ഫോണ്‍ 0479 - 2452636
പത്രാധിപര്‍
ആചാര്യ നരേന്ദ്രഭൂഷണ്‍
ഉപപത്രാധിപര്‍
രാജു പൂഞ്ഞാര്‍
മുഖ്യ സഹപത്രാധിപര്‍
എന്‍. വേദപ്രകാശ്
വേദങ്ങള്‍ വിധി-നിഷേധം വിധി = ധര്‍മം = അറിവ് = സുഖം നിഷേധം = അധര്‍മം = ജ്ഞാനം = ദുഃഖം
എല്ലാ അറിവിന്റെയും ഉറവ ഈശ്വരന്‍ തന്നെ.
എല്ലാ ഗുണങ്ങളും ഈശ്വരാരാധനാഫലം തന്നെ.
എല്ലാ ആചാര-വിചാരങ്ങളും വേദോക്തമാകട്ടെ.
എല്ലാ നിര്‍ണയങ്ങളും ആത്മനിഷ്ഠമാകട്ടെ.
എല്ലാ കര്‍മങ്ങളും ധര്‍മനിഷ്ഠമാകട്ടെ.
എല്ലാ ലക്ഷ്യങ്ങളും ലോകനന്മക്കുള്ളതാകട്ടെ.
എല്ലാ പ്രവര്‍ത്തനങ്ങളും പ്രേമസ്വരൂപത്തിലാകട്ടെ.
എല്ലാ തെറ്റുകളും തിരിച്ചറിവുകളിലേക്ക് നയിക്കട്ടെ.
എല്ലാ ഉന്നതിയും പര-ആത്മസ്വരൂപത്തിനാകട്ടെ.
എല്ലാ സ്വാതന്ത്യ്രങ്ങളും നന്മയെമാത്രം ലക്ഷ്യമാക്കട്ടെ
നമുക്ക് മനസുകൊണ്ടും വാക്കുകൊണ്ടും പ്രവൃത്തികൊണ്ടും പലതും ചെയ്യാന്‍ കഴിയും.ഇവ തനിക്കും മറ്റുള്ളവര്‍ക്കും ശ്രേയസ്കരമാണെങ്കില്‍ അപ്രകാരം ചെയ്യുന്നയാളിനെ സദ്വൃത്തനെന്നും അല്ലാത്തവനെ ദുര്‍വൃത്തനെന്നും ലോകം വിളിക്കുന്നു.സദ്വൃത്തനാകുന്നതാണ് അഭിലഷണീയമെന്നുള്ളവര്‍ക്ക് ചിത്തശുദ്ധി അത്യന്താപേക്ഷിതമാണ്. ചിത്തശുദ്ധി കൈവരിക്കുന്നതിനും തദ്വാരാ മനുഷ്യജന്മത്തിന്റെ ആത്യന്തിക ലക്ഷ്യമായ മുക്തിയെ പ്രാപിക്കുന്നതിനും വേദങ്ങളില്‍ ഏതാനും മാര്‍ഗ്ഗങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. അവയാണ്, കര്‍മം, ഉപാസന, ജ്ഞാനം എന്നിവ. ഇവ മൂന്നും പരസ്പരപൂരകങ്ങളാണ്.ഒന്നില്ലാതെ മറ്റു രണ്ടിനും നിലനില്പില്ല. കര്‍മങ്ങള്‍ രണ്ടുവിധമുണ്ട്. ഇഷ്ടം, പൂര്‍ത്തം, എന്നീ കര്‍മഭേദങ്ങളില്‍ വേദമന്ത്രങ്ങള്‍ മൂലം നടക്കുന്നതെല്ലാം ഇഷ്ടവും ലോകോപകാരാര്‍ത്ഥമുള്ള ഇതരകര്‍മങ്ങളെല്ലാം പൂര്‍ത്തങ്ങളുമാണ്. വേദവിഹിതമെങ്കില്‍ ക്കൂടിയും അവയെല്ലാം ലൌകിക കര്‍മങ്ങളാണ്.
