമോ?=ഋഗ്വേദം ഒന്നാം മണ്ഡലം 191-ാം സൂക്തം 1-ാംമന്ത്രമാണിത്ു. പതിനാറു മന്ത്രങ്ങളുള്ള ഈസൂക്തത്തിന്ു വിഷഘ്നോപനിഷത്തെന്നും പറയും.ഋഷി വസിഷ്ഠനല്ല, അഗസ്ത്യനാണ്ു.അബോഷധിസൂര്യനാണ്ു ദേവത. വിഷവിദ്യയാണ്ു വിഷയം. അര്‍ഥം എഴുതാം:-ഏതു മനുഷ്യന്‍കങ്കതഃ = വിഷജന്തുവിന്റെന =സമാനംകങ്കതാഃ = ചഞ്ചലതയോടെയുംഅഥോ = പിന്നെസതീന് കങ്കതഃ = ജലത്തെപ്പോലെചഞ്ചലമായുംഇരിക്കുന്നത്ദ്വാവിതി = ഇവര്‍ ഇരുവരുംപ്ളുഷീ ഇതി = ഉള്ള്ു എരിക്കുന്നദുഃഖദായികളാണ്ു.ഇവ കൂട്ടിചേര്‍ന്നാല്‍അദൃഷ്ടാഃ = കാണാനാകാത്തവിഷധാരിയായജീവന്‍,നി അലിപ്സതാ = നിരന്തരം അതില്‍മുഴുകിപ്പോകുന്നു.വിഷധാരികളെ നശിപ്പിച്ചാലും തീരെനശിക്കില്ല,അവ നമ്മെ ഉപദ്രവിക്കാന്‍ സാധ്യതയേറും എന്നുതാത്പര്യം. വിഷസര്‍പം ഉപദ്രവിച്ചവനെ ഓര്‍മവച്ച് ദംശിക്കും എന്ന അടിസ്ഥാന രഹിതമായഅന്ധവിശ്വാസം ഈ മന്ത്രാര്‍ഥം ശരിയായി ഗ്രഹിക്കാത്തവര്‍ ഊഹിച്ചെടുത്തതാണ്ു.
രോഗഭീഷണിഹരിഗോവിന്ദശര്‍മ, എം.എസ്, ശ്രീമൂലനഗരം?എയ്ഡസ് എന്ന രോഗത്തെപ്പറ്റി വിചിത്രമായരീതിയില്‍ ബോധനം നടത്താന്‍ അധികാരികള്‍ക്ക്ു പ്രേരകമായത്ു എങ്ങനെ? മാനവരാശിമുഴുവന്‍ ഈ രോഗഭീഷണിയിലാണെന്നകണ്ടെത്തല്‍ വിചിത്രമല്ലേ ഈ രോഗത്തിന്റെവ്യാപന ശീലം അസാധാരണമാണെന്നുതോന്നുന്നില്ലേ? സാധുജന വഞ്ചനയെ തിരിച്ചറിഞ്ഞ്ു പ്രതിരോധിക്കാനാവുമോ ? എങ്കിലെങ്ങനെ ?= എയ്ഡസ് എന്നത്ു രോഗമല്ല. ആരോഗ്യമില്ലാത്ത പൊതു അവസ്ഥ ശരീരത്തിനുണ്ടാകുന്നതാണ്ു ഇന്ന്ു എയ്ഡ്സെന്നു പറയുന്നത്ു. ധാതുക്ഷയം എന്ന്ു ആയുര്‍വേദത്തില്‍ പറയുന്നത്ുഇതിന്റെ ആരംഭമാണ്ു. ശരീരത്തിന്റെ രോഗ പ്രതിരോധശക്തി നശിക്കുന്നതാണീ അവസ്ഥ. ബ്രഹ്മാചര്യപാലനം പഥ്യാഹാരം മിതാഹാരം മിതവ്യായാമംസമയനിഷ്ഠ കൃത്യനിഷ്ഠ തുടങ്ങിയവശീലിക്കുന്നതാണ്ു ഇതിന്റെ പ്രതിവിധിയും പ്രതിരോധവിധിയും. സര്‍ക്കാറിന്റെ ഇന്നത്തെ പ്രചാരണരീതി ഈ വഴിക്കു വരണം.ബ്രഹ്മാനന്ദം ഉറക്കമോ?ബാലന്‍ കുറുങ്ങോട്ട്, കുറിഞ്ഞാലിയോട്? ബ്രഹ്മാനന്ദവും സൂഷുപ്ത്യാനന്ദവും സമാനമാണെന്ന്ു ചില വേദാന്ത ഗ്രന്ഥങ്ങളില്‍ കണ്ടു.