വേദങ്ങള്‍ ഋക്-യജുസ്സ്-സാമം-അഥര്വം
വേദങ്ങളെ കുറിച്ചു നിങ്ങള്‍ കേട്ടിട്ടുണ്ടാകും. വാക്കുകളില്‍ ഒതുക്കിയ അറിവിന്റെ പേരാണ് വേദം. അതിനാല്‍ വേദം അറിവാകുന്നു. എല്ലാ അറിവിനും നാല് തലങ്ങള്‍ ഉണ്ട്. ഒരു വസ്തുവിനെ കുറിച്ചുള്ള സാമാന്യജ്ഞാനമാണ് ആദ്യത്തേത്. വിശപ്പ് പോകാന്‍ ആഹാരം കഴിക്കണമെന്നത് സാമാന്യജ്ഞാനം ആകുന്നു. ഈ അറിവ് ഇല്ലാതെ ആഹാരം കഴിക്കാന്‍കഴിയുകയില്ല. ഭക്ഷണം തേടുന്നതാണ് രണ്ടാമത്തെ അറിവ്. ഭക്ഷ്യ വസ്തുക്കള്‍ ഏവ എന്നും എവിടെ നിന്നു കിട്ടുമെന്നും, എങ്ങനെ കിട്ടുമെന്നും അറിയണം. ഇത് ആദ്യത്തെ അറിവിന്റെ തുടര്‍ച്ചയാകുന്നു മൂന്നാമത്തെ അറിവ് എങ്ങനെ എത്ര ഭക്ഷിക്കണമെന്ന് അറിഞ്ഞ് ഭക്ഷിക്കുകയാണ്. അപ്പോള്‍ വിശപ്പ് തീരും. ഈ മൂന്നാമത്തെ അറിവിനും പുറമെ നാലാമത്തെ അറിവാണ് ഈ മൂന്ന് അറിവുകളേയും ഭക്ഷണം കിട്ടാനുള്ള മാര്‍ഗ്ഗത്തേയും ഭാവിയിലേക്ക് സംരക്ഷിക്കുക എന്നത്. ഇവയ്ക്ക് ക്രമത്തില്‍ വസ്തുജ്ഞാനം കര്‍മജ്ഞാനം ഉപയോഗജ്ഞാനം സംരക്ഷണജ്ഞാനമെന്നു പറയാം. സംസ്കൃതത്തില്‍ ഇവയ്ക്ക ഋക്, യജുസ്സ്, സാമം, അഥര്‍വ്വം എന്ന് ക്രമത്തില്‍ പേരിട്ടിരിക്കുന്നു. ഈ നാലു വേദങ്ങളിലും എല്ലാ അറിവും ഉണ്ട്. ഈ അറിവുകള്‍ കണ്ടെത്തിയ മഹാത്മാക്കളെ ഋഷിമാര്‍ എന്നു പറയുന്നു. വേദത്തിലെ വിഷയമാണ് ദേവത. ഒരോ മന്ത്രത്തിനും ദേവതയുണ്ട് ഇങ്ങനെയുള്ള ഇരുപതിനായിരത്തോളം മന്ത്രങ്ങളാണ് വേദങ്ങളുടെ ഉള്ളടക്കം. ഈ വേദങ്ങള്‍ ദര്‍ശിച്ച ഋഷിമാര്‍ക്കു മുന്നില്‍ ശിരസ്സുനമിക്കാം.