ഏറ്റവും വലിയ ആനന്ദമാണത്രേ ബ്രഹ്മസാക്ഷാത്കാരത്തില്‍ നിന്നു ലഭിക്കുന്നത്ു.സുഷുപ്തി ഗാഢനിദ്രയാണല്ലോ? നമുക്കന്നും കിട്ടുന്ന ഒന്നുമറിയാത്ത ഒരവസ്ഥ.ഇതിനെ മഹാനന്ദമായ ബ്രഹ്മാനന്ദമാണെന്നുപറയുന്നത്ു ശരിയോ? ജഡാവസ്ഥപോലെഒന്നാണോ ബ്രഹ്മാനന്ദാവസ്ഥ?= ജാഗ്രത്ത് സ്വപ്നം സുഷുപ്തി തുരീയം എന്നീനാലവസ്ഥകളും മനസ്സിന്റേതാണ്ു. സുഷുപ്തിവരെ നമുക്ക്ു ബോധ്യമാണ്ു. അതിനാലത്രേഞാന്‍ സുഖമായുറങ്ങി എന്നു ഗാഢസുഷുപ്തിയെപ്പറ്റി നാം പറയുന്നത്ു. ആ സുഖവും വിവരണാതീതമാണ്ു. എല്ലാവര്‍ക്കും അനുഭൂതമാകയാല്‍ സുഖമായുറങ്ങി എന്നതിന്റെ അര്‍ഥംവേഗം ഗ്രഹിക്കാം. തുരീയമെന്ന ആനന്ദാവസ്ഥഇതിനുമപ്പുറമാണ്ു. ഉദാഹരിക്കാന്‍ വേറേ ഉദാഹരണമൊന്നും ഇല്ലായ്കയാല്‍ സുഷുപ്തിപോലെ ആനന്ദപ്രദം ബ്രഹ്മാനന്ദം എന്നു പറയുന്നന്നേയുള്ളു. വാസ്തവത്തില്‍ അത്ു വാഗതീതം-വാക്കിലുള്‍ക്കൊള്ളിക്കാനാകാത്തതാണ്ു.? രാജാക്കന്മാര്‍ ഭക്ഷണത്തിന്ു ഇരിക്കുമ്പോള്‍സാക്ഷിഭോജനം എന്നൊരു പതിവുണ്ട്. എന്താണിത്ു ? എന്തിനാണിത്ു ?= രാജാക്കന്മാരെ വിഷം കൊടുത്തു കൊല്ലാന്‍ശത്രുക്കള്‍ ഏതടവും പയറ്റും. രാജാവിനുവിളമ്പും മുന്‍പ് ഭക്ഷണം തയ്യാറാക്കുന്നതിന്റെചുമതലക്കാരന്‍ അത്ു ഭക്ഷിക്കണം. ഇത്ുസാക്ഷിഭോജനമാണ്ു. അമൃതമാണിത്ു-കൊല്ലാത്തതാണിത്ു-എന്നു സാക്ഷ്യപ്പെടുത്തുമ്പോള്‍രാജാവിനത്ു അമൃതേത്താക്കാം. രാജാവിന്റെഭക്ഷണത്തിന്ു അമൃതേത്തെന്നാണ്ു പേര്.? ഈശോപനിഷത്തിലെ 12-ാം മന്ത്രത്തില്‍പ്രപഞ്ചത്തെ ഉപാസിക്കുന്നവര്‍ ഇരുട്ടിലായിപ്പാകുന്നെന്നും ശുദ്ധസത്തയായ ബ്രഹ്മത്തെമാത്രം ഉപാസിക്കുന്നവര്‍ അതിലും ഗഹനമായഇരുട്ടില്‍ ആഴ്ന്നു പോകുമെന്നും പറയുന്നു.ബ്രഹ്മത്തെ ഉപാസിച്ചാല്‍ എങ്ങനെയാണ്ു ഇരുട്ടില്‍ ആഴുന്നത്ു ?= ഒരു പക്ഷിക്ക്ു പറക്കാന്‍ രണ്ടു ചിറകുവേണം.കര്‍മവും ജ്ഞാനവും ഇപ്രകാരമുള്ള രണ്ടു ചിറകുകളാണ്ു. കര്‍മത്തില്‍ നിന്നേ ബ്രഹ്മത്തിന്റെഅസ്തിത്വം അറിയാന്‍ കഴിയൂ. കര്‍മം അധര്‍മമല്ല, ധര്‍മമാണ്ു.ധര്‍മാനന്ദം ക്രമേണ ബ്രഹ്മാനന്ദമായിമാറുന്നു. ഇതല്ലാതെ വേറെ വഴിയില്ലെന്ന്ുഈശോപനിഷത്തിലെ രണ്ടാം മന്ത്രം ഉപദേശിക്കുകയും ആ കര്‍മാനുഷ്ഠാനം കര്‍ത്താവിന്‍കര്‍മലേപനം ഉണ്ടാക്കി ല്ലന്നും പറയുന്നുണ്ട്.ഒന്നുമാത്രമായാല്‍ ആത്മഹനനമാണ്ു ഫലം.അവിദ്യയില്‍ മുഴുകുന്നവരേക്കാള്‍ ഗഹനമായഇരുട്ടില്‍ വിദ്യയില്‍ മാത്രം രമിക്കുന്നവര്‍ വീണുപോകും. ഒറ്റ ചിറകന്‍ പക്ഷി ഒരിടത്തു നിന്നുകറങ്ങുകയേ ഉള്ളു എന്ന അര്‍ഥം ഗ്രഹിക്കുക.കര്‍മയോഗിക്ക്ു എപ്പോഴെങ്കിലും ജ്ഞാനാഭിലാഷംവരും. ജ്ഞാനയോഗിയാകണമെങ്കില്‍കര്‍മയോഗം ത്യജിക്കണം. ഇതിന്നര്‍ഥം കര്‍മനിരതനു മാത്രമേ അതു വെടിയാന്‍ കഴിയൂ എന്നാണ്ു. ജ്ഞാനി ആ ചിറക് മുറിച്ചു കളയരുത്ു.ജ്ഞാനച്ചിറകിന്ു തുണയേകുന്ന അപ്രധാനച്ചിറകായി കരുതിക്കൊള്ളണമെന്നാണ്ു മാന്ത്രതാത്പര്യം.വൈദികവിധിഏ.വി. അശോകന്‍, തലയോലപ്പറമ്പ്?"അപുത്രസ്യ ഗതിര്നാസ്തി'' എന്നു പറയുന്നത്ു ക്ഷത്രിയരെപ്പറ്റി മാത്രമാണെന്ന്ു ശ്രീഅസംഗാനന്ദ സ്വാമികളുടെ "ശുഷ്കവേദാന്തതമോഭാസ്കരം'' എന്ന തെലുങ്കുകൃതിയില്‍ പറയുന്നു. ഇതിന്ു ഉപോദ്ബലകമായവൈദികവിധികളുണ്ടോ ?= പുത്രരഹിതനു ഗതിപിടിക്കില്ല എന്നത്ു ഒരുതരം ശാപവചനമാണ്ു. ക്ഷത്രിയരെ അങ്ങനെഎന്തിനു ശപിക്കണം? ശുഷ്കവേദാന്തതമസ്വൈദികഗ്രന്ഥമല്ല. പുത്രന്‍ എന്നതിന്റെ സ്ത്രീലിംഗംമാത്രമാണ്ു പുത്രി. പുത്രനുള്ളത്രയുംഅധികാരാവകാശങ്ങള്‍ പുത്രിക്കും ഉണ്ട്. വിവാഹിതയായിക്കഴിഞ്ഞാല്‍ പുത്രിക്ക്ു പുത്രന്റെഅത്രയും സ്വാതന്ത്യ്രം ഉണ്ടാകില്ല. അപ്പോള്‍അല്പം വിട്ടുനില്ക്കേണ്ടി വരും. ഇതല്ലാതെവേറെ വിവേചനമൊന്നും ഇല്ല. അത്ു പുത്രിയുടെഅവകാശമാണ്ു. മൃത്യുഞ്ജയത്തിലെ രണ്ടാംമന്ത്രം സ്വാധ്യായം ചെയ്താല്‍ ഇത്ു കൂടുതല്‍സ്പഷ്ടമാകും.ഋഷിയും ദേവതയുംഎം.പി മണികണ്ഠന്‍, കണ്ണൂര്‍.? മന്ത്രങ്ങളോടൊപ്പം ഋഷി, ദേവതാ, ഛന്ദസ്,സ്വരം എന്നിങ്ങനെ എഴുതിയിരിക്കുന്നു. എന്താണിത്ു? മന്ത്രങ്ങള്‍ക്ക്ു താളം അല്ലെങ്കില്‍ഈണം ഉണ്ടോ? ഋഷണം ചെയ്തവന്‍ ഋഷിഎന്ന്ു ഗുരുവായൂര്‍ തന്ത്രി എഴുതിയതു കണ്ടു.