ഉപാസന എന്ത്? എന്തിന്?വേദമന്ത്രങ്ങളിലെ രണ്ടാമത്തെ പ്രക്രിയയാണ് ഉപാസന. സ്തുതിയും പ്രാര്‍ഥനയുമാണ് ഉപാസനയ്ക്കു സഹായകമാകുന്നത്. ഈശ്വരന്റെ ഗുണഗണങ്ങളെ അറിഞ്ഞ് അവയെ ഘോഷിക്കുന്നതു സ്തുതിയും അവനവന്റെ ശക്തിവര്‍ദ്ധനവിനു വേണ്ടി, താന്താങ്ങള്‍ക്കില്ലാതെയിരിക്കുന്നതിനെ അര്‍ഥിക്കുന്നതു പ്രാര്‍ഥനയും ഈശ്വരന്റെ ഗുണകര്‍മസ്വഭാവങ്ങള്‍ എവ്വിധം പവിത്രവും ശ്രേഷ്ഠവുമാണോ അവ്വിധം സ്വന്തം ഗുണകര്‍മസ്വഭാവങ്ങളെ പവിത്രവും ശ്രേഷ്ഠവുമാക്കി സര്‍വവ്യാപകനായ ഈശ്വരന്‍ തന്നിലും ആവസിക്കുന്നെന്ന് അറിഞ്ഞു നിശ്ചയിച്ച്, യോഗാഭ്യാസം മൂലം, സാക്ഷാത്കരിക്കുന്നത് ഉപാസനയുമാകുന്നു. സ്തുതിയാല്‍ പ്രീതിയും ഭക്തിയും വളരും. പ്രാര്‍ത്ഥനയുടെ ഫലം, സമര്‍പണബുദ്ധിയും ആസ്തിക്യബോധവും, അഹങ്കാരരാഹിത്യവുമാണ്. ഉപാസനയാല്‍ ജ്ഞാനപ്രാപ്തിയും സാക്ഷാത്കാരവും ഉണ്ടാകുന്നു. സ്തുതിയ്ക്കും പ്രാര്‍ഥനയ്ക്കും ഉപാസനയ്ക്കും സഗുണം, നിര്‍ഗുണം എന്നു രണ്ടു രീതിയുണ്ട്. ഈശ്വരനില്‍ ഉള്ള ഗുണങ്ങളെ വാഴ്ത്തുന്നത് സഗുണസ്തുതി. ഇല്ലാത്ത ഗുണങ്ങളില്‍ നിന്ന് ഈശ്വരനെവേര്‍തിരിച്ചു സ്തുതിക്കുന്നത് നിര്‍ഗുണസ്തുതി.ശുഭഗുണങ്ങളെ ആഗ്രഹിച്ചുയാചിക്കുന്നത് സഗുണപ്രാര്‍ഥനയും ദോഷങ്ങളെ ദൂരീകരിക്കുവാന്‍ സാഹായ്യം യാചിക്കുന്നതു നിര്‍ഗുണപ്രാര്‍ഥനയുമാണ്.

ടി.പുരുഷോത്തമന്‍,കുന്നുംപുറം? ആര്യസമാജം തുടങ്ങിവച്ച ശുദ്ധിപ്രസ്ഥാനമാണ്ു 1920 കളില്‍ ഉത്തരേന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നടന്ന വര്‍ഗ്ഗീയകലാപങ്ങളില്‍ പലതിന്റെയും കാരണം എന്നു പറയുന്നു. ആ ശുദ്ധിപ്രസ്ഥാനം എന്തായിരുന്നു?= മൌലികമായി ഭാരതീയര്‍ ഹിന്ദുക്കളാണ്ു. അവര്‍ മതം മാറിയപ്പാള്‍ മാറിയമതാവലംബികളായി.