എന്താണ്ു ഋഷണം ?= ഋഷിക്ക്ു ഗതി നേടിയവന്‍ എന്നര്‍ഥം. ഗതിനേടാന്‍ മന്ത്രത്തിന്റെ അര്‍ഥം ദര്‍ശിക്കണം. ആരീതിയില്‍ മന്ത്രാര്‍ഥം ദര്‍ശിച്ചയാളാണ്ു ഋഷി.ഋഷി മന്ത്രദ്രഷ്ടാവാണ്ു എന്നു നിരുക്തം.ഋഷിയെ സംബന്ധിക്കുന്നതിന്ു ആര്‍ഷം എന്നുപറയുന്നു. മന്ത്രം രചിച്ചയാളല്ല ഋഷി. അര്‍ഥദ്രഷ്ടാവാണ്ു. ദേവത മന്ത്രത്തില്‍ പ്രതിപാദിക്കുന്നവിഷയമാകുന്നു. മന്ത്രത്തിനെ ഉള്ളിലൊതുക്കുന്നനിശ്ചിതമാത്രകളുടെ പേരാണ്ു ഛന്ദസ്സ്. സ്വരംമന്ത്രത്തിന്റെ അസ്തിത്വത്തിനു കാരണമായശബ്ദരാശികളാണ്ു. മന്ത്രം സ്വരിക്കാന്‍ വിശേഷരീതിയുണ്ട്. ഋഷണത്തിന്ു ഗമനം എന്നര്‍ഥം.നിയതവും നിയമിതവുമായ ഗമനമാണ്ു ഋഷിയുടെഗതി. ജ്ഞാനനിഷ്ഠമായ കര്‍മാനുഷ്ഠാനംഋഷണമാണ്ു. ദാഹിക്കുന്നു എന്നു പറയുന്നയാളിനു് വെള്ളം കൊടുക്കുന്ന കര്‍മത്തിന്റെജ്ഞാനം ജലം ദാഹശമനിയാണ്ു (ആപോ ഭവന്തുപീതയേ) എന്നതത്ത്രേ. അത്ു ഋഷിത്വമാണ്ു.സംഭരിച്ച ജലം വരുണദേവനും (വരണീയന്‍)അതിന്റെ അളവ് ഛന്ദസ്സും കുടിക്കുന്ന രീതി സ്വരവുമാണ്ു. ഇങ്ങനെ ഓരോന്നും മനനത്താല്‍ അറിയുക.? അഗ്നിഹോത്രം തുടങ്ങിയ ഹോമങ്ങള്‍ ചെയ്യണമെന്നു വായിച്ചു ചില ഹോമസാമഗ്രികളുടെചിത്രങ്ങളും കണ്ടു. ആദ്യമായുള്ള അനുഭവമാകയാല്‍ ഒന്നും മനസ്സിലായില്ല. അമ്പലവും വഴിപാടും എന്നൊക്കെയേ കേട്ടിട്ടുള്ളു. ഇതിനെപ്പറ്റി മനസ്സിലാകുന്ന തരത്തില്‍ പറഞ്ഞുതന്നാല്‍ നന്നായിരുന്നു.= ഉപാസന എന്ന പുസ്തകത്തില്‍ വളരെ വിശദമായവര്‍ണന ഹോമം സന്ധ്യ ഉപാസന തുടങ്ങിയവയെപ്പറ്റി എഴുതിയിട്ടുണ്ട്. അതുവായിക്കുക. ആ പുസ്തകം തീര്‍ന്നുപോയി. വൈകാതെകിട്ടാന്‍ ഏര്‍പ്പാടാക്കാം. അന്തരീക്ഷശുദ്ധീ, ശാരീരികശുദ്ധി, ആത്മശുദ്ധിയും ശ്രേയസ്സും എന്നിവയ്ക്ക്ു ഒന്നിച്ച്ു ഉതകുന്ന ഉപാസനാരീതിയാണ്ുഹോമ- സന്ധ്യകളെന്നു മാത്രം തത്കാലം അറിഞ്ഞുവയ്ക്കുക. ഈ ചെറിയ പങ്ക്തിയില്‍വിസ്തരിച്ചെഴുതാന്‍ പ്രയാസമാണ്ു.ഉപനയനമെന്നാല്‍ പൂണൂല്‍ ധാരണമാണോ? ആണെങ്കില്‍ അതിന്റെ അര്‍ഥമെന്ത്ു ?= ആര്‍ഷനാദത്തില്‍ വളരെ വിശദമായി ഇതുവ്യാഖ്യാനിച്ചിരുന്നു. മാതൃഗര്‍ഭത്തിലെ പൂണുലാണ്ു പുക്കിള്‍ക്കൊടി. അതുപോലെ ആചാര്യഗര്‍ഭത്തില്‍ പ്രവേശിക്കുന്ന ബ്രഹ്മചാരിയുടെപുക്കിള്‍ക്കൊടിയാണ്ു പൂണൂല്‍. ആദ്യത്തേത്ുശരീരപുഷ്ടിയും വാസനകളും ഉണ്ടാക്കുമ്പോള്‍രണ്ടാമത്തേത്ു മനസ്സിനെയും ആത്മാവിനെയുംശക്തിസമ്പന്നമാക്കുന്നു.? ഹിന്ദുക്കള്‍ ഒരുമിച്ചു കൂടുന്നിടം ക്ഷേത്രമാകയാല്‍ ക്ഷേത്രങ്ങളെ അവരുടെ ആധ്യാത്മികപുരോഗതിക്ക്ു എങ്ങനെ ഉപയോഗിക്കാം ?= ഹൈന്ദവ തത്ത്വശാസ്ത്രം പഠിച്ചവരെ മാത്രമേപുരോഹിതരാക്കാവു. അവര്‍ ചോറൂണ്, വിദ്യാരംഭം, വിവാഹം, ജന്മദിനം, നാമകരണം, തുടങ്ങിയസംസ്കാരങ്ങള്‍ വിധിയാം വണ്ണം നടത്തിക്കൊടുക്കുകയും അവയുടെ ഉദ്ദേശ്യലക്ഷ്യങ്ങളുംതത്ത്വങ്ങളും വിവരിച്ച് ജനങ്ങളെ ബോധവാന്മാരാക്കുകയും വേണം. വാളെടുത്തവന്‍ വെളിച്ചപ്പാടാകരുത്ു. മതഗ്രന്ഥങ്ങളുടെ അധ്യയനാധ്യാപനങ്ങള്‍ക്കും സ്ഥലവും സമയവും ക്ഷേത്രത്തില്‍കണ്ടെത്തണം,. അന്ധവിശ്വാസങ്ങള്‍ക്ക്ു എതിരായപ്രചാരണം വിജയകമായി നടത്തണം.ഇത്രയും തുടക്കം ക്രമേണ ശാസത്രീയമായഅന്വേഷണ പഠനങ്ങളിലേക്ക്ു പുരോഗമിക്കണം.പൂച്ചയ്ക്കാരു മണികെട്ടും? ഇല്ലേ??ഉത്സവം എന്നാലെന്താണ്ു ? ഏതെല്ലാം ഉത്സവങ്ങളാണ്ു ആഘോഷിക്കേണ്ടത്ു ? എങ്ങനെആഘോഷിക്കണം?= യജ്ഞശിഷ്ടത്തെ അല്ലെങ്കില്‍ ഹോമപ്രസാദമായവിളവിനെ ജനനന്മയ്ക്ക്ു ഉപയോഗിക്കുന്നതിന്ു വീതിച്ച്ു കൊടുക്കലായിരുന്നു ഉത്സവം. മുകളിലേക്ക്ു സവത്തെ യജ്ഞപ്രസാദത്തെനല്കുന്ന സത്കര്‍മമാണ്ു ഉത്സവം. വിത്തു സംരക്ഷണം മുതല്‍ പ്രാണായാമ പ്രക്രിയവരെ ഇതിലടങ്ങുന്നു. ഓരോദേശത്തും വിശേഷ ഉത്സവമുണ്ട്ു. അത്ു ബഹുജനഹിതായ ബഹുജനസുഖായ ആചരിക്കണം. ഒരു വര്‍ഷത്തേക്കു വേണ്ടതെല്ലാം സംഭരിക്കുന്ന കാലമായിരുന്നു പണ്ടത്തെഉത്സവം. ഇന്നത്തെപ്പോലെ മാര്‍ക്കറ്റും സപ്ളൈയുംഉത്പാദനവും സംഭരണവുമൊന്നും വാണിജ്യപ്രധാനമല്ലയിരുന്നു അന്ന്ു. നാട്ടില്‍ വേണ്ടതെല്ലാംലഭിക്കുന്ന കാലമായി ഉത്സവം നടത്തിയിരുന്നു.