അവരെ തിരിച്ച് ഹിന്ദുമതത്തില്‍ചേര്‍ക്കാന്‍ യാഥാസ്ഥിതിക ഹിന്ദുക്കള്‍ സമ്മതിച്ചില്ല. ആര്യസമാജംഅവരെ ശുദ്ധിചെയ്ത്ു ഹിന്ദുക്കളാക്കിയിരുന്നു. ആ ശുദ്ധീകരണത്തിനാണ്ു ശുദ്ധിപ്രസ്ഥാനമെന്നു പറയുന്നത്ു . ഇന്നും ഇങ്ങനെ മാറാന്‍അഭിലഷിക്കുന്നവരെ ശുദ്ധിചെയ്യുന്നുണ്ട്ു. സ്വാമി ശ്രദ്ധാനന്ദന്‍ഇതിനു നേതൃത്വം നല്കിയിരുന്നു.അദ്ദേഹത്തെ ഒരു മുസ്ളീംമതാന്ധന്‍ വെടിവച്ചുകൊല്ലുകയാണ്ുഉണ്ടായത്ു. മാപ്പിളലഹളയ്ക്കുശേഷം കേരളത്തില്‍ മലബാര്‍പ്രദേശത്തും ഈ പ്രസ്ഥാനംഉണ്ടായി. ഇന്നു മതം മാറാനാഗ്രഹിക്കുന്നവരെ ആര്യസമാജംശുദ്ധി ചയ്യാറുണ്ട്ു.? വിഭജനത്തിന്ു ഹിന്ദുക്കളോഹിന്ദുനേതാക്കന്മാരോ കാരണക്കാരായിട്ടുണ്ടോ?=മതംമാറിയ ഹിന്ദുക്കളും അവരുടെനേതാക്കളും കാരണക്കാരായിട്ടുണ്ട്ു.?ഗാന്ധിജിയുടെ മൌനവ്രതവുംവിഭജനവും തമ്മിലെന്താണ്ുബന്ധം?=ഗാന്ധിജിയുടെ വായ പണ്ഡിറ്റ്നെഹ്രുവും അനുയായികളും കൂടിഅടപ്പിച്ചിട്ടാണ്ു വിഭജനം നടത്തിയത്ു.?ഹിന്ദു മതവും മറ്റുമതങ്ങളുംതമ്മില്‍ മതപരമായി എന്താണ്ുവ്യത്യാസം?=ഹിന്ദുവായി ജനിക്കാനാവും. മറ്റുമതങ്ങളില്‍ ചേരുകയോ ചേര്‍ക്കുകയോ ചെയ്തേ അവയുടെ അനുയായികളാവൂ. മാമോദീസയുംസുന്നത്തും ഉദാഹരണമാണു,് ചേരലിനും ചേര്‍ക്കലിനും.?ഭരണം ഒരു കലയാണെങ്കില്‍മൌണ്ട്ബാറ്റനാണോ അതിലെഏറ്റവും വലിയ കലാകാരന്‍ ?= അതേ ലോകത്തിലെ വലിയരാജ്യങ്ങളിലൊന്നു വിഭജിച്ച് പരസ്പര ശത്രുക്കളാക്കി ഭരണസാരഥ്യംവഹിക്കാന്‍ വേറെ ആര്‍ക്കുംകഴിഞ്ഞിട്ടില്ല. എന്തൊരു കലയാണിതെന്നോര്‍ക്കുക.ചരിത്രത്തില്‍ആദ്യത്തെ ഉദാഹരണമാണിത്ു.?ഇന്ത്യാവിഭജനത്തെക്കുറിച്ച്സത്യസന്ധമായ അറിവ്ു എവിടെനിന്നു കിട്ടും ?= ഹൈന്ദവ പ്രസ്ഥാനങ്ങളുടെ ചരിത്രാധ്യയനത്തില്‍ നിന്നു കിട്ടും.കെ വേണുഗോപാല്‍ കരമന? എന്റെ സൂഹൃത്തുക്കളായ ചില ക്രിസ്തുമതവിശ്വാസികള്‍ വേദങ്ങളില്‍ യേശുക്രിസ്തുവിനെപ്പറ്റിപരാമര്‍ശമുണ്ടെന്ന വിശ്വാസക്കാരാണ്ു. ഋഗ്വേദം 10.12.1.1) മന്ത്രത്തില്‍ പരാമര്‍ശിച്ചിരിക്കുന്നപ്രജാപതി യേശുക്രിസ്തുവുമായിഏതെങ്കിലും തരത്തില്‍ ബന്ധിപ്പിക്കാവുന്നതാണോ? അതുപോലെ10.90.7-ാമത്തെ ഋഗ്വേദമന്ത്രത്തില്‍ യേശുക്രിസ്തുവിനെ കുരിശിലേറ്റിയതുമായി ബന്ധപ്പെട്ടവല്ല പരാമര്‍ശവും ഉണ്ടോ?