ദേശീയോത്സവങ്ങളായ ദീപാവലിയും തിരുവോണവുമെല്ലാം ആഘോഷങ്ങളായിരുന്നു. മഹാപുരുഷന്മാരുടെ ജന്മദിനങ്ങളും ആഘോഷിച്ചുപോന്നു. കലകളുടെ സംരക്ഷണവും ഉത്സവങ്ങളെ അധിഷ്ഠാനമാക്കിയാണ്ു നടന്നിരുന്നത്ു.എങ്ങനെ കൊണ്ടാടണമെന്നത്ു ദേശകാലങ്ങളെആസ്പദമാക്കിയാണ്ു നിര്‍ണയിക്കേണ്ടത്ു.? ഭസ്മധാരണത്തെപ്പറ്റി എന്താണഭിപ്രായം?അതനുഷ്ഠിക്കേണ്ട വേദോക്ത കര്‍മമാണോ ?അതുപോലെ രുദ്രാക്ഷ- തുളസി- ചന്ദന മാലാദികളുടെ പ്രയോജനം എന്താണ്ു?= മുക്തിയും ഭക്തിയും ഭഗവാനും ഒന്നും ഭസ്മധാരണവുമായി ബന്ധമുള്ളതല്ല. ഈര്‍പ്പാധിക്യംഉള്ളിടത്ത്ു ഔഷധക്കൂട്ടായ ഭസ്മലേപനം നല്ലതാണ്ു. സന്ധികളില്‍ നിന്ന്ു അധികജലത്തെഅത്ു വലിച്ചെടുക്കും. ഇക്കാലത്ത്ു ഭസ്മത്തിനുപകരം ടോയ്ലറ്റ് പൌഡറാണ്ു ഉപയോഗിക്കുന്നത്ു. സ്വാസ്ഥ്യപ്രദമാകയാല്‍ ശിവനുമായി ഈഭസ്മത്തെ ബന്ധപ്പെടുത്തിയിരിക്കുന്നു. ശിവപത്നിയ്ക്കോ സുബ്രഹ്മണ്യനോ ഭസ്മധാരണംആവശ്യകമല്ല. രുദ്രാക്ഷ തുളസീ ചന്ദനങ്ങളും ഓഷധികളാണ്ു. രക്തദൂഷ്യമെന്ന നീരിളക്കം (അലര്‍ജി) ശ്വാസകോശാരോഗ്യം, ഉഷ്ണനിയത്രണംഎന്നിവയ്ക്ക്ു ഈ മൂന്നും യഥാക്രമം ഉപയോഗിക്കാം. മുറ്റത്തെ തുളസി രോഗാാണുനാശകമാണ്ു.മുക്തിക്കും ഭക്തിക്കുമൊന്നും ഇവ പ്രയോജനപ്രദമല്ല. ചന്ദനത്തിന്റെ ശീതളിമ ആയുര്‍വേദപ്രസിദ്ധമാണ്ു. തുളസിയിലെ ജ്വരാരംഭത്തില്‍ഔഷധമായി ഉപയോഗിക്കാം. രുദ്രാക്ഷം ത്വഗ്രോഗങ്ങള്‍ (അലര്‍ജി) ക്ക്ു പ്രതിരോധ ഔഷധമാണ്ു. വിധിയനുസരിച്ച് ഇവ ഉപയോഗിച്ചാല്‍പ്രയോജനമുണ്ടാകും. ഇവയൊന്നും മതവുംഈശ്വരനും ഉപാസനയും പ്രാര്‍ഥനയും മറ്റുമായിബന്ധമുള്ളതല്ല.?ഹോമത്തിനുപയോഗിക്കേണ്ട സുഗന്ധദ്രവ്യങ്ങളേവ? വീടിനുള്ളിലോ പുറത്തോ ഹോമകുണ്ഡം നിര്‍മിക്കേണ്ടത്ു?= ഇഷ്ടം (സുഗന്ധമുള്ളവ) മിഷ്ടം (മധുരമുള്ളവ) പുഷ്ടം (പോഷകവസ്തു) ശിഷ്ടം (ഔഷധി) എന്നിവയാണ്ു ഹോമദ്രവ്യങ്ങള്‍ ഉദാ.അഷ്ടഗന്ധം, തേന്‍, ശര്‍ക്കര, ഇരട്ടിമധുരം, നെയ്യ്, നവധാന്യം അമൃതുവള്ളി, കറുക, തഴുതാമവേര്ു മുതലായവ അരിഞ്ഞുണുക്കിയത്ു. എല്ലാം കുട്ടിചേര്‍ക്കണം. ഹോമകുണ്ഡം വായുസഞ്ചാരംനന്നായുള്ള അകത്തോ പുറത്തോ ആകാം.നിഷ്കര്‍ഷയില്ല.
1 comment:
സത്സംസര്‍ഗ്ഗത്തെകുറിച്ചുള്ള പ്രംശംസ –
രഹുഗണന്‍ പറഞ്ഞുഃ “അല്ലയോ ദിവ്യനായ മഹാത്മാവേ, അങ്ങ് ആത്മസാക്ഷാല്‍ക്കാരം നേടിയ യോഗിവര്യന്‍ തന്നെ. അവിടുത്തെ ചുണ്ടുകളില്‍നിന്നു വീഴുന്ന അമൃതസമാനമായ വാക്കുകള്‍ എനിക്ക് വലിയ സമാധാനം തരുന്ന. ആത്മാവിനെപ്പറ്റി എനിക്കുണ്ടായിരുന്ന അറിവ് തെറ്റായിരുന്നുവെന്ന് എനിക്കിപ്പോള്‍ ബോദ്ധ്യമായി. എന്നിലും അങ്ങയുടെ പ്രസ്താവനയുടെ അര്‍ത്ഥം മുഴുവനായി ഗ്രഹിക്കാന്‍ എനിക്കു കഴിഞ്ഞിട്ടില്ല. ഇഹലോക ലൗകീകതയുടെ തലത്തില്‍ വെച്ചു നോക്കുമ്പോള്‍ കര്‍മ്മങ്ങള്‍ ആപേക്ഷികമായിസാധുതയുളളതാണെങ്കിലും അവയ്ക്കവയുടെ ശരിയായ ഉണ്മയെ തേടുന്ന പരീക്ഷണങ്ങളെ ജയിക്കാന്‍ കഴിയില്ല എന്ന് അങ്ങു പറഞ്ഞുവല്ലോ.”
ഭരതന്‍ പറഞ്ഞുഃ “രാജന്‍, ഭൂമിയിലെ എല്ലാ ശരീരങ്ങളും ഭൂമിയാല്‍ത്തത്തന്നെ നിര്‍മ്മിതങ്ങളാണെന്ന് മനസിലാക്കിയാലും. ഭൂമിയുടെ ഒരു കഷണം പല്ലക്കിനു മുകളില്‍, മറ്റു കഷണങ്ങള്‍ പല്ലക്കു ചുമക്കാന്‍. ഇങ്ങനെ, കേവലമായ മണ്‍കട്ടയാണെങ്കിലും പല്ലക്കിനു മുകളില്‍ കയറിയിരുന്നു് താനൊരു രാജാവാണെന്നു് വൃഥാ അഭിമാനിച്ച്, നിങ്ങളെ ചുമന്നു കൊണ്ടുനടക്കാന്‍ പണിയേല്‍പ്പിച്ച പാവങ്ങളോട് നിങ്ങള്‍ മോശമായ രീതിയില്‍ പെരുമാറുന്ന അവരോട് സഹതാപം തോന്നേണ്ടുന്നതിനു പകരം അവരെ നിന്ദിക്കുന്നു. ഇഹലോകത്തിലെ കര്‍മ്മങ്ങളുടെ നിജാവസ്ഥയെപ്പറ്റിയുളള തെറ്റിദ്ധാരണ നീക്കാന്‍, എല്ലാ ജീവജാലങ്ങളും ഭൂമിയുടെ തന്നെ ഉല്‍പന്നങ്ങളാണെന്നു മനസിലാക്കിയാല്‍ മതി. അതേ മണ്ണിലേക്ക് തന്നെ തങ്ങള്‍ ചെയ്ത എല്ലാ കര്‍മ്മങ്ങളുമായി അവസാനം എല്ലാവരും മടങ്ങുകയും ചെയ്യും. ഈ ഭൂമിതന്നെ അതിസൂക്ഷ്മമായ അണുക്കളാല്‍ നിര്‍മ്മിതമത്രേ. ഈ അണുക്കളുടെ വിവിധതരത്തിലുളള സങ്കലനത്തെപ്പറ്റി നമ്മള്‍ നിയമതത്വങ്ങള്‍ ഊഹിച്ചുണ്ടാക്കി, വസ്തു, ദ്രവ്യം ഇവയുടെ ഉല്‍പ്പത്തിയെപ്പറ്റി വിശദീകരണങ്ങള്‍ നല്‍കുന്നു. കാരണം, നമ്മുടെ അന്വേഷണബുദ്ധിക്ക് ഇത്തരത്തിലുളള വിശദീകരണങ്ങള്‍ ആവശ്യമാണ്. ഇവയെല്ലാം അജ്ഞതയുടെ ഫലമത്രേ. മെലിഞ്ഞത്, തടിച്ചത്, ചെറുത്, വലുത്, ചരം, അചരം, വസ്തു, പ്രകൃതി, സമയം, കര്‍മ്മം തുടങ്ങിയവയെക്കുറിച്ചെല്ലാമുളള വിശദീകരണങ്ങളും നിയമങ്ങളും വാസ്തവത്തില്‍ അജ്ഞതാജന്യമാണ്. കാരണം ഇവയെല്ലാം ദ്വന്ദതയെയാണല്ലോ കാണിക്കുന്നുത്.