= വേദങ്ങളെ സംബന്ധിച്ച അബദ്ധധാരണ നിമിത്തമാണ്ു യേശുക്രിസ്തു വേദത്തില്‍ പരാമര്‍ശിതനാണെന്നു പറയുന്നത്ു. വേദം ചരിത്രപുസ്തകമോ ലോകത്തു ജീവിച്ചിരിക്കുന്നവരോ ജീവിച്ചവരോ ആയആരുടെയും ചരിത്രം രേഖപ്പെടുത്തുന്ന ഗ്രന്ഥമോ അല്ല. അനിത്യഇതിഹാസം വേദത്തിലില്ല. നിത്യേതിഹാസമേ ഉള്ളു. വേദത്തില്‍രാമന്‍, കൃഷ്ണന്‍, തുടങ്ങിയ പേരുകള്‍ കണ്ടാല്‍ സൂര്യന്‍,ആകര്‍ഷകം എന്നീ അര്‍ത്ഥങ്ങളാണ്ു എടുക്കേണ്ടത്ു. ദാശരഥിയെന്നും ശ്രീകൃഷ്ണനെന്നുംഅര്‍ത്ഥമെടുക്കരുത്ു. പ്രജാപതിഈശ്വര പര്യായമാണ്ു. ചരാചരങ്ങളുടെ സ്രഷ്ടാവും പാലകനുമായഈശ്വരന്‍ എന്നേ ആധ്യാത്മികാര്‍ത്ഥം എടുക്കാവു. ആധിദൈവികാര്‍ത്ഥം സൂര്യന്‍ എന്നും ആധിഭൌതികാര്‍ത്ഥം ജനനായകനായ രാജാവെന്നും എടുക്കണം. ചോദ്യത്തിലെ ആദ്യമന്ത്രത്തിലെ പ്രജാപതി സംജ്ഞ കണ്ടില്ല. മന്ത്രസൂചന തെറ്റാണ്ു 10.90.7ലും കുരിശോകുരിശുമരണമോ പ്രതിപാദിച്ചിട്ടില്ല.10.12.1.1 എന്നത്ു മണ്ഡലക്കണക്കാണെങ്കില്‍ 12-ാം സൂക്തത്തില്‍ 9മന്ത്രങ്ങളേ ഉള്ളു. അഷ്ടകക്കണക്കില്‍ 10 അഷ്ടകം വരില്ല. രണ്ടാംമന്ത്രത്തിന്റെ അര്‍ത്ഥം - സൃഷ്ടിയുടെആദിയിലുണ്ടായ യജനീയപുരുഷനായ വീരാട്ടിനെ നന്നായിശുദ്ധീകരിച്ച് - ദേവകളായസാധ്യരും ഋഷിമാരും ആ വിരാട്ടിനാല്‍ തന്നെ യജ്ഞകര്‍മ്മംതുടര്‍ന്നു എന്നു ചുരുക്കിപ്പറയാം.ഇതിന്ു വിശദമായ വ്യാഖ്യാനംവേണം. പുരുഷസൂക്തത്തിലെ മന്ത്രമാണിത്ു. യേശുസൂക്തമല്ല. ഈശഎന്ന പദം വേദത്തിലുണ്ട്ു. ഈശ്വരന്‍ എന്നാണര്‍ത്ഥം. യേശുഎന്നര്‍ത്ഥം വരുന്ന ഈസാ എന്നപദം ഹിന്ദീയില്‍ പ്രയുക്തമാണ്ു. അത്ുഈശ എന്നാക്കി യേശുവാണത്ുഎന്നു പറയാന്‍ സാധ്യതയുണ്ട്.