ശരിയായ സത്യമെന്തെന്നല്‍, പരമബോധം മാത്രമെ നിലനില്‍ക്കുന്നുതായുളളൂ. അതിന് അകവും പുറവും ഇല്ല. തികച്ചും ശാന്തവും പരിപൂര്‍ണ്ണവുമാണത്. ഭഗവാന്‍ എന്നറിയപ്പെടുന്നതും, വാസുദേവനെന്ന് ഋഷികള്‍ വിളിക്കുന്നുതും അതുതന്നെയാണ്. ഇതറിയാന്‍ തപസ്സനുഷ്ഠിച്ചിട്ടോ യാഗകര്‍മ്മങ്ങള്‍ നടത്തിയിട്ടോ കാര്യമില്ല. ഗൃഹസ്ഥജീവിതം ഉപേക്ഷിച്ചതുകൊണ്ടോ വേദപാഠങ്ങള്‍ ഉരുവിട്ടതുകെണ്ടോ ഫലമില്ല. ജലം, അഗ്നി, സൂര്യന്‍ എന്നിവയെ പൂജിച്ചതുകൊണ്ടും ഫലമില്ല. എന്നാല്‍ ദിവ്യരും മഹാത്മാക്കളുമായ യോഗിവര്യന്മാരുടെ പാദരേണുക്കളാല്‍ പരിപാവനമാക്കപ്പെട്ടവര്‍, അവരുടെ സാമീപ്യഗുണത്താല്‍ ലൗകീകത നശിച്ച് ഭഗവല്‍മഹത്വങ്ങളും, അവതാരകഥകളും, അപദാനങ്ങളും പാടുന്നതിലൂടെ മാത്രമെ അജ്ഞത നീങ്ങുകയുളളൂ. ഞാന്‍, പൂര്‍വ്വജന്മത്തില്‍ ഭരതന്‍ എന്നു പേരായ ഒരു രാജാവയിരുന്നു. ഒരു മാന്‍പേടയോടുളള മമതയാല്‍ അടുത്ത ജന്മത്തില്‍ മാനായി ജനിച്ച എനിക്ക് ഭഗവല്‍കൃപയാല്‍ ആത്മബോധമുണ്ടായിരുന്നതു കൊണ്ട് ദിവ്യന്മാരുടെ സഹവാസവും ഭഗവല്‍പൂജയും ലഭ്യമായി. മൃഗമായിരുന്നുവെങ്കിലും എനിക്കെല്ലാം ഓര്‍മ്മയുണ്ടായിരുന്നു. ഈ ജന്മത്തില്‍ എന്റെ ഉണ്മയെ മറച്ചുകൊണ്ട് ഞാന്‍ നടക്കുകയാണ്. രാജാവേ, ദിവ്യരും മഹത്തുക്കളുമായവരുടെ സത്സംഗം വഴി, വിജ്ഞാനത്തിന്റെ വാള്‍മുനയാല്‍ ലൗകീകതയുടെ കെട്ടുപാടുകള്‍ അറുത്തു കളഞ്ഞാലും.
കടപ്പാട് : ശ്രീമദ് ഭാഗവതം നിത്യപാരായണം
